ദുബൈയില്‍ വീടിന്റെ വാര്‍ഷിക വാടക ബാങ്ക് നല്‍കും; പലിശയില്ലാതെ ഇഎംഐയായി അടയ്ക്കാം;എങ്ങനെയെന്നല്ലേ?? അറിയാം

544920

ദുബൈ: വാടകത്തുക ഒരുമിച്ച് നല്‍കാതെ 12 മാസം വരെ പലിശരഹിത തവണകളായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന ‘റന്റ് നൗ, പേ ലേറ്റര്‍’ (Dubai Rent Now Pay Later) പദ്ധതി ദുബൈയില്‍ സെപ്റ്റംബറില്‍ ആരംഭിച്ചേക്കും. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡി.എല്‍.ഡി) പ്രാദേശിക ബാങ്കുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി പ്രകാരം വാടകക്കാരന്‍ താമസിക്കാനുദ്ദേശിക്കുന്ന വീട് തിരഞ്ഞെടുക്കും. തുടര്‍ന്ന് പദ്ധതിയുടെ ഭാഗമായ ബാങ്ക് വീട്ടുടമയ്ക്ക് ഒരു വര്‍ഷത്തെ മുഴുവന്‍ വാടകയും മുന്‍കൂറായി നല്‍കും. വാടകക്കാരന്‍ ഈ തുക ബാങ്കിന് പരമാവധി 12 മാസം വരെ പലിശയില്ലാതെ തവണകളായി തിരിച്ചടയ്ക്കും.

APPLY NOW FOR THE LATEST VACANCIES

പദ്ധതിയുടെ അന്തിമ സംവിധാനവും വ്യവസ്ഥകളും നിലവില്‍ തയ്യാറാക്കിവരികയാണ്. അപേക്ഷാ നടപടികള്‍, അര്‍ഹതാ മാനദണ്ഡങ്ങള്‍, ധനസഹായം, തിരിച്ചടവ് രീതി, വാടകക്കാരന്‍വീട്ടുടമബാങ്ക് ബന്ധം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ പദ്ധതി ഔദ്യോഗികമായി ആരംഭിക്കുമ്പോള്‍ പ്രഖ്യാപിക്കും.

നിലവിലെ നിര്‍ദേശപ്രകാരം പദ്ധതി നടപ്പായാല്‍, വാടക വിപണിയുടെ ഭാഗമായിത്തന്നെ ഇത്തരമൊരു സംവിധാനം അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബൈ മാറിയേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാടകക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക സൗകര്യം നല്‍കുകയും ഭവനം കൂടുതല്‍ പ്രാപ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ജൂണ്‍ 23ന് ഡി.എല്‍.ഡി ആരംഭിച്ച ‘ഫ്‌ലെക്‌സി റെന്റ്’ പദ്ധതിയുടെ തുടര്‍ച്ച കൂടിയാണ് പുതിയ നീക്കം. ഈ പദ്ധതിയിലൂടെ വാടക മാസംതോറും, മൂന്ന് മാസത്തിലൊരിക്കലും, ആറുമാസത്തിലൊരിക്കലും തവണകളായി അടയ്ക്കാനുള്ള സൗകര്യം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു.

വാടക വിപണിയിലെ സ്ഥിരത വര്‍ധിപ്പിക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക, വിവിധ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ ഭവന പരിഹാരങ്ങള്‍ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പങ്കാളിത്ത സ്ഥാപനങ്ങളില്‍നിന്നുള്ള വിവിധ ആനുകൂല്യങ്ങളും പാക്കേജുകളും ഫ്‌ലെക്‌സി റെന്റിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കണ്ണീരോടെ ഷാർജയിലെ ഇന്ത്യൻ സമൂഹം; പ്രവാസി വിദ്യാർത്ഥിനി മരണപ്പെട്ടു

544064

ഷാർജ: തമിഴ്‌നാട് സ്വദേശിയായ പ്രവാസി വിദ്യാർത്ഥിനി യുഎഇയിൽ അന്തരിച്ചു. ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ വിദ്യാർത്ഥിനിയായിരുന്ന ഗ്ലോവിൻ ചെൽ (18) ആണ് കാൻസർ രോഗബാധയെ തുടർന്ന് വിയോഗത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച തമിഴ്‌നാട്ടിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നടന്ന സംസ്കാര ചടങ്ങുകളിൽ ഷാർജയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്ലോവിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗാവസ്ഥ കാരണം താൽക്കാലികമായി പഠനം നിർത്തിവെക്കേണ്ടി വന്നു. രോഗാവസ്ഥയിൽ ചെറിയ മാറ്റം വന്നപ്പോൾ വീണ്ടും സ്കൂളിലെത്തിയെങ്കിലും ആരോഗ്യം വഷളായതോടെ പഠനം തുടരാനായില്ല.

ജൂണിൽ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്ലോവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് (സിഎംസി) മാറ്റുകയായിരുന്നു. ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഫീസറായ അച്ഛൻ ഡോ. വിജയകുമാറും ഗണിത അധ്യാപികയായിരുന്ന അമ്മ ശുഭമലറും മകളുടെ ചികിത്സയ്ക്കായി പൂർണ്ണ സമയവും കൂടെയുണ്ടായിരുന്നു.

ഒരു വയസ്സുള്ളപ്പോൾ യുഎഇയിലെത്തിയ ഗ്ലോവിൻ, അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മകളുടെ വേർപാടിൽ കടുത്ത ദുഃഖത്തിലാണ് കുടുംബവും വിദ്യാലയവും. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വിയോഗത്തിൽ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂൾ അധികൃതരും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *