
ബംഗാൾ ഉൾക്കടലിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ രണ്ട് ബോട്ടുകൾ മുങ്ങിയതായി റിപ്പോർട്ട്. 500ലേറെ പേർ മരിച്ചിരിക്കാമെന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോർട്ട്. ബംഗ്ലാദേശ് ക്യാമ്പുകളിൽ നിന്ന് സുരക്ഷിത ജീവിതം തേടി പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയും മോശം കാലാവസ്ഥയും ദുരന്തത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ യുഎൻ ഏജൻസികൾ അതീവ ആശങ്ക രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ബംബർ ബംബർ ബംബർ!!!! അടിച്ചു ഇന്ത്യൻ പ്രവാസിക്ക് കോടികളുടെ ബംമ്പർ!!എടുത്ത ആദ്യ ടിക്കറ്റിൽ തന്നെ ‘മില്യനയറായി’ പ്രവാസി യുവതി
UAE July 17, 2026

ദുബായ്∙ കഴിഞ്ഞ പത്തു വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിച്ച ഇന്ത്യൻ വ്യവസായിക്ക് ഒടുവിൽ കാത്തിരുന്ന ആ വൻ സമ്മാനം തേടിയെത്തി. ഷാർജയിൽ ലൈറ്റ് ഫിറ്റിങ്സ് ബിസിനസ് നടത്തുന്ന മുഹമ്മദ് അയ്യൂബുദ്ദീൻ (45) ആണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിലൂടെ 9 കോടിയിലേറെ രൂപ(ഒരു ദശലക്ഷം യുഎസ് ഡോളർ) സ്വന്തമാക്കിയത്.
കഴിഞ്ഞ രണ്ടു ദിവസമായി തനിക്ക് സമ്മാനം ലഭിക്കുമെന്നൊരു ശക്തമായ തോന്നൽ മനസ്സിലുണ്ടായിരുന്നതായി അയ്യൂബുദ്ദീൻ പറഞ്ഞു. ഈ നേട്ടത്തോടെ ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്യനയർ സമ്മാനം നേടുന്ന 280-ാമത്തെ ഇന്ത്യൻ പൗരനായി ഇദ്ദേഹം മാറി. ഇതേ നറുക്കെടുപ്പിൽത്തന്നെയാണ് ആദ്യമായി ടിക്കറ്റെടുത്ത പ്രവാസി വനിതയും ഭാഗ്യം കൈവരിച്ചത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ആദ്യ ശ്രമത്തിൽത്തന്നെ മില്യനയറായി ഹിര നയ്യർ
ഹപ്രവർത്തകനുമായി നടത്തിയ തികച്ചും അവിചാരിതവും ലളിതവുമായ ഒരു സംഭാഷണമാണ് ചാർട്ടേഡ് അക്കൗണ്ടന്റായ ഹിര നയ്യർ (38) എന്ന ദുബായ് നിവാസിയെ ജീവിതത്തിലെ ആദ്യത്തെ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചത്. ആ ഒരു തീരുമാനത്തിലൂടെ പാക്കിസ്ഥാൻ സ്വദേശിയായ ഹിരയും ഒരു ദശലക്ഷം യുഎസ് ഡോളർ സമ്മാനത്തുക സ്വന്തമാക്കി. ലോട്ടറിയുടെ ചരിത്രത്തിൽ ആദ്യ ശ്രമത്തിൽത്തന്നെ ഈ അപൂർവ നേട്ടം കൈവരിക്കുന്ന ഭാഗ്യശാലികളിലൊരാളായി ഇതോടെ ഹിര മാറി. 1999-ൽ ഈ പദ്ധതി ആരംഭിച്ചതിനുശേഷം ദുബായ് ഡ്യൂട്ടി ഫ്രീയുടെ മെഗാ സമ്മാനം നേടുന്ന 29-ാമത്തെ പാക്കിസ്ഥാൻ സ്വദേശിയാണ് ഇവർ.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് വരെ ഇങ്ങനെയൊരു ഭാഗ്യപരീക്ഷണത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതിരുന്ന ഹിര ഓഫീസിലെ ചർച്ചയ്ക്കിടയിലാണ് ഈ ലോട്ടറിയെക്കുറിച്ച് അറിയുന്നത്. സമ്മാനം ലഭിക്കാനുള്ള സാധ്യതകൾ കൂടുതലാണെന്ന് സഹപ്രവർത്തകൻ പറഞ്ഞതിനെത്തുടർന്ന് ഓൺലൈനായി ഒരു ടിക്കറ്റ് വാങ്ങുകയായിരുന്നു. സിസ്റ്റം ജനറേറ്റ് ചെയ്ത് നൽകിയ 1387 എന്ന ടിക്കറ്റ് നമ്പരാണ് ഹിരയ്ക്ക് ലഭിച്ചത്. തന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് അംഗത്വ നമ്പരായ 13837-നോട് ഈ നമ്പരിനുള്ള സാദൃശ്യം കണ്ടപ്പോൾത്തന്നെ എന്തോ ഒരു ശുഭസൂചന മനസ്സിൽ തോന്നിയിരുന്നതായി ഹിര പറയുന്നു.
ടിക്കറ്റ് എടുത്തതിനു ശേഷം ആ വിവരമേ മറന്നുപോയ ഹിര നറുക്കെടുപ്പ് ദിവസമായ ഇന്ന് ഓഫീസിലിരുന്ന് തത്സമയം ഫലം വീക്ഷിക്കുകയായിരുന്നു. സമ്മാനാർഹമായ നമ്പരായി തന്റേത് പ്രഖ്യാപിച്ച നിമിഷം വിശ്വസിക്കാനാകാതെ മരവിച്ചിരുന്നുപോയെന്ന് ഹിര പറഞ്ഞു. ടിക്കറ്റ് എടുത്ത വിവരം ഭർത്താവിനോട് പോലും പറഞ്ഞിരുന്നില്ല. വിളിച്ചു വിവരം പറഞ്ഞപ്പോൾ ആദ്യം അദ്ദേഹം വിശ്വസിച്ചില്ലെങ്കിലും ടിക്കറ്റിന്റെ ചിത്രവും നറുക്കെടുപ്പിന്റെ ദൃശ്യങ്ങളും അയച്ചുനൽകിയതോടെയാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്.
ഈ വലിയ ഭാഗ്യം വന്നെത്തിയിട്ടും ഓഫീസിൽ മറ്റാരോടും പറയാതെ സാധാരണപോലെ ജോലി തുടരുകയാണ് ഈ യുവതി. ലഭിച്ച വൻ തുകകൊണ്ട് ദുബായിലോ പാക്കിസ്ഥാനിലോ സ്വന്തമായി ഒരു വില്ല വാങ്ങണമെന്നാണ് ഹിരയുടെ പ്രധാന ആഗ്രഹം. തന്റെ കുടുംബത്തിലെ സ്ത്രീകൾക്ക് സ്വന്തം പേരിൽ സ്വത്തുക്കൾ വാങ്ങുന്ന പതിവില്ലെന്നും എന്നാൽ ഈ തുക ഉപയോഗിച്ച് സ്വന്തം പേരിൽത്തന്നെ ഒരു വീട് വാങ്ങണമെന്നത് വലിയൊരു സ്വപ്നമാണെന്നും ഹിര കൂട്ടിച്ചേർത്തു.