പ്രവാസികളെ…ട്രിപ്പ്‌ മോഡ് ഓൺ ആകുംl ആഘോഷിക്കാൻ റെഡിയാവു!! നിങ്ങൾ കാത്തിരുന്നത് ഇതാ യുഎഇയിൽ വീണ്ടും നീണ്ട അവധിക്ക് സാധ്യത; അറിയാം

498455

ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത. നബിദിനമായി ബന്ധപ്പെട്ടാണ് നീണ്ട അവധി ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ റബീഉൽ അവ്വൽ മാസം പന്ത്രണ്ടാം തീയതിയാണ് നബിദിനമായി ആചരിക്കുക. എന്നാൽ ഈ വർഷത്തെ കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം വരുന്നത്.

സാധാരണയിൽ ഒരു ചൊവ്വാഴ്ചയാണ് അവധി വന്നതെങ്കിൽ തിങ്കളാഴ്ച ജോലിക്ക് പോയി വീണ്ടും ചൊവ്വാഴ്ച അവധിയെടുക്കുന്ന ഒരു ബുദ്ധിമുട്ട് പ്രവാസികൾക്ക് ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായാണ് യുഎഇ അധികൃതർ അവധി ട്രാൻസ്ഫർ നിയമം കൊണ്ടുവന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

2024 ൽ പാസാക്കുകയും പിന്നീട് പ്രാബല്യത്തിൽ വരികയും ചെയ്ത കാബിനറ്റ് റെസല്യൂഷൻ നമ്പർ 27 അനുസരിച്ച് ആഴ്ചയുടെ മധ്യത്തിൽ വരുന്ന പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അല്ലെങ്കിൽ അവസാനത്തിലേക്കോ മാറ്റാൻ യുഎഇ സർക്കാരിന് അധികാരമുണ്ട്.
തുടർച്ചയായ അവധി ദിനങ്ങൾ ലഭിക്കുക, ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ നീക്കം.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അവധി മാറ്റാനുള്ള ഈ നിയമം നബിദിന അവധിക്കും ബാധകമാകും. ഓഗസ്റ്റ് 25 ചൊവ്വാഴ്ചത്തെ അവധി മുൻപുള്ള തിങ്കളാഴ്ചത്തേക്ക് ഓഗസ്റ്റ് 24 ലേക്ക് മാറ്റാനാണ് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടെ ലഭിക്കുന്നതിനാൽ യുഎഇയിലെ ജീവനക്കാർക്ക് നീണ്ട മൂന്ന് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.

അതായത് ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ 24 തിങ്കളാഴ്ച വരെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഒരുപോലെ ഈ ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ നിയമം എല്ലാ അവധികൾക്കും ബാധകമല്ല.
വലിയ പെരുന്നാൾ, ചെറിയ പെരുന്നാൾ എന്നീ അവധികൾ മാസപിറവി അടിസ്ഥാനമാക്കിയതിനാൽ ഈ നിയമം ബാധകമാകില്ല.

ഈ മൂന്ന് ദിവസത്തെ അവധി സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പ് വന്നിട്ടില്ല എന്നതും ശ്രദ്ധിക്കണം. എന്നാൽ ഈ ദിവസത്തിനോട് അടുക്കുമ്പോൾ എന്തായാലും ഉദ്യോഗിക അറിയിപ്പ് ഉണ്ടാകും. ഇസ്ലാമിക കലണ്ടർ എന്നത് മാസപ്പിറവിയെ അടിസ്ഥാനമാക്കിയുള്ളതാണ് അതിനാൽ ചന്ദ്രനെ കാണുന്നതിന് അനുസരിച്ച് മാത്രമേ റബീഉൽ അവ്വൽ മാസം എപ്പോഴാണ് തുടങ്ങുക എന്ന് കൃത്യമായി പറയാൻ സാധിക്കൂകയുള്ളു.

ഓഗസ്റ്റ് പകുതിയോടെയെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. കൂടാതെ യുഎഇയിലെ ഔദ്യോഗിക മാസപ്പിറവി നിരീക്ഷണ സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ അവധി തീയതികൾ സർക്കാർ പ്രഖ്യാപിക്കുകയുള്ളൂ. അവധിക്ക് ജോലി ചെയ്യേണ്ടി വരുന്നവർക്ക് യുഎഇ തൊഴിൽ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് തൊഴിൽ ഉടമകൾക്കും നിർദേശം നൽകി.

ഔദ്യോഗിക അവധിക്ക് ജീവനക്കാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ, അതിന് കൃത്യമായ നഷ്ടപരിഹാരം നൽകാൻ തൊഴിലുടമ നിയമപരമായി ബാധ്യസ്ഥനാണ്. കൂടാതെ അടിസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും നോക്കി മൊത്തം ശമ്പളത്തെ അടിസ്ഥാനമാക്കിയല്ല എന്ന കാര്യം കൂടെ ഓർക്കണം

വിധി പുഞ്ചിരിച്ച നിമിഷം;’ഒരുനാൾ ഞങ്ങൾക്കും’ എന്ന പ്രതീക്ഷ സഫലമായി; ബിഗ് ടിക്കറ്റിൽ മൂന്ന് മലയാളികൾക്ക് അടിച്ചു വമ്പൻ സമ്മാനം !

അബുദാബി ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തിലെ രണ്ടാം ആഴ്ച ഇ-നറുക്കെടുപ്പിൽ മൂന്ന് മലയാളി പ്രവാസികൾ ഉൾപ്പെടെ നാല് പേർക്ക് സമ്മാനം ലഭിച്ചു. ഓരോ വിജയിക്കും 25,000 ദിർഹം (ഏകദേശം ₹6.5 ലക്ഷത്തിലധികം) വീതമാണ് ലഭിച്ചത്. ഒമാനിൽ ജോലി ചെയ്യുന്ന ടി.എ. മുഹമ്മദ് റിയാസ്, യുഎഇയിൽ ജോലി ചെയ്യുന്ന ഷിബിൻ രാമചന്ദ്രൻ, ബഹ്റൈനിൽ ജോലി ചെയ്യുന്ന ജോജോ തുണ്ടിയത്ത് യോഹന്നാൻ എന്നിവരാണ് ഭാഗ്യം തേടിയെത്തിയ മലയാളികൾ. ഒരു ബംഗ്ലാദേശ് സ്വദേശിയും വിജയികളുടെ പട്ടികയിൽ ഇടംനേടി.

ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം

ഒമാനിൽ സൈബർ മാർക്കറ്റ് മേഖലയിൽ ജോലി ചെയ്യുന്ന ടി.എ. മുഹമ്മദ് റിയാസിന് ഏകദേശം പത്ത് വർഷത്തെ ഭാഗ്യപരീക്ഷണത്തിനൊടുവിലാണ് ആദ്യ വിജയം ലഭിച്ചത്. വർഷങ്ങളായി സുഹൃത്തുക്കളോടൊപ്പം എല്ലാ മാസവും ടിക്കറ്റെടുക്കുന്ന പതിവ് ഇത്തവണ വിജയത്തിലേക്ക് എത്തി.
വിജയവിവരം അറിയിച്ച ഫോൺകോൾ ആദ്യം വിശ്വസിക്കാനായില്ലെന്ന് റിയാസ് പറഞ്ഞു. യാദൃച്ഛികമായി തിരഞ്ഞെടുത്ത ടിക്കറ്റിലൂടെയാണ് ഈ നേട്ടം സ്വന്തമായത്. സുഹൃത്തുക്കളുമായി സമ്മാനത്തുക പങ്കിടുന്ന റിയാസ്, തന്റെ വിഹിതം ഭാവിയിലേക്കായി നിക്ഷേപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബിഗ് ടിക്കറ്റിലൂടെ ഇനിയും ഭാഗ്യം പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് വർഷത്തിന് ശേഷം ആദ്യ വിജയം

യുഎഇയിൽ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്ന ഷിബിൻ രാമചന്ദ്രൻ ഏഴ് വർഷത്തെ തുടർച്ചയായ ശ്രമത്തിനൊടുവിലാണ് വിജയിയായത്. സഹപ്രവർത്തകരുമായി ചേർന്ന് എല്ലാ മാസവും ടിക്കറ്റെടുക്കുന്ന പതിവാണ് ഷിബിന് ഉണ്ടായിരുന്നത്. ഇത്തവണ വ്യക്തിപരമായി തിരഞ്ഞെടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. വിജയവാർത്ത ലഭിച്ചപ്പോൾ വിശ്വസിക്കാനാകാതെ ബിഗ് ടിക്കറ്റിന്റെ ലൈവ് സ്ട്രീം പരിശോധിച്ച ശേഷമാണ് സന്തോഷം ഉറപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളുമായി സമ്മാനത്തുക പങ്കിടുന്ന ഷിബിൻ, തന്റെ വിഹിതം ഭാവി ആവശ്യങ്ങൾക്കായി മാറ്റിവെക്കാനാണ് ആലോചിക്കുന്നത്.

ബഹ്റൈനിലേക്കും ഭാഗ്യം

ബഹ്റൈനിൽ ഫിനാൻസ് മാനേജരായി ജോലി ചെയ്യുന്ന ജോജോ തുണ്ടിയത്ത് യോഹന്നാൻ രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിജയിയായത്. ഒരു കുടുംബം പോലെ കഴിയുന്ന സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും കൂട്ടായ്മയിലാണ് അദ്ദേഹം സ്ഥിരമായി ടിക്കറ്റെടുത്തിരുന്നത്. വിജയവാർത്ത വലിയ സന്തോഷമാണ് സമ്മാനിച്ചതെന്ന് ജോജോ പറഞ്ഞു. സമ്മാനത്തുകയിൽ ലഭിക്കുന്ന തന്റെ വിഹിതം മക്കളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാനാണ് തീരുമാനം. അടുത്ത ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിലും ഭാഗ്യം തുണയാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം

Related Posts

Leave a Reply

Your email address will not be published. Required fields are marked *