
അൽ ഐൻ: കനത്ത മഴയിലും കാറ്റിലും വീണുകിടന്ന യുഎഇ ദേശീയ പതാക നെഞ്ചോടുചേർത്ത് ഉയർത്തിപ്പിടിച്ച നേപ്പാളി പ്രവാസി യുവതി പ്രിയ ശിവകോടിക്ക് ബിസിനസ് രംഗത്തുനിന്ന് വേറിട്ട ആദരം. അൽ ഐനിലെ അൽ ഫൗഹയിലുള്ള ‘കീ കഫേ’ (Key Café) എന്ന സ്ഥാപനം പ്രിയയുടെ പേരിൽ പുതിയൊരു കോഫി പാനീയം വിപണിയിലിറക്കുകയും ഇതിൽ നിന്നുള്ള ലാഭവിഹിതം പ്രിയക്ക് നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
APPLY NOW FOR THE LATEST VACANCIES
കനത്ത കാറ്റിലും മഴയിലും റോഡരികിൽ വീണുപോയ യുഎഇ പതാക കൊടിമരത്തോടെ ഉയർത്തിപ്പിടിക്കുന്ന 21-കാരിയായ പ്രിയയുടെ വീഡിയോ കാറിലിരുന്ന ഒരു ഉപഭോക്താവാണ് പകർത്തിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് പ്രിയയുടെ രാജ്യസ്നേഹത്തെയും ആദരവിനെയും പ്രശംസിച്ച് രംഗത്തെത്തിയത്.
‘പ്രിയ V60’ കോഫി
പ്രിയയുടെ ഈ പ്രവർത്തിക്ക് അംഗീകാരമായി കഫേ മാനേജ്മെന്റ് ‘Priya V60’ എന്ന പേരിൽ ഒരു പ്രത്യേക മിക്സ്ഡ് ഫ്രൂട്ട് കോഫി പാനീയം അവതരിപ്പിച്ചു. 35 ദിർഹം വിലയുള്ള ഈ പാനീയത്തിൽ നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതം പ്രിയക്ക് ലഭിക്കും.
വീഡിയോ വൈറലായതോടെ പ്രിയയെ നേരിട്ട് കാണാനും പിന്തുണ അറിയിക്കാനുമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ഈ കഫേയിലേക്ക് എത്തുണ്ട്. ഒരു ഇമാറാത്തി പൗരൻ കഫേയിലെത്തി പ്രിയക്ക് പ്രത്യേക ഉപഹാരവും നൽകി.
2023-ൽ ടൂറിസ്റ്റ് വിസയിൽ യുഎഇയിലെത്തി ജോലി കണ്ടെത്തിയ പ്രിയ, ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിയാണ്. ഭാവിയിൽ തന്റെ കുടുംബത്തെ യു.എ.ഇയിലേക്ക് കൊണ്ടുവന്ന് മെച്ചപ്പെട്ട ജീവിതം നൽകണമെന്നാണ് ഈ യുവതിയുടെ ആഗ്രഹം. പ്രിയയുടെ പ്രവൃത്തിയിൽ തങ്ങൾക്ക് ഏറെ അഭിമാനമുണ്ടെന്ന് കഫേ മാനേജർ മുഹമ്മദ് അദീൽ വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായ് ഇനി ക്യാഷ് ലെസ് സിറ്റി!!ദുബായ് പേ’യിൽ ഇനി ‘ജയ് വാൻ’ കാർഡും;പുതിയ സൗകര്യം ഇങ്ങനെ
UAE August 27, 2026

Jaywan cards Dubai Pay ദുബായ്: യുഎഇയുടെ സ്വന്തം പേയ്മെന്റ് നെറ്റ്വർക്കായ ‘ജയ് വാൻ’ ഇനി ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘ദുബായ് പേ’യിലും ലഭ്യമാകും. ദുബായ് ഫിനാൻസും ഡിജിറ്റൽ ദുബായും ചേർന്നാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയത്.
APPLY NOW FOR THE LATEST VACANCIES
നഗരത്തെ പൂർണ്ണമായും കാഷ്ലെസ് ആക്കി മാറ്റുക എന്ന ദുബായിയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ‘ദുബായ് പേ’യിലെ ജയ് വാൻ വഴിയുള്ള ആദ്യ സർക്കാർ ഇടപാട് ദുബായ് കെയർസിനുള്ള സംഭാവന നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. യുഎഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ അൽ ഇത്തിഹാദ് പേയ്മെന്റ്സാണ് ജയ് വാൻ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇനി മുതൽ എടിഎമ്മുകൾ, ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവയിൽ കാർഡ് ഉപയോഗിക്കാം. സർക്കാർ സേവനങ്ങളുടെ ഫീസുകൾ ഒരൊറ്റ ക്ലിക്കിലൂടെ അടയ്ക്കാം. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾ ഉറപ്പാക്കാം. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ പണമിടപാടുകളുടെ 90 ശതമാനവും ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് മാറ്റുകയാണ് ദുബായിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് ദുബായ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. ഇടപാടുകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയൊരു മാറ്റമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്.