
അബുദാബി: അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് മടക്കയാത്ര വളരെ ചെലവേറും. ഇനി കുടുംബമായാണ് വന്നതെങ്കില്‍ ചെലവ് ഇരട്ടിയാകുമെന്നതും ഉറപ്പാണ്. തിരക്കേറിയ സമയമായതിനാല്‍ യുഎഇയിലേക്കുള്ള നിരവധി റൂട്ടുകളിലെ വിമാന നിരക്കുകള്‍ വര്‍ധിച്ചതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നത്. എന്നാല്‍ ചെലവ് കുറച്ച് മടക്കയാത്ര നടത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്.
APPLY NOW FOR THE LATEST VACANCIES
വര്‍ധിച്ച ടിക്കറ്റ് നിരക്കില്‍ യാത്ര തീയതികള്‍ മാറ്റിയും ഇറങ്ങേണ്ട വിമാനത്താവളങ്ങള്‍ മാറ്റിയും ചിലര്‍ മടക്കയാത്ര നടത്തുന്നുണ്ട്. മറ്റുചിലര്‍ അവധി കഴിഞ്ഞ് കുടുംബത്തിനൊപ്പം ഒരുമിച്ച് മടങ്ങേണ്ടെന്നും തീരുമാനിക്കുകയാണ്.
ഓഗസ്റ്റ് രണ്ടാം ആഴ്ചയും അവസാന ആഴ്ചയിലും യുഎഇയിലേക്കുള്ള ചില റൂട്ടുകളിലെ വിമാന നിരക്ക് ഇരട്ടിയാണ്. അതുകൊണ്ട് തന്നെ ഓഗസ്റ്റ് അവസാനത്തിലും സെപ്റ്റംബര്‍ ആദ്യത്തെയും പീക്ക് സമയങ്ങളില്‍ യാത്ര വേണ്ടെന്ന് വയ്ക്കുകയാണ് പ്രവാസികള്‍. സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള നാല് പേര്‍ക്കുള്ള ടിക്കറ്റിന് ഏകദേശം 7,000 ദിര്‍ഹം ചെലവാകുമെന്നാണ് ഒരു പ്രവാസി പറയുന്നത്.
അമിത ടിക്കറ്റ് നിരക്കില്‍ താന്‍ മാത്രമാണ് ഇപ്പോള്‍ യുഎഇയിലേക്ക് തിരിച്ചുപോകുന്നതെന്നും കുടുംബം സെപ്റ്റംബര്‍ 15 ന് യാത്ര നടത്തുമെന്നും അദ്ദേഹം പറയുന്നു. സെപ്റ്റംബര്‍ 10 ന് ശേഷം നാല് പേരുടെ നിരക്ക് ഏകദേശം 3,800 ദിര്‍ഹമാണ്, ഇങ്ങനെ ചെയ്താല്‍ ഏകദേശം 3,200 ദിര്‍ഹം ലാഭിക്കാമെന്നും പ്രവാസി യുവാവ് പറഞ്ഞു.
ഡല്‍ഹിയില്‍ സ്വദേശിയായ പ്രവാസി ടിക്കറ്റ് ചെലവ് കുറയ്ക്കാന്‍ സെപ്റ്റംബര്‍ 3-ന് ദുബൈായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പകരം, നാലംഗ കുടുംബം അബുദാബിയിലേക്ക് പറക്കും. ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്ക് ശരാശരി നിരക്ക് ഒരാള്‍ക്ക് ഏകദേശം 1,200 ദിര്‍ഹമായിരുന്നു. അതേ തീയതിയില്‍ ഡല്‍ഹിയില്‍ നിന്ന് അബുദാബിയിലേക്ക് ഏകദേശം 850 ദിര്‍ഹവും. ഇങ്ങനെ പോകുന്നത് ഒരു ടിക്കറ്റിന്റെ പുറത്ത് ഏകദേശം 350 ദിര്‍ഹം ലാഭിക്കാം. ഓഗസ്റ്റില്‍ യുഎഇയിലെ തിരക്കേറിയ നിരവധി റൂട്ടുകളില്‍ വിമാന നിരക്കുകള്‍ താരതമ്യേന കൂടുതലാണ്. എന്നാല്‍ സെപ്റ്റംബര്‍ 10 ന് ശേഷം ടിക്കറ്റ് നിരക്കുകള്‍ കുറയും. പ്രവാസികള്‍ കുറച്ച് ദിവസം യാത്ര വൈകിപ്പിച്ചാല്‍ കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കണ്ണീരോടെ ഷാർജയിലെ ഇന്ത്യൻ സമൂഹം; പ്രവാസി വിദ്യാർത്ഥിനി മരണപ്പെട്ടു

ഷാർജ: തമിഴ്നാട് സ്വദേശിയായ പ്രവാസി വിദ്യാർത്ഥിനി യുഎഇയിൽ അന്തരിച്ചു. ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ വിദ്യാർത്ഥിനിയായിരുന്ന ഗ്ലോവിൻ ചെൽ (18) ആണ് കാൻസർ രോഗബാധയെ തുടർന്ന് വിയോഗത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച തമിഴ്നാട്ടിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നടന്ന സംസ്കാര ചടങ്ങുകളിൽ ഷാർജയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്ലോവിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗാവസ്ഥ കാരണം താൽക്കാലികമായി പഠനം നിർത്തിവെക്കേണ്ടി വന്നു. രോഗാവസ്ഥയിൽ ചെറിയ മാറ്റം വന്നപ്പോൾ വീണ്ടും സ്കൂളിലെത്തിയെങ്കിലും ആരോഗ്യം വഷളായതോടെ പഠനം തുടരാനായില്ല.
ജൂണിൽ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്ലോവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് (സിഎംസി) മാറ്റുകയായിരുന്നു. ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഫീസറായ അച്ഛൻ ഡോ. വിജയകുമാറും ഗണിത അധ്യാപികയായിരുന്ന അമ്മ ശുഭമലറും മകളുടെ ചികിത്സയ്ക്കായി പൂർണ്ണ സമയവും കൂടെയുണ്ടായിരുന്നു.
ഒരു വയസ്സുള്ളപ്പോൾ യുഎഇയിലെത്തിയ ഗ്ലോവിൻ, അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മകളുടെ വേർപാടിൽ കടുത്ത ദുഃഖത്തിലാണ് കുടുംബവും വിദ്യാലയവും. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വിയോഗത്തിൽ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ അധികൃതരും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.