
അബുദബി: റോഡിന് നടുവിൽ അനാവശ്യമായി വാഹനങ്ങൾ നിർത്തുന്നതും ഡ്രൈവിംഗിലെ അശ്രദ്ധയും മൂലം അബുദബിയിൽ ഗുരുതരമായ തുടർ അപകടങ്ങൾ. നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു കാർ റോഡിൽ തലകീഴായി മറിയുന്നതിന്റെ ഞെട്ടിക്കുന്ന ബോധവൽക്കരണ ദൃശ്യങ്ങൾ അബുദബി പൊലിസ് പുറത്തുവിട്ടു. റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും അശ്രദ്ധമായ ഡ്രൈവിംഗ് വലിയ സുരക്ഷാ ഭീഷണിയാണെന്നും അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിച്ചു.
APPLY NOW FOR THE LATEST VACANCIES
ഒരു വാഹനം പെട്ടെന്ന് വേഗത കുറയ്ക്കുമ്പോഴോ റോഡിൽ തകരാറിലായി നിൽക്കുമ്പോഴോ പിന്നാലെ വരുന്ന ഡ്രൈവർമാരുടെ അശ്രദ്ധ കാരണം ഡൊമിനോ കട്ടകൾ പോലെ വാഹനങ്ങൾ ഒന്നൊന്നായി ഇടിച്ചുകയറുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.
പൊലിസിന്റെ പ്രധാന നിർദ്ദേശങ്ങൾ
- വാഹനങ്ങൾ നിർത്തിയിടരുത്: ടയർ പഞ്ചറാവുകയോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ വാഹനം റോഡിന്റെ മധ്യത്തിൽ നിർത്താതെ തൊട്ടടുത്ത എക്സിറ്റിലേക്കോ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്കോ മാറ്റുക.
- സഹായം തേടുക: വാഹനം സ്വയം നീക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധപ്പെടുക.
- പൂർണ്ണ ശ്രദ്ധ റോഡിൽ: വാഹനമോടിക്കുമ്പോൾ മറ്റ് കാര്യങ്ങളിൽ ശ്രദ്ധ തിരിക്കാതെ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
യുഎഇയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമനടപടികളാണ് നിലവിലുള്ളത്. അബുദബിയിലും ദുബൈയിലും ഇത്തരം ലംഘനങ്ങൾക്ക് 50,000 ദിർഹം വരെ പിഴയും, ഷാർജയിലും റാസൽഖൈമയിലും കനത്ത തുകയും വാഹനം കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള നടപടികളും നേരിടേണ്ടി വരും.
യുഎഇയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽകെട്ടിടത്തിൽ വൻ തീപിടുത്തം
UAE August 7, 2026
Yas Island building fire abu dhabi അബുദാബി: അബുദാബിയിലെ യാസ് ദ്വീപിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരുന്ന ഒരു കെട്ടിടത്തിൽ വെള്ളിയാഴ്ച രാവിലെ തീപിടിത്തമുണ്ടായി. സംഭവത്തെ തുടർന്ന് അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും അഗ്നിശമന നടപടികളും നടത്തി.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രമേ സ്വീകരിക്കാവൂവെന്ന് അബുദാബി പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. തീപിടിത്തം പിന്നീട് പൂർണമായും നിയന്ത്രണവിധേയമാക്കിയതായും സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും അബുദാബി പൊലീസ് അറിയിച്ചു.