സ്കൂൾ തുറക്കുന്ന ദിവസം ജോലിക്കാരായ മാതാപിതാക്കൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ;‘ഫ്ലെക്സിബിൾ’ സമയം

school 3

അബുദാബി ∙ സ്കൂളുകളിൽ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പൊതുമേഖലാ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ. ഈ മാസം 31ന് സ്കൂളുകൾ തുറക്കുന്നതോടെ ജീവനക്കാർക്ക് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സമില്ലാത്ത രീതിയിൽ ലളിതമായ സമയക്രമം തിരഞ്ഞെടുക്കാം.

ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് നടപ്പിലാക്കുന്ന ഫ്ലെക്ലിബിൾ തൊഴിൽ നയത്തിന്റെ ഭാഗമായി ജീവനക്കാർക്ക് ജോലിക്കെത്തുന്നതിലും മടങ്ങുന്നതിലും പ്രതിദിനം മൂന്ന് മണിക്കൂർ വരെ ഇളവ് ലഭിക്കും.

APPLY NOW FOR THE LATEST VACANCIES

പ്രൈമറി സ്കൂൾ തലത്തിലും അതിനു മുകളിലും പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളായ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് സ്കൂൾ തുറക്കുന്ന ആദ്യ ദിനത്തിൽ തൊഴിൽ സമയത്തിൽ ഇളവ് നൽകും. വിവിധ സിലബസുകൾക്കനുസരിച്ച് അധ്യയന വർഷം ആരംഭിക്കുന്ന തീയതികളിലെ വ്യത്യാസവും ഇതിനായി പരിഗണിക്കും. അതേസമയം, നഴ്സറി, കിന്റർഗാർട്ടൻ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച മുഴുവൻ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

കുട്ടികളുടെ സ്കൂളുകളിലെ പിടിഎ യോഗങ്ങൾ, ബിരുദദാന ചടങ്ങുകൾ, മറ്റു പ്രത്യേക പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നതിനായി ജീവനക്കാർക്ക് പ്രത്യേക ഇളവുകൾക്ക് അപേക്ഷിക്കാനും വ്യവസ്ഥയുണ്ട്. സർക്കാർ ഓഫീസുകളുടെ സേവന നിലവാരത്തെയോ പ്രവർത്തനത്തെയോ ബാധിക്കാത്ത രീതിയിലാണ് 2024 മുതൽ ഈ നയം രാജ്യത്ത് നടപ്പിലാക്കി വരുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ് ഇനി ക്യാഷ് ലെസ് സിറ്റി!!ദുബായ് പേ’യിൽ ഇനി ‘ജയ് വാൻ’ കാർഡും;പുതിയ സൗകര്യം ഇങ്ങനെ

UAE August 27, 2026

Stock Jaywan Card

Jaywan cards Dubai Pay ദുബായ്: യുഎഇയുടെ സ്വന്തം പേയ്‌മെന്റ് നെറ്റ്‌വർക്കായ ‘ജയ് വാൻ’ ഇനി ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ദുബായ് പേ’യിലും ലഭ്യമാകും. ദുബായ് ഫിനാൻസും ഡിജിറ്റൽ ദുബായും ചേർന്നാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയത്.

APPLY NOW FOR THE LATEST VACANCIES

നഗരത്തെ പൂർണ്ണമായും കാഷ്‌ലെസ് ആക്കി മാറ്റുക എന്ന ദുബായിയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ‘ദുബായ് പേ’യിലെ ജയ് വാൻ വഴിയുള്ള ആദ്യ സർക്കാർ ഇടപാട് ദുബായ് കെയർസിനുള്ള സംഭാവന നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. യുഎഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സാണ് ജയ് വാൻ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇനി മുതൽ എടിഎമ്മുകൾ, ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കാർഡ് ഉപയോഗിക്കാം. സർക്കാർ സേവനങ്ങളുടെ ഫീസുകൾ ഒരൊറ്റ ക്ലിക്കിലൂടെ അടയ്ക്കാം. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾ ഉറപ്പാക്കാം. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ പണമിടപാടുകളുടെ 90 ശതമാനവും ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് മാറ്റുകയാണ് ദുബായിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് ദുബായ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. ഇടപാടുകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയൊരു മാറ്റമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *