Iran warns US offensive : മുന്നറിയിപ്പ് ശക്തമാക്കി ഇറാനും; അമേരിക്ക ആക്രമണം തുടർന്നാൽ തിരിച്ചടിയും ശക്തമാകുമെന്ന് ഐആർജിസി, സകലതും നശിപ്പിക്കും; ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

war 2

Iran warns US offensive തെഹ്റാൻ: ജൂലൈ 18: അമേരിക്കയുടെ ബോംബാക്രമണങ്ങൾ തുടർന്നാൽ ഇറാൻ ശക്തമായ ആക്രമണ നടപടികളിലേക്ക് കടക്കുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഉന്നത ഉദ്യോഗസ്ഥൻ മൊഹ്‌സൻ റെസാഈ മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ ആക്രമണങ്ങൾക്ക് ഇനി സമാനമായ മറുപടി മാത്രം നൽകുന്നതിൽ തൃപ്തരല്ലെന്നും, കൂടുതൽ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഇറാനിയൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ കുവൈത്തിലെ ലക്ഷ്യസ്ഥാനങ്ങൾക്കും അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ ആക്രമണം നടത്തിയെന്ന അവകാശവാദവും ഉയർന്നിട്ടുണ്ട്. എന്നാൽ ഈ അവകാശവാദം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് കുവൈത്ത്, അമേരിക്ക, അല്ലെങ്കിൽ മറ്റ് സ്വതന്ത്ര ഔദ്യോഗിക ഏജൻസികൾ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. അതിനാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ സ്ഥിരീകരണമില്ലാതെ വിശ്വസിക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം.

രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ സമ്പൂർണ നശീകരണ ശൈലിയിലേക്ക് ഇറാൻ നീങ്ങുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആര്‍ജിസി) വ്യക്തമാക്കി. യുദ്ധം രണ്ട് ദിവസത്തിനുള്ളി അവസാനിപ്പിച്ചില്ലെങ്കിൽ പിന്നെ ചർച്ചകളും നിയന്ത്രിത തിരിച്ചടിയും ഉണ്ടാകില്ല. അമേരിക്കയെ ഇറാനിൽ നിന്ന് തുടച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്. ഒരു അതിർത്തികളും ഇറാനു തടസമാവില്ലെന്നും ഐആര്‍ജിസി വ്യക്തമാക്കി. ഭീഷണിക്ക് പിന്നാസെ ഹോർമുസിൽ തായ് കപ്പൽ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇറാൻ പുറത്തു വിട്ടു.

യുഎസ് ഇറാന്റെ ഊർജ്ജ-വൈദ്യുതി മേഖലകളെ ആക്രമിച്ചാൽ ചെങ്കടലിലെ എണ്ണക്കപ്പൽ പാതകൾ തടയാൻ യെമനിലെ ഹൂത്തി വിമതർക്ക് ഇറാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ യൂറോപ്പിൽ നിന്ന് അമേരിക്കൻ പോർ വിമാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഹൊർമുസ് കടലിടുക്കിൽ ഭീഷണി ഉയർത്തുന്ന ഇറാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വീണ്ടും കനത്ത വ്യോമാക്രമണങ്ങൾ നടത്തി. ഇറാനിലെ തന്ത്രപ്രധാനമായ രണ്ട് പാലങ്ങളും റെയിൽവേ ജംഗ്ഷനുകളും തകർത്തതായി റിപ്പോർട്ടുകളുണ്ട്. ഈ ആക്രമണങ്ങളിൽ സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ ആരോപിച്ചു. ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ തകർന്ന പാലങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള നടപടികൾക്ക് പിന്നാലെ ഇറാനിലെ ജനവാസ കേന്ദ്രങ്ങളിലേക്കും അമേരിക്ക ആക്രമണം വ്യാപിപ്പിച്ചിരുന്നു. തുടർച്ചയായ ആറാം രാത്രിയിലും യുഎസ് സൈന്യം ഇറാനിൽ നടത്തിയ വന്‍ ആക്രമണത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് പ്രഖ്യാപിച്ച ഇറാൻ, ഗൾഫ് മേഖലയിലുള്ള യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. സിറിയയിലെ യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററിന് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായി. കൂടാതെ ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളെയും ഇറാൻ ലക്ഷ്യമിടുന്നുണ്ട്.

ഒമാന് സമീപം അറബിക്കടലിൽ ഭൂചലനം

UAE Nazia Staff Editor — July 18, 2026 · 0 Comment

489583

ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ സലാലയ്ക്ക് തെക്കായി അറബിക്കടലിൽ വെള്ളിയാഴ്ച റിക്ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂചലന നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക സമയം ഇന്നലെ വൈകീട്ട് 4.01 ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. സലാലയിൽ നിന്ന് ഏകദേശം 239 കിലോമീറ്റർ തെക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനമെന്ന് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഭൂചലനത്തെ തുടർന്ന് ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

അടുത്തിടെ മേഖലയിൽ ഭൂകമ്പ പ്രവർത്തനങ്ങൾ ഇടയ്ക്കിടെ രേഖപ്പെടുത്തുന്നുണ്ടെങ്കിലും, ഇത്തരത്തിലുള്ള മിതമായ തീവ്രതയുള്ള ഭൂചലനങ്ങൾ സാധാരണയായി വലിയ നാശനഷ്ടങ്ങൾക്ക് ഇടയാക്കാറില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, ജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

UAE traffic Alert; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്; ഈ പ്രധാന റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക്;ബദൽ മാർഗ്ഗം ഉപയോഗിക്കുക

UAE July 18, 2026

dubai-road-accident
dubai-road-accident

ദുബൈ: ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ പ്രധാന റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഓഫീസ് സമയത്തെ തിരക്ക് വര്‍ധിച്ചതോടെ നിരവധി പ്രധാന പാതകളില്‍ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന് തത്സമയ ട്രാഫിക് വിവരങ്ങള്‍ വ്യക്തമാക്കുന്നു. 
ദുബൈയില്‍ ഷെയ്ഖ് സായിദ് റോഡ് (E11), അല്‍ ഗര്‍ഹൂദ്, അല്‍ ഖുസൈസ്, ദെയ്‌റ എന്നിവിടങ്ങളിലേക്കുള്ള അനുബന്ധ റോഡുകള്‍ എന്നിവിടങ്ങളില്‍ ഗതാഗതം മന്ദഗതിയിലാണ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും മദീന മാള്‍ പരിസരത്തും തിരക്ക് അനുഭവപ്പെടുന്നുണ്ട്.
റാസ് അല്‍ ഖോര്‍ മേഖലയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അല്‍ ഐന്‍ റോഡ് (E44) ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടിലേക്കും നദ് അല്‍ ഷെബയിലേക്കും ബന്ധിപ്പിക്കുന്ന ജങ്ഷനില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്.
ഷാര്‍ജയില്‍ എമിറേറ്റ്‌സ് റോഡ് (E311), ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് (E311) എന്നിവിടങ്ങളില്‍ ഗതാഗതം സ്തംഭിച്ച നിലയിലാണ്. പ്രത്യേകിച്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയ 6, യൂണിവേഴ്‌സിറ്റി സിറ്റി ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഹയ് അല്‍ ബദീ പ്രദേശത്തേക്കും പോകുന്ന പാതകളിലും ഗതാഗതക്കുരുക്കും ചില സ്ഥലങ്ങളില്‍ റോഡ് തടസ്സങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാവിലെ ദുബൈ -ഷാര്‍ജ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍, പ്രത്യേകിച്ച് E311, E44 വഴിയുള്ള യാത്രക്കാര്‍, അധിക സമയം കണക്കിലെടുത്ത് യാത്ര ആസൂത്രണം ചെയ്യുകയും പുറപ്പെടുന്നതിന് മുമ്പ് തത്സമയ ട്രാഫിക് അപ്‌ഡേറ്റുകള്‍ പരിശോധിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *