
ദുബൈ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചതിന്റെ ഞെട്ടലില്‍ സഹപ്രവര്‍ത്തകരും ബന്ധുക്കളും. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിന്‍ പോള്‍ (27) ആണ് മരിച്ചത്. ദുബൈയിലെ ദി കാര്‍ സൂപ്പര്‍ സ്റ്റോറില്‍ മള്‍ട്ടിമീഡിയ മാര്‍ക്കറ്റിങ് സ്‌പെഷലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു ഷിജിന്‍. എട്ടുമാസം മുമ്പാണ് ദുബൈയിലെത്തിയത്. അപകടത്തില്‍ പരുക്കേറ്റ ഷിജിന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
APPLY NOW FOR THE LATEST VACANCIES
തിങ്കളാഴ്ച ഉച്ചയ്ക്ക് ഷോറൂമിന്റെ ഒന്നാം നിലയില്‍ ജീവനക്കാര്‍ സാധാരണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് താഴത്തെ നിലയില്‍ നിന്ന് ബഹളം കേട്ടത്. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ജീവനക്കാര്‍ താഴേക്ക് ഇറങ്ങി പുറത്തേക്ക് കടക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഷിജിന്റെ തൊട്ടടുത്തുണ്ടായിരുന്ന സഹപ്രവര്‍ത്തകനാണ് അപകടത്തിന്റെ നടുക്കുന്ന നിമിഷങ്ങള്‍ ഓര്‍ത്തെടുത്തത്. ‘ഞങ്ങള്‍ ഇരുവരും കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി. ഷിജിന്‍ എനിക്ക് മുന്നിലായിരുന്നു. പെട്ടെന്ന് വലിയൊരു പൊട്ടിത്തെറിയുണ്ടായി. അവന്‍ മരിച്ചുവെന്നും ഞാന്‍ രക്ഷപ്പെട്ടുവെന്നും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല,- സഹപ്രവര്‍ത്തകന്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. തീ അണയ്ക്കാന്‍ അഗ്‌നിശമന ഉപകരണങ്ങളുമായി ശ്രമിച്ച ജീവനക്കാരില്‍ ചിലരും ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റവരിലുണ്ട്. ദുബൈ സിവില്‍ ഡിഫന്‍സ് അറിയിപ്പ് ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു.
ഷിജിന്‍ പോള്‍ വിവാഹിതനായിട്ട് ഒരു വര്‍ഷം പോലും തികഞ്ഞിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് ഷിജിനെ കാണാനിരിക്കുകയായിരുന്ന ബന്ധുവിന് ലഭിച്ചത് അപകടത്തില്‍ പരുക്കേറ്റെന്ന ഫോണ്‍ സന്ദേശമായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും ഷിജിന്‍ മരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതിനായി ബന്ധുക്കള്‍ കാത്തിരിക്കുകയാണ്.
ഷിജിന്റെ ഭാര്യയെ മരണവിവരം അറിയിച്ചിട്ടുണ്ട്. ദുഃഖത്തിലായ കുടുംബത്തിന് പിന്തുണയുമായി ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സ്വന്തം ജീവിതം ഉരുക്കി സഹോദരിമാരെ ഉയർത്തിയ പ്രവാസി;പതിനെട്ടാമത്തെ വയസിൽ പ്രവസം , 6 സഹോദരിമാരുടെ വിവാഹം നടത്തി; ഒടുവിൽ സുനിലിനെ തേടി കോടികളുടെ ഭാഗ്യം!

അബുദാബി: യുഎഇ ലോട്ടറിയിലൂടെ വീണ്ടും ഭാഗ്യനേട്ടവുമായി മലയാളി. 52കാരനായ സുനിൽ കുമാർ സദാശിവൻ ആണ് 30 മില്യൺ ദിർഹമിന്റെ (ഏകദേശം 78 കോടി രൂപ) ജാക്ക്‌പോട്ടിനർഹനായത്.
വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കാരണം 18-ാം വയസിലാണ് സുനിൽ വീടുവിട്ട് വിദേശത്തെത്തിയത്. ആറ് സഹോദരിമാരുടെ വിവാഹമായിരുന്നു സുനിലിന്റെ മുന്നിലുണ്ടായിരുന്ന വലിയ ബാദ്ധ്യത. പ്രതീക്ഷ മാത്രമായിരുന്ന തന്റെ കൂട്ടെന്ന് സുനിൽ പറയുന്നു. ആറ് സഹോദരിമാരെയും വിവാഹം കഴിപ്പിച്ച് സ്ഥിരതാമസമാക്കുന്നതിനാണ് തന്റെ ചെറുപ്പത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതെന്നും സുനിൽ പറഞ്ഞു. ഇതിനുശേഷമായിരുന്നു സുനിൽ സ്വന്തം ജീവിതത്തിന് പ്രാധാന്യം നൽകിയതും.
2006ൽ വിവാഹിതനായതിനുശേഷം മികച്ച ജോലിതേടി യുഎഇയിലെത്തി. പിന്നീട് ഇന്ത്യയിലേയ്ക്ക് മടങ്ങി ടൈൽ പണി ചെയ്തു. സാമ്പത്തിക സ്ഥിതി താളം തെറ്റിയതോടെ വീണ്ടും യുഎഇയിലെത്തി.
കഴിഞ്ഞ രണ്ടുവർഷമായി യുഎഇയിൽ മെയിന്റനൻസ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. തനിക്ക് യുഎഇ അവസരം നൽകിയതിൽ നന്ദിയുണ്ടെന്നും സുനിൽ പറഞ്ഞു.
എന്നാൽ 12 വർഷത്തോളം വീണ്ടും ജീവിതം സുനിലിനെ പരീക്ഷിച്ചു. ഒരു കുഞ്ഞിനായി സുനിലും ഭാര്യയും 12 വർഷമാണ് കാത്തിരുന്നത്. പിന്നീട് മകൾ പിറന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം നൽകിയതെന്നും സുനിൽ വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ഒപ്പം നിന്നത് ഭാര്യയാണെന്നും സുനിൽ കൂട്ടിച്ചേർത്തു.
മകളുടെയും ഭാര്യയുടെയും തന്റെയും ജന്മദിനത്തിലെ അക്കങ്ങളുള്ള ടിക്കറ്റാണ് സുനിൽ എടുത്തത്. ചെറിയൊരു സമ്മാനമെങ്കിലുമടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സുനിലിനെ അമ്പരപ്പിച്ചുകൊണ്ട് 30 മില്യൺ ദിർഹം തേടിയെത്തുകയായിരുന്നു.
‘എന്റെ ഇപ്പോഴത്തെ പദ്ധതി ലളിതമാണ്. വീട്ടിലേക്ക് പോകണം, എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം, അടുത്തത് എന്തെന്ന് ആലോചിക്കണം. എന്റെ വീട് പൂർത്തിയാക്കണം, എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം, കുറച്ച് ആളുകൾക്ക് വീടുവച്ച് നൽകണം’- സുനിൽ വ്യക്തമാക്കി.