പ്രവാസികൾക്ക് പ്രത്യേക അറിയിപ്പ്!!ഇനി യുഎഇ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ വർക്ക് പെർമിറ്റ് പൂട്ടും!

STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e67a0df large

തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി യുഎഇ; ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ വർക്ക് പെർമിറ്റ് പൂട്ടും! വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമായി ഇൻഷുറൻസ് അപേക്ഷകളെ ഡിജിറ്റൽ സംവിധാനവുമായി മന്ത്രാലയം നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്

APPLY NOW FOR THE LATEST VACANCIES

സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും ആരോ​ഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്നതിൽ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം. ഇൻഷുറൻസ് പരിരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട ആറ് പ്രധാന നിയമലംഘനങ്ങൾ മന്ത്രാലയം ഔദ്യോഗികമായി ചൂണ്ടിക്കാണിച്ചു. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനൊപ്പം വർക്ക് പെർമിറ്റുകൾ റദ്ദാക്കുന്നതും പുതുക്കി നൽകുന്നത് തടയുന്നതും ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

തൊഴിലാളികളെ ഇൻഷുറൻസ് പോളിസിയിൽ ചേർക്കാതിരിക്കുകയോ പോളിസി പുതുക്കാതിരിക്കുകയോ ചെയ്യുക, അടിയന്തിര വൈദ്യസഹായം ഉൾപ്പെടെയുള്ള ചികിത്സാ ചെലവുകൾ വഹിക്കാൻ തൊഴിലുടമ വിസമ്മതിക്കുക, ഇൻഷുറൻസ് തുകയോ അതിന്റെ ഒരു പങ്കോ തൊഴിലാളിയിൽ നിന്ന് ഈടാക്കുക എന്നിവ പ്രധാന ലംഘനങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, മന്ത്രാലയം അംഗീകരിച്ച അടിസ്ഥാന മാനദണ്ഡങ്ങൾ ഇല്ലാത്ത ഇൻഷുറൻസ് നൽകുക, വർക്ക് പെർമിറ്റ് നിലനിൽക്കെ പോളിസി റദ്ദാക്കുക, രണ്ട് വർഷത്തെ വിസ കാലാവധിയിലുടനീളം ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുക എന്നിവയും ശിക്ഷാർഹമായ കുറ്റങ്ങളാണ്.

വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമായി ഇൻഷുറൻസ് അപേക്ഷകളെ ഡിജിറ്റൽ സംവിധാനവുമായി മന്ത്രാലയം നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പോളിസിയുടെ സാധുത ഓൺലൈനായി ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ സാധിക്കും. ഇൻഷുറൻസ് തുക പൂർണ്ണമായും തൊഴിലുടമ തന്നെ വഹിക്കണം. 64 വയസ്സ് വരെയുള്ള തൊഴിലാളികൾക്ക് പ്രതിവർഷം 320 ദിർഹം എന്ന കുറഞ്ഞ നിരക്കിൽ സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് മന്ത്രാലയം ഇൻഷുറൻസ് പൂളുമായി ചേർന്ന് നടപ്പിലാക്കിയിട്ടുള്ളത്.

ഇതോടൊപ്പം, രാജ്യത്തെ ഹെൽത്ത് ഇൻഷുറൻസ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പൊതുജനാഭിപ്രായം തേടിക്കൊണ്ടുള്ള ഓൺലൈൻ സർവേയും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒന്ന് വരെ നിലനിൽക്കുന്ന ഈ സർവേയിലൂടെ തൊഴിലുടമകളുടെയും ജീവനക്കാരുടെയും ആവശ്യങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും മനസ്സിലാക്കി കൂടുതൽ സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം

ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.

APPLY NOW FOR THE LATEST VACANCIES

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *