
അബുദാബി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്നവർ യാത്രയ്ക്ക് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിർദേശം. പല സ്ഥലങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കുകയും ചില സർവീസുകളിൽ മാറ്റം വരുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. എന്നാൽ, മുഴുവൻ സർവീസുകൾക്കും ഇത് ബാധകമല്ല. യുഎഇ വിമാനത്താവളങ്ങളിൽ വേനൽക്കാല യാത്രാ സീസണിലെ ഏറ്റവും തിരക്കേറിയ സീസണിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാർക്കുള്ള നിർദേശം നൽകിയിരിക്കുന്നത്.
APPLY NOW FOR THE LATEST VACANCIES
ഓണം, സ്വാതന്ത്ര്യദിനം തുടങ്ങിയ ആഘോഷങ്ങൾക്കായി പലരും നാട്ടിലേക്ക് പോകുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ തിരക്ക് വർദ്ധിക്കുകയാണ്. അതിനാൽ, വിമാനത്താവളത്തിലെ സുരക്ഷാ നടപടികൾ പൂർത്തിയാക്കുന്നതിന് അധിക സമയം വേണ്ടിവരുമെന്ന് വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. കൂടാതെ, ഡൽഹി, മുംബയ്, ബംഗളൂരു, കൊച്ചി,തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർ നേരത്തേ എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കണ്ണീരോടെ ഷാർജയിലെ ഇന്ത്യൻ സമൂഹം; പ്രവാസി വിദ്യാർത്ഥിനി മരണപ്പെട്ടു

ഷാർജ: തമിഴ്നാട് സ്വദേശിയായ പ്രവാസി വിദ്യാർത്ഥിനി യുഎഇയിൽ അന്തരിച്ചു. ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ വിദ്യാർത്ഥിനിയായിരുന്ന ഗ്ലോവിൻ ചെൽ (18) ആണ് കാൻസർ രോഗബാധയെ തുടർന്ന് വിയോഗത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച തമിഴ്നാട്ടിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നടന്ന സംസ്കാര ചടങ്ങുകളിൽ ഷാർജയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്ലോവിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗാവസ്ഥ കാരണം താൽക്കാലികമായി പഠനം നിർത്തിവെക്കേണ്ടി വന്നു. രോഗാവസ്ഥയിൽ ചെറിയ മാറ്റം വന്നപ്പോൾ വീണ്ടും സ്കൂളിലെത്തിയെങ്കിലും ആരോഗ്യം വഷളായതോടെ പഠനം തുടരാനായില്ല.
ജൂണിൽ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്ലോവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് (സിഎംസി) മാറ്റുകയായിരുന്നു. ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഫീസറായ അച്ഛൻ ഡോ. വിജയകുമാറും ഗണിത അധ്യാപികയായിരുന്ന അമ്മ ശുഭമലറും മകളുടെ ചികിത്സയ്ക്കായി പൂർണ്ണ സമയവും കൂടെയുണ്ടായിരുന്നു.
ഒരു വയസ്സുള്ളപ്പോൾ യുഎഇയിലെത്തിയ ഗ്ലോവിൻ, അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മകളുടെ വേർപാടിൽ കടുത്ത ദുഃഖത്തിലാണ് കുടുംബവും വിദ്യാലയവും. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വിയോഗത്തിൽ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ അധികൃതരും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.