
യുഎഇ റോഡുകളില്‍ വരുന്ന മൂന്ന് ദുവസത്തേക്ക് രാത്രികാല ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി അബുദാബി മൊബിലിറ്റി (എ ഡി മൊബിലിറ്റി). അബുദാബി – അല്‍ ഐന്‍ പ്രധാന പാതയായ ഇ22 (E22) ല്‍ ആണ് വരുന്ന മൂന്ന് ദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് പത്തൊന്‍പത് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഓഗസ്റ്റ് ഇരുപത്തൊന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ വരെയാണ് നിയന്ത്രണം ഉണ്ടാകുന്നത്. ദിവസവും രാത്രി പന്ത്രണ്ട് മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് റോഡ് അടച്ചിടുക.
APPLY NOW FOR THE LATEST VACANCIES
അല്‍ ഐനില്‍ നിന്ന് അബുദാബി നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ബാധകമാകുന്നത്. അതേസമയം അബുദാബിയില്‍ നിന്ന് അല്‍ ഐനിലേക്ക് പോകുന്ന ഭാഗത്ത് ഗതാഗത തടസ്സമുണ്ടാവുകയില്ല. റോഡിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഗതാഗത മേഖലയുടെ ചുമതലയുള്ള അബുദാബി മൊബിലിറ്റി അറിയിച്ചിരിക്കുന്നത്. സാമൂഹ്യമാധ്യമം വഴി പുറത്തുവിട്ട ഭൂപടത്തില്‍ വഴിതിരിച്ചുവിടുന്ന റോഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു.
രാത്രി സമയങ്ങളില്‍ ഈ പാത വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ മുന്‍കൂട്ടി മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്നും വേഗത പരിധി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. അടിയന്തര അറ്റകുറ്റപ്പണികളും റോഡ് വികസന പ്രവര്‍ത്തനങ്ങളും സുരക്ഷിതമായി പൂര്‍ത്തിയാക്കുന്നതിനാണ് പ്രധാനമായും രാത്രി സമയം തെരഞ്ഞെടുത്തിരിക്കുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികളെ അറിഞ്ഞോ???എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി കാർ വാടകയ്ക്ക്; എങ്ങനെ ബുക്ക് ചെയ്യാം? അറിയാം
UAE August 18, 2026

Etihad Rail rent cars അബുദാബി: എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി അബുദാബി, ഫുജൈറ സ്റ്റേഷനുകളിൽ നിന്ന് ദിവസേന 80 മുതൽ 200 ദിർഹം വരെ നിരക്കിൽ കാറുകൾ വാടകയ്ക്ക് എടുക്കാം. സുരക്ഷാ നിക്ഷേപം ആവശ്യമില്ല, ഇന്ധനച്ചെലവും നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ പാക്കേജിലും 60 കിലോമീറ്റർ വരെ ഡ്രൈവിങ് അനുവദിക്കും. യാത്രക്കാർക്ക് ട്രെയിനിൽ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം തുടർയാത്രയ്ക്കായി വാഹനം ലഭ്യമാക്കുന്ന Rail to Road സേവനമാണ് ആരംഭിച്ചിരിക്കുന്നത്. Thrifty Car Rental-ന്റെ Flexy ഉൽപ്പന്നത്തിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നത്. “യാത്രക്കാർക്ക് സുരക്ഷാ നിക്ഷേപം നൽകേണ്ട ബുദ്ധിമുട്ടോ കാർ തിരികെ നൽകുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയോ ഉണ്ടാകില്ല,” Thrifty Car Rental ജനറൽ മാനേജർ അമിത് കുമാർ പറഞ്ഞു.
APPLY NOW FOR THE LATEST VACANCIES
എല്ലാ വാടക പാക്കേജുകളിലും മുൻകൂട്ടി അടച്ച ഇന്ധനച്ചെലവും 60 കിലോമീറ്റർ ഡ്രൈവിങ്ങും ഉൾപ്പെടും. അധിക ദൂരം സഞ്ചരിക്കുന്നതിന് പ്രത്യേകം നിരക്ക് നൽകി കൂടുതൽ കിലോമീറ്റർ വാങ്ങാം. എത്തിഹാദ് റെയിൽ യാത്രക്കാർക്കായി നിലവിൽ പ്രത്യേക ആമുഖ ഓഫറും ലഭ്യമാണ്. എന്നാൽ ഓഫറിന്റെ വിശദാംശങ്ങൾ Thrifty വ്യക്തമാക്കിയിട്ടില്ല. കാർ വാടക 24 മണിക്കൂർ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ട്രെയിൻ എത്തുന്ന സമയത്തോടോ പുറപ്പെടുന്ന സമയത്തോടോ നേരിട്ട് ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ യാത്രാ സമയത്തിൽ മാറ്റമുണ്ടായാലും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യത്തോടെ വാഹനം ഉപയോഗിക്കാം
മൂന്ന് വാടക വിഭാഗങ്ങൾ
ആദ്യ ഘട്ടത്തിൽ മൂന്ന് വിഭാഗങ്ങളിലാണ് വാഹനങ്ങൾ ലഭ്യമാക്കുന്നത്.
Essential: Toyota Yaris, Baleno, Hyundai Accent തുടങ്ങിയ ഹാച്ച്ബാക്കുകളും ചെറിയ സെഡാനുകളും.
Comfort: വലിയ സെഡാനുകളും കോംപാക്ട് എസ്യുവികളും. Mazda CX-3, Hyundai Creta, Mazda 6 തുടങ്ങിയ മോഡലുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
Stretch: കൂടുതൽ വലുപ്പമുള്ളതും പ്രീമിയം വിഭാഗത്തിലുള്ളതുമായ വാഹനങ്ങൾ. Audi A3, Mazda CX-90, Jeep Cherokee, Nissan Patrol, Jeep Wrangler തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
കാർ വാടകയ്ക്ക് എടുക്കുന്നതിന് ഡെപ്പോസിറ്റ് നൽകേണ്ടതില്ല. പണമിടപാട് നടത്തുന്നതിനായി ഉപഭോക്താക്കളുടെ പേയ്മെന്റ് കാർഡ് വിവരങ്ങൾ ടോക്കണൈസ് ചെയ്യുന്നതാണ് രീതിയെന്ന് Thrifty അറിയിച്ചു. കാർ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് കുറഞ്ഞ സമയപരിധിയും ഇല്ല. യാത്രയ്ക്ക് മുമ്പ് ബുക്ക് ചെയ്യാം, സ്റ്റേഷനിലെത്തിയ ശേഷം ബുക്ക് ചെയ്യാം, അല്ലെങ്കിൽ നേരിട്ട് സ്റ്റേഷനിലെത്തി walk-in ആയി കാർ വാടകയ്ക്കെടുക്കുകയും ചെയ്യാം. യാത്രക്കാർ എത്തുന്ന സ്റ്റേഷനിൽ നിന്ന് കാർ എടുത്ത് തുടർയാത്രയ്ക്ക് ഉപയോഗിച്ച് അതേ സ്റ്റേഷനിൽ തന്നെ തിരികെ നൽകുന്നതിനാണ് പ്രധാനമായും സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.എന്നാൽ ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ Thriftyയുടെ മറ്റൊരു ശാഖയിലും കാർ തിരികെ നൽകാം. ഇതിനായി നാമമാത്രമായ one-way rental fee ഈടാക്കും.