
അബുദാബിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് അബുദാബി സാംസ്കാരിക-ടൂറിസം വകുപ്പ് (ഡിസിടി അബുദാബി). അബുദാബിയിലെ ദ്വീപുകൾ, സമുദ്ര മേഖലകൾ, ജലവിനോദ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന “അബുദാബി ഐസ് ലൻഡ്സ് ആൻഡ് വാട്ടർ സ്പോർട്സ് ഗൈഡ് (Abu Dhabi Islands and Water Sports Guide)” എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഡിസിടി അബുദാബി പുറത്തിറക്കിയത്.
APPLY NOW FOR THE LATEST VACANCIES
അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026 നോടനുബന്ധിച്ചാണ് പുതിയ ഗൈഡ് അവതരിപ്പിച്ചത്. അബുദാബിയിലെ 200-ലേറെ വരുന്ന ദ്വീപുകൾ, സമുദ്ര പരിസ്ഥിതികൾ, ജലവിനോദ പ്രവർത്തനങ്ങൾ, ലൈസൻസുള്ള ഓപ്പറേറ്റർമാർ, സംരക്ഷിത സമുദ്ര മേഖലകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്ററാക്ടീവ് മാപ്പ്, യാത്രാ നിർദേശങ്ങൾ, ജലവിനോദ പ്രവർത്തനങ്ങളുടെ വിവരങ്ങൾ, ലൈസൻസുള്ള സേവനദാതാക്കളുടെ പട്ടിക, സമുദ്ര സംരക്ഷിത മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ, തീരദേശ സുരക്ഷാ മാർഗനിർദേശങ്ങൾ എന്നിവയാണ് സഞ്ചാരികൾക്ക് ലഭ്യമാകുന്ന പ്രധാന സൗകര്യങ്ങൾ. ഏറ്റവും കൂടുതൽ സന്ദർശിക്കാൻ ശുപാർശ ചെയ്യുന്ന ദ്വീപുകൾ, എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ദ്വീപുകൾ, പ്രവേശന പരിമിതിയുള്ള ദ്വീപുകൾ, സമുദ്ര സംരക്ഷിത മേഖലകൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള ദ്വീപുകൾ, പൊതുജന പ്രവേശനമില്ലാത്ത ദ്വീപുകൾ എന്നിങ്ങനെയും കണ്ടൽക്കാടുകളിലൂടെയുള്ള കയാക്കിങ്, ഐസ്ലൻഡ് ഹോപ്പിങ് (Island-hopping), കപ്പൽ യാത്രകൾ (Sailing) തുടങ്ങി സഞ്ചാരികൾക്ക് കൂടുതൽ ഉത്തരവാദിത്തത്തോടെയും സുരക്ഷിതത്വത്തോടെയും സന്തോഷത്തോടെയും യാത്രകൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിനും വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നതിനുമായി ദ്വീപുകൾ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നുമുണ്ട്.
2030ഓടെ വർഷംതോറും 3.93 കോടി സന്ദർശകരെ അബുദാബിയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന അബുദാബി ടൂറിസം സ്ട്രാറ്റജി 2030 ന്റെ ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. പ്രകൃതി അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെ അബുദാബിയെ വർഷം മുഴുവൻ സന്ദർശിക്കാവുന്ന പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാൻ ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അറിഞ്ഞോ നിങ്ങൾ ???ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് 25 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം
UAE nazia — September 15, 2026 · 0 Comment

visa-free destinations indians ദുബായ്: 2026 സെപ്റ്റംബറിലെ ഏറ്റവും പുതിയ പാസ്പോർട്ട് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് മുൻകൂട്ടി വിസയെടുക്കാതെ 25 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. കൂടാതെ 40 രാജ്യങ്ങൾ ഇന്ത്യക്കാർക്ക് ഓൺ-അറൈവൽ വിസയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്ലോബൽ റാങ്കിംഗിൽ 70 മൊബിലിറ്റി സ്കോറോടെ 132-ാം സ്ഥാനത്താണ് ഇന്ത്യൻ പാസ്പോർട്ട്. മുൻകൂട്ടി വിസയില്ലാതെ പ്രവേശനം, ഓൺ-അറൈവൽ വിസ, ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ സ്കോർ കണക്കാക്കുന്നത്. അതേസമയം, 182 മൊബിലിറ്റി സ്കോറുമായി യുഎഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടായി ഒന്നാം സ്ഥാനം നിലനിർത്തി. 128 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 44 രാജ്യങ്ങളിൽ ഓൺ-അറൈവൽ വിസയിലും 10 രാജ്യങ്ങളിൽ eTA വഴിയും യാത്ര ചെയ്യാം. വെറും 16 രാജ്യങ്ങളിലേക്ക് മാത്രമാണ് മുൻകൂട്ടി വിസ ആവശ്യമുള്ളത്. സിംഗപ്പൂർ (Mobility Score: 175): രണ്ടാം സ്ഥാനം. സ്പെയിൻ, മലേഷ്യ (Mobility Score: 174): മൂന്നാം സ്ഥാനം. ലക്സംബർഗ് (Mobility Score: 173): അഞ്ചാം സ്ഥാനം.