
ദുബായ്: യുഎഇയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ആശ്വാസ വാർത്ത. യുഎഇയുടെ ‘വിസ ഓൺ അറൈവൽ’ നിബന്ധനകളിൽ പുതിയ മാറ്റങ്ങൾ വന്നതായി അതോറിറ്റി അറിയിച്ചു. പ്രത്യേക യോഗ്യതകളുള്ള ഇന്ത്യക്കാർക്കും ഫിലിപ്പൈൻസ് സ്വദേശികൾക്കും യുഎഇ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ തന്നെ ‘വിസ ഓൺ അറൈവൽ’ നേടാനുള്ള സൗകര്യമുണ്ടാകും.
നേരത്തെ വിസിറ്റ് വിസയ്ക്ക് അപേക്ഷിച്ച് ദിവസങ്ങളോളം കാത്തിരിക്കാതെ തന്നെ എയർപോർട്ടിൽ വച്ച് വിസ സ്റ്റാമ്പ് ചെയ്ത് യുഎഇയിലേക്ക് പ്രവേശിക്കാൻ ഇത് സഹായിക്കും. കൂടാതെ ബിസിനസ് ആവശ്യങ്ങൾക്കും പെട്ടെന്നുള്ള കുടുംബ സന്ദർശനങ്ങൾക്കുമായി യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ സഹായമാകും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സാധാരണ ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ള എല്ലാവർക്കും എയർപോർട്ടിൽ എത്തുമ്പോൾ നേരിട്ട് വിസ ലഭിക്കില്ല. എന്നാൽ പ്രത്യേക വിസകൾ കൈവശമുള്ളവർക്ക് വിമാനത്താവളങ്ങളിൽ നിന്ന് എളുപ്പത്തിൽ പ്രവേശിക്കാം. അമേരിക്കയുടെ സാധുവായ വിസിറ്റ് വിസ, ബിസിനസ് വിസ അല്ലെങ്കിൽ ഗ്രീൻ കാർഡ് കൈവശമുള്ള ഇന്ത്യക്കാർക്കാണ് യുഎഇയിൽ എത്തിയ ഉടൻ വിസ ഓൺ അറൈവൽ നേടാൻ അവസരം.
കൂടാതെ യുകെയിലെ സാധുവായ റെസിഡൻസ് വിസയോ, അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ റെസിഡൻസ് വിസയോ ഉള്ള പ്രവാസികൾക്കും ഈ ആനുകൂല്യം ലഭിക്കും. ഫിലിപ്പൈൻസ് പൗരന്മാർക്കും ഇതേ വിസ യോഗ്യതകളെ അടിസ്ഥാനമാക്കി എയർപോർട്ടുകളിൽ വെച്ച് വിസകൾ അനുവദിച്ച് നൽകും.
വിസ ഓൺ അറൈവൽ രീതിയിൽ യുഎഇയിലേക്ക് പോകുന്നവർ പാസ്പോർട്ടിന്റെയും കൈവശമുള്ള മറ്റ് രാജ്യങ്ങളുടെ വിസകളുടെയും വാലിഡിറ്റി ശ്രദ്ധിക്കണം. സാധാരണ ഇന്ത്യൻ പാസ്പോർട്ടിനും ഒപ്പം യുഎസ്, യുകെ അല്ലെങ്കിൽ ഷെംഗൻ വിസകൾക്കും കുറഞ്ഞത് ആറു മാസത്തെ വാലിഡിറ്റി നിർബന്ധമായും ഉണ്ടായിരിക്കണം.
ഇനി വിസയുടെ കാലാവധി ആറു മാസത്തിൽ കുറവാണെങ്കിൽ എയർപോർട്ടിൽ വച്ച് വിസ ഓൺ അറൈവൽ ഒരു കാരണവശാലും അനുവദിക്കില്ല. അതിനാൽ യാത്ര പ്ലാൻ ചെയ്യുന്നതിന് നേരത്തെ തന്നെ യാത്രക്കാർ രേഖകളുടെ കാലാവധി കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം.
കൂടാതെ വിമാനത്താവളത്തിൽ എത്തുമ്പോൾ ആദ്യഘട്ടമായി പതിനാല് ദിവസത്തെ വിസയാണ് യാത്രക്കാർക്ക് അനുവദിക്കുക. യുഎഇയിൽ എത്തിക്കഴിഞ്ഞ ശേഷം സമയം നീട്ടേണ്ട ആവശ്യമുണ്ടെങ്കിൽ സർവീസ് ഫീസ് അടച്ച് ഈ വിസ കാലാവധി പിന്നീട് 14 ദിവസത്തേക്ക് കൂടി നീട്ടിയെടുക്കാം.
എന്നാൽ ചില പ്രത്യേക വിഭാഗത്തിൽപ്പെട്ട യാത്രക്കാർക്ക് അപേക്ഷ നൽകിയാൽ അറുപത് ദിവസത്തെ എൻട്രി വിസയും വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിൽ നിന്ന് നേരിട്ട് ലഭിക്കും. കൂടാതെ തടസ്സങ്ങളില്ലാതെ വിസ സ്റ്റാമ്പ് ചെയ്ത് പുറത്തിറങ്ങാൻ യാത്രക്കാർ ചില അടിസ്ഥാന കാര്യങ്ങൾ കൂടി മുൻകൂട്ടി ചെയ്യണം.
അതായത് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ സമയത്ത് തിരികെ യാത്ര ചെയ്യാനുള്ള കൺഫേം ചെയ്ത റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് കാണിക്കണം കൂടാതെ യുഎഇയിൽ താമസിക്കുന്ന ദിവസങ്ങളിലെ താമസസൗകര്യത്തിന്റെ വിവരങ്ങൾ കൂടെ നൽകണം ഹോട്ടൽ ബുക്കിംഗ് രേഖകളോ അല്ലെങ്കിൽ യുഎഇയിലുള്ള ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ താമസസ്ഥലത്തിന്റെ വിലാസമോ നൽകുകയും ചെയ്യാം.
സന്ദർശകരെ സംബന്ധിച്ച് ട്രാവൽ ഏജൻസികളെ ആശ്രയിച്ചുള്ള വിസിറ്റ് വിസ അപേക്ഷകളിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ ഈ വിസ ഓൺ അറൈവൽ സംവിധാനം വളരെ എളുപ്പമാണ്. പെട്ടെന്നുണ്ടാകുന്ന യാത്രാ ആവശ്യങ്ങൾക്ക് ഇത് ഏറെ ഉപകാരമാകുകമെന്നാണ് പ്രവാസികളുടെയും യാത്രക്കാരുടെയും അഭിപ്രായം.
പ്രവാസികളെ…ട്രിപ്പ് മോഡ് ഓൺ ആകുംl ആഘോഷിക്കാൻ റെഡിയാവു!! നിങ്ങൾ കാത്തിരുന്നത് ഇതാ യുഎഇയിൽ വീണ്ടും നീണ്ട അവധിക്ക് സാധ്യത; അറിയാം
ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത. നബിദിനമായി ബന്ധപ്പെട്ടാണ് നീണ്ട അവധി ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ റബീഉൽ അവ്വൽ മാസം പന്ത്രണ്ടാം തീയതിയാണ് നബിദിനമായി ആചരിക്കുക. എന്നാൽ ഈ വർഷത്തെ കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം വരുന്നത്.
സാധാരണയിൽ ഒരു ചൊവ്വാഴ്ചയാണ് അവധി വന്നതെങ്കിൽ തിങ്കളാഴ്ച ജോലിക്ക് പോയി വീണ്ടും ചൊവ്വാഴ്ച അവധിയെടുക്കുന്ന ഒരു ബുദ്ധിമുട്ട് പ്രവാസികൾക്ക് ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായാണ് യുഎഇ അധികൃതർ അവധി ട്രാൻസ്ഫർ നിയമം കൊണ്ടുവന്നത്
2024 ൽ പാസാക്കുകയും പിന്നീട് പ്രാബല്യത്തിൽ വരികയും ചെയ്ത കാബിനറ്റ് റെസല്യൂഷൻ നമ്പർ 27 അനുസരിച്ച് ആഴ്ചയുടെ മധ്യത്തിൽ വരുന്ന പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അല്ലെങ്കിൽ അവസാനത്തിലേക്കോ മാറ്റാൻ യുഎഇ സർക്കാരിന് അധികാരമുണ്ട്.
തുടർച്ചയായ അവധി ദിനങ്ങൾ ലഭിക്കുക, ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ നീക്കം.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അവധി മാറ്റാനുള്ള ഈ നിയമം നബിദിന അവധിക്കും ബാധകമാകും. ഓഗസ്റ്റ് 25 ചൊവ്വാഴ്ചത്തെ അവധി മുൻപുള്ള തിങ്കളാഴ്ചത്തേക്ക് ഓഗസ്റ്റ് 24 ലേക്ക് മാറ്റാനാണ് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടെ ലഭിക്കുന്നതിനാൽ യുഎഇയിലെ ജീവനക്കാർക്ക് നീണ്ട മൂന്ന് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.
അതായത് ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ 24 തിങ്കളാഴ്ച വരെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഒരുപോലെ ഈ ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ നിയമം എല്ലാ അവധികൾക്കും ബാധകമല്ല.
വലിയ പെരുന്നാൾ, ചെറിയ പെരുന്നാൾ എന്നീ അവധികൾ മാസപിറവി അടിസ്ഥാനമാക്കിയതിനാൽ ഈ നിയമം ബാധകമാകില്ല.
ഈ മൂന്ന് ദിവസത്തെ അവധി സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പ് വന്നിട്ടില്ല എന്നതും ശ്രദ്ധിക്കണം. എന്നാൽ ഈ ദിവസത്തിനോട് അടുക്കുമ്പോൾ എന്തായാലും ഉദ്യോഗിക അറിയിപ്പ് ഉണ്ടാകും. ഇസ്ലാമിക കലണ്ടർ എന്നത് മാസപ്പിറവിയെ അടിസ്ഥാനമാക്കിയുള്ളതാണ് അതിനാൽ ചന്ദ്രനെ കാണുന്നതിന് അനുസരിച്ച് മാത്രമേ റബീഉൽ അവ്വൽ മാസം എപ്പോഴാണ് തുടങ്ങുക എന്ന് കൃത്യമായി പറയാൻ സാധിക്കൂകയുള്ളു.
ഓഗസ്റ്റ് പകുതിയോടെയെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. കൂടാതെ യുഎഇയിലെ ഔദ്യോഗിക മാസപ്പിറവി നിരീക്ഷണ സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ അവധി തീയതികൾ സർക്കാർ പ്രഖ്യാപിക്കുകയുള്ളൂ. അവധിക്ക് ജോലി ചെയ്യേണ്ടി വരുന്നവർക്ക് യുഎഇ തൊഴിൽ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് തൊഴിൽ ഉടമകൾക്കും നിർദേശം നൽകി.
ഔദ്യോഗിക അവധിക്ക് ജീവനക്കാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ, അതിന് കൃത്യമായ നഷ്ടപരിഹാരം നൽകാൻ തൊഴിലുടമ നിയമപരമായി ബാധ്യസ്ഥനാണ്. കൂടാതെ അടിസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും നോക്കി മൊത്തം ശമ്പളത്തെ അടിസ്ഥാനമാക്കിയല്ല എന്ന കാര്യം കൂടെ ഓർക്കണം