
അബുദാബി∙ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ‘ബിഗ് സ്പിൻ’ നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്കും ഒരു ജോർദാൻ സ്വദേശിക്കും ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചു. മൂന്ന് ഭാഗ്യശാലികളും ചേർന്ന് 4.5 ലക്ഷം ദിർഹമാണ് നേടിയത്. ഈ മാസം 3ന് നടന്ന തത്സമയ നറുക്കെടുപ്പിലാണ് ആദ്യ ബിഗ് സ്പിൻ വിജയികളെ പ്രഖ്യാപിച്ചത്.
മലയാളികളായ ദിനേശ് കുമാരൻ നായർ(42)ക്ക് 64 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ (രണ്ടര ലക്ഷം ദിർഹം)യും നിതിൻ ജോയിക്കും ജോർദാൻ സ്വദേശി ഒസാമ മഹ്മൂദ്(59)യ്ക്കും 25 ലക്ഷത്തിലേറെ രൂപ(ഒരു ലക്ഷം ദിർഹം) വീതവും ലഭിച്ചു.
കേരളത്തിൽ നിന്ന് അബുദാബിയിലെത്തിച്ച് സമ്മാനം നൽകി
ബിഗ് സ്പിനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിതിൻ ജോയിയെ കേരളത്തിൽ നിന്ന് ബിഗ് ടിക്കറ്റ് അധികൃതർ അബുദാബിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. ഇദ്ദേഹത്തിന് വിമാന ടിക്കറ്റുകൾ നൽകുകയും അബുദാബിയിൽ താമസം ഒരുക്കുകയും ചെയ്തിരുന്നു. ഇത് തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്നും നിതിൻ പറഞ്ഞു.
120451 നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനം കൊണ്ടുവന്നത്. ലഭിച്ച തുക കടങ്ങൾ വീട്ടുന്നതിനും മസ്തിഷ്കാർബുദ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സഹായിക്കുന്നതിനുമായി ഉപയോഗിക്കും. കഴിഞ്ഞ 16 വർഷമായി അബുദാബിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന എൻജിനീയറായ ദിനേശ് കുമാർ കഴിഞ്ഞ രണ്ട് വർഷമായി ആറംഗ സംഘത്തോടൊപ്പം എല്ലാ മാസവും ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. സമ്മാനത്തുക വായ്പകൾ തീർക്കാൻ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുബായിൽ പ്രിന്റി്ങ് പ്രസ്സ് നടത്തുന്ന ഒസാമ ലഭിച്ച സമ്മാനത്തുക ബിസിനസ് വായ്പകൾ തീർക്കാൻ വിനിയോഗിക്കുമെന്ന് പറഞ്ഞു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: തിങ്കളാഴ്ച വരെ യുഎഇയിലെ കാലാവസ്ഥ മാറിമറിയും, പൊതുജനം ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക!!
UAE August 8, 2026

യുഎഇ; ദുബായ്: യുഎഇയിലെ കാലാവസ്ഥ അസ്ഥിരമാണെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയറോളജി (എൻസിഎം). കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്. കിഴക്ക്-തെക്ക് മേഖലകളിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരത്തെ ഓഗസ്റ്റ് എഴ് വരെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
APPLY NOW FOR THE LATEST VACANCIES
തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേയ്ക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും ചില സമയങ്ങളിൽ കാറ്റിന്റെ ശക്തി വർദ്ധിച്ച് പൊടിപടലങ്ങൾ ഉയരാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗതയെന്നും ഇത് 40 കിലോമീറ്റർ വരെ ഉയരാൻ സാദ്ധ്യയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യുഎയിലെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ചില പ്രദേശങ്ങളിൽ കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായിൽ 45 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസും ഷാർജയിൽ 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ട്.
അതേസമയം, വാരാന്ത്യത്തിലും യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റുവീശുന്നതിനാൽ പൊടിപടലങ്ങൾ ഉള്ള പ്രദേശങ്ങളിൽ കാഴ്ചപരിധി കുറയും. തിങ്കളാഴ്ച കിഴക്ക്, തെക്ക് മേഖലകളിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും എന്നാൽ ചൊവ്വാഴ്ചയോടെ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നുമാണ് പ്രവചനം.