എയർപോർട്ടിലേക്ക് പുറപ്പെടും മുമ്പ് ഇത് കണ്ടോളൂ! ✈️ നിരവധി വിമാന സർവീസുകൾ റദ്ദാക്കി; പ്രവാസികൾക്ക് നിർണായക അറിയിപ്പ്

FLIGHT

Flight Service ദുബായ്: പ്രവാസികളുടെ ശ്രദ്ധയ്ക്ക്. ഗൾഫ് മേഖലയിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ പല വിമാന സർവ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്. രാജ്യാന്തര, പ്രാദേശിക സർവീസുകളിൽ പലതും റദ്ദാക്കിയതായും യാത്രക്കാർ വിമാനക്കമ്പനികളുടെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും വിമാന കമ്പനികൾ നിർദ്ദേശം നൽകുന്നു.

ഇത്തിഹാദിന്റെ അബുദാബി- ബഹ്റൈൻ സെക്ടറിലെ 3 സർവീസുകൾ നാളെ വരെ റദ്ദാക്കി. മറ്റു സർവീസുകൾക്ക് തടസ്സമില്ല. എമിറേറ്റ്‌സിന്റെ കുവൈത്ത്, ബഹ്‌റൈൻ സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. എയർ അസ്താന ദുബായ്, ദോഹ സർവീസുകൾ ഏതാനും ആഴ്ചകളിലേക്ക് കൂടി റദ്ദാക്കി. എയർ ഫ്രാൻസിന്റെ പാരിസിൽ നിന്ന് ദുബായിലേക്കും റിയാദിലേക്കുമുള്ള വിമാനങ്ങൾ 25 വരെ നിർത്തി.

ബ്രിട്ടിഷ് എയർവേയ്സിന്റെ ദുബായ്, അബുദാബി, ബഹ്‌റൈൻ, ദോഹ, അമ്മാൻ, ടെൽ അവീവ്, റിയാദ് സർവീസുകളും ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല. എയർ കാനഡയുടെ ദുബായ്, ടെൽ അവീവ് സർവീസുകൾ അടുത്ത വർഷം ജനുവരി വരെ റദ്ദാക്കി. ഡച്ച് വിമാനക്കമ്പനിയായ കെഎൽഎം ദുബായ്, റിയാദ്, ദമാം സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കി.

അതേസമയം, ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള ഏതാനും വിമാന സർവീസുകൾ ഇന്നലെ വൈകി. കരിപ്പുരിൽനിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനത്തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. ഇന്നലെ വൈകിട്ട് 6.40ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രവാസികളെ അറിഞ്ഞോ???എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി കാർ വാടകയ്ക്ക്; എങ്ങനെ ബുക്ക് ചെയ്യാം? അറിയാം

ETHIHAD 1

Etihad Rail rent cars അബുദാബി: എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി അബുദാബി, ഫുജൈറ സ്റ്റേഷനുകളിൽ നിന്ന് ദിവസേന 80 മുതൽ 200 ദിർഹം വരെ നിരക്കിൽ കാറുകൾ വാടകയ്ക്ക് എടുക്കാം. സുരക്ഷാ നിക്ഷേപം ആവശ്യമില്ല, ഇന്ധനച്ചെലവും നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ പാക്കേജിലും 60 കിലോമീറ്റർ വരെ ഡ്രൈവിങ് അനുവദിക്കും. യാത്രക്കാർക്ക് ട്രെയിനിൽ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം തുടർയാത്രയ്ക്കായി വാഹനം ലഭ്യമാക്കുന്ന Rail to Road സേവനമാണ് ആരംഭിച്ചിരിക്കുന്നത്. Thrifty Car Rental-ന്റെ Flexy ഉൽപ്പന്നത്തിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നത്. “യാത്രക്കാർക്ക് സുരക്ഷാ നിക്ഷേപം നൽകേണ്ട ബുദ്ധിമുട്ടോ കാർ തിരികെ നൽകുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയോ ഉണ്ടാകില്ല,” Thrifty Car Rental ജനറൽ മാനേജർ അമിത് കുമാർ പറഞ്ഞു.

എല്ലാ വാടക പാക്കേജുകളിലും മുൻകൂട്ടി അടച്ച ഇന്ധനച്ചെലവും 60 കിലോമീറ്റർ ഡ്രൈവിങ്ങും ഉൾപ്പെടും. അധിക ദൂരം സഞ്ചരിക്കുന്നതിന് പ്രത്യേകം നിരക്ക് നൽകി കൂടുതൽ കിലോമീറ്റർ വാങ്ങാം. എത്തിഹാദ് റെയിൽ യാത്രക്കാർക്കായി നിലവിൽ പ്രത്യേക ആമുഖ ഓഫറും ലഭ്യമാണ്. എന്നാൽ ഓഫറിന്റെ വിശദാംശങ്ങൾ Thrifty വ്യക്തമാക്കിയിട്ടില്ല. കാർ വാടക 24 മണിക്കൂർ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ട്രെയിൻ എത്തുന്ന സമയത്തോടോ പുറപ്പെടുന്ന സമയത്തോടോ നേരിട്ട് ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ യാത്രാ സമയത്തിൽ മാറ്റമുണ്ടായാലും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യത്തോടെ വാഹനം ഉപയോഗിക്കാം

മൂന്ന് വാടക വിഭാഗങ്ങൾ

ആദ്യ ഘട്ടത്തിൽ മൂന്ന് വിഭാഗങ്ങളിലാണ് വാഹനങ്ങൾ ലഭ്യമാക്കുന്നത്.

Essential: Toyota Yaris, Baleno, Hyundai Accent തുടങ്ങിയ ഹാച്ച്ബാക്കുകളും ചെറിയ സെഡാനുകളും.

Comfort: വലിയ സെഡാനുകളും കോംപാക്ട് എസ്‌യുവികളും. Mazda CX-3, Hyundai Creta, Mazda 6 തുടങ്ങിയ മോഡലുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *