
ദുബൈ: ദുബൈയിൽ ഗതാഗത പിഴകൾ അടയ്ക്കാതെ കുന്നുകൂടാൻ അനുവദിക്കുന്നത് വാഹനങ്ങൾ കണ്ടുകെട്ടുന്നതിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ്. നിങ്ങളുടെ പേരിൽ രേഖപ്പെടുത്തിയിട്ടുള്ള ആകെ ട്രാഫിക് പിഴ 6,000 ദിർഹത്തിൽ കൂടുതലാണെങ്കിൽ വാഹനം കണ്ടുകെട്ടാൻ ദുബൈ പൊലിസിന് നിയമപരമായ അധികാരമുണ്ട്.
‘ദുബൈ എമിറേറ്റിലെ വാഹനങ്ങൾ കണ്ടുകെട്ടൽ സംബന്ധിച്ച’ 2023-ലെ ഡിക്രി നമ്പർ 30-ലെ ആർട്ടിക്കിൾ 2(4), 2015-ലെ ഭേദഗതി ഡിക്രി നമ്പർ (29) എന്നിവ പ്രകാരമാണ് ഈ നടപടി.
APPLY NOW FOR THE LATEST VACANCIES
പിഴകൾ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ ദുബൈ പൊലിസ് ഡ്രൈവർമാർക്ക് ഇൻസ്റ്റാൾമെന്റ് (ഗഡു) സേവനം നിർദ്ദേശിക്കുന്നു. ട്രാഫിക് പിഴകൾ 3, 6, 9 അല്ലെങ്കിൽ 12 മാസത്തെ പലിശരഹിത ഗഡുക്കളായി അടച്ചുതീർക്കാൻ സാധിക്കും. ബജറ്റിന് അനുസരിച്ച് പിഴകൾ അടച്ചുതീർക്കാൻ ഇത് സഹായിക്കും.
വാഹനം ഉടനടി കണ്ടുകെട്ടാൻ കാരണമാകുന്ന മറ്റ് ഗുരുതര ലംഘനങ്ങൾ
6,000 ദിർഹത്തിൽ കൂടുതൽ പിഴ കവിയുന്നത് കൂടാതെ, ഇനിപ്പറയുന്ന ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയാലും വാഹനം ഉടനടി കണ്ടുകെട്ടാനും ജയിൽ ശിക്ഷ നൽകാനും നിയമമുണ്ട്.
- പൊലിസിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ റോഡ് റേസുകളിൽ പങ്കെടുക്കുക.
- കല്ലുപാകിയ റോഡുകളിൽ വിനോദ മോട്ടോർസൈക്കിളുകൾ ഓടിക്കുക.
- വാഹനത്തിന്റെ വേഗതയോ ശബ്ദ നിലയോ വർദ്ധിപ്പിക്കുന്നതിനായി കാര്യമായ മാറ്റങ്ങൾ വരുത്തുക.
- ജീവനോ സ്വത്തിനോ അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധമായും റോഡ് സുരക്ഷ ലംഘിച്ചും വാഹനമോടിക്കുക.
- പൊലിസ് ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുക.
- ചുവന്ന സിഗ്നൽ തെറ്റിച്ചു വാഹനമോടിക്കുക.
- നമ്പർ പ്ലേറ്റ് ഇല്ലാതെയോ, വ്യാജ/മറച്ച നമ്പർ പ്ലേറ്റ് ഉപയോഗിച്ചോ വാഹനമോടിക്കുക.
- സ്റ്റണ്ടുകൾ നടത്തുന്നതോ അനധികൃത മത്സരങ്ങളോ കാണാൻ ഒത്തുകൂടുക.
- അനുവദനീയമായ പരിധിയിൽ കൂടുതൽ വിൻഡോ ടിന്റ് (Tint) ചെയ്യുക.
- പൊലിസ് വാഹനത്തിൽ മനഃപൂർവ്വം ഇടിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്യുക.
- 18 വയസ്സിന് താഴെയുള്ളവർ വാഹനമോടിക്കുക.
ലംഘനത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് 90 ദിവസം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ദുബൈ പൊലിസ് ഇത്തരം കർശന നടപടികൾ സ്വീകരിച്ചു വരുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികളെ അറിഞ്ഞോ???എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി കാർ വാടകയ്ക്ക്; എങ്ങനെ ബുക്ക് ചെയ്യാം? അറിയാം
UAE August 18, 2026

Etihad Rail rent cars അബുദാബി: എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി അബുദാബി, ഫുജൈറ സ്റ്റേഷനുകളിൽ നിന്ന് ദിവസേന 80 മുതൽ 200 ദിർഹം വരെ നിരക്കിൽ കാറുകൾ വാടകയ്ക്ക് എടുക്കാം. സുരക്ഷാ നിക്ഷേപം ആവശ്യമില്ല, ഇന്ധനച്ചെലവും നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ പാക്കേജിലും 60 കിലോമീറ്റർ വരെ ഡ്രൈവിങ് അനുവദിക്കും. യാത്രക്കാർക്ക് ട്രെയിനിൽ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം തുടർയാത്രയ്ക്കായി വാഹനം ലഭ്യമാക്കുന്ന Rail to Road സേവനമാണ് ആരംഭിച്ചിരിക്കുന്നത്. Thrifty Car Rental-ന്റെ Flexy ഉൽപ്പന്നത്തിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നത്. “യാത്രക്കാർക്ക് സുരക്ഷാ നിക്ഷേപം നൽകേണ്ട ബുദ്ധിമുട്ടോ കാർ തിരികെ നൽകുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയോ ഉണ്ടാകില്ല,” Thrifty Car Rental ജനറൽ മാനേജർ അമിത് കുമാർ പറഞ്ഞു.
APPLY NOW FOR THE LATEST VACANCIES
എല്ലാ വാടക പാക്കേജുകളിലും മുൻകൂട്ടി അടച്ച ഇന്ധനച്ചെലവും 60 കിലോമീറ്റർ ഡ്രൈവിങ്ങും ഉൾപ്പെടും. അധിക ദൂരം സഞ്ചരിക്കുന്നതിന് പ്രത്യേകം നിരക്ക് നൽകി കൂടുതൽ കിലോമീറ്റർ വാങ്ങാം. എത്തിഹാദ് റെയിൽ യാത്രക്കാർക്കായി നിലവിൽ പ്രത്യേക ആമുഖ ഓഫറും ലഭ്യമാണ്. എന്നാൽ ഓഫറിന്റെ വിശദാംശങ്ങൾ Thrifty വ്യക്തമാക്കിയിട്ടില്ല. കാർ വാടക 24 മണിക്കൂർ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ട്രെയിൻ എത്തുന്ന സമയത്തോടോ പുറപ്പെടുന്ന സമയത്തോടോ നേരിട്ട് ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ യാത്രാ സമയത്തിൽ മാറ്റമുണ്ടായാലും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യത്തോടെ വാഹനം ഉപയോഗിക്കാം
മൂന്ന് വാടക വിഭാഗങ്ങൾ
ആദ്യ ഘട്ടത്തിൽ മൂന്ന് വിഭാഗങ്ങളിലാണ് വാഹനങ്ങൾ ലഭ്യമാക്കുന്നത്.
Essential: Toyota Yaris, Baleno, Hyundai Accent തുടങ്ങിയ ഹാച്ച്ബാക്കുകളും ചെറിയ സെഡാനുകളും.
Comfort: വലിയ സെഡാനുകളും കോംപാക്ട് എസ്യുവികളും. Mazda CX-3, Hyundai Creta, Mazda 6 തുടങ്ങിയ മോഡലുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
Stretch: കൂടുതൽ വലുപ്പമുള്ളതും പ്രീമിയം വിഭാഗത്തിലുള്ളതുമായ വാഹനങ്ങൾ. Audi A3, Mazda CX-90, Jeep Cherokee, Nissan Patrol, Jeep Wrangler തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
കാർ വാടകയ്ക്ക് എടുക്കുന്നതിന് ഡെപ്പോസിറ്റ് നൽകേണ്ടതില്ല. പണമിടപാട് നടത്തുന്നതിനായി ഉപഭോക്താക്കളുടെ പേയ്മെന്റ് കാർഡ് വിവരങ്ങൾ ടോക്കണൈസ് ചെയ്യുന്നതാണ് രീതിയെന്ന് Thrifty അറിയിച്ചു. കാർ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് കുറഞ്ഞ സമയപരിധിയും ഇല്ല. യാത്രയ്ക്ക് മുമ്പ് ബുക്ക് ചെയ്യാം, സ്റ്റേഷനിലെത്തിയ ശേഷം ബുക്ക് ചെയ്യാം, അല്ലെങ്കിൽ നേരിട്ട് സ്റ്റേഷനിലെത്തി walk-in ആയി കാർ വാടകയ്ക്കെടുക്കുകയും ചെയ്യാം. യാത്രക്കാർ എത്തുന്ന സ്റ്റേഷനിൽ നിന്ന് കാർ എടുത്ത് തുടർയാത്രയ്ക്ക് ഉപയോഗിച്ച് അതേ സ്റ്റേഷനിൽ തന്നെ തിരികെ നൽകുന്നതിനാണ് പ്രധാനമായും സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.എന്നാൽ ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ Thriftyയുടെ മറ്റൊരു ശാഖയിലും കാർ തിരികെ നൽകാം. ഇതിനായി നാമമാത്രമായ one-way rental fee ഈടാക്കും.