One Indian crew member killed Iranian missile attack two UAE tankers strait Hormuz ഇറാന്റെ ക്രൂയിസ് മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു: 8 പേര്‍ക്ക് പരിക്ക്; ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ

Hormuz

One Indian crew member killed Iranian missile attack two UAE tankers strait Hormuz റിയാദ്: ഒമാന്‍ പ്രാദേശിക ജലാതിര്‍ത്തിയിലെ ഹോര്‍മുസ് കടലിടുക്കില്‍ യുഎഇയുടെ രണ്ട് ഭീമന്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ ഇറാന്റെ ക്രൂയിസ് മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ടാങ്കറിലെ ജീവനക്കാരനായ ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ട് പേര്‍ യുക്രെയ്ന്‍ സ്വദേശികളാണ്. ഇവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

‘മൊംബാസ’, ‘അല്‍ബാഹിയ’ എന്നീ എണ്ണ ടാങ്കറുകള്‍ക്ക് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്. ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകള്‍ക്ക് നേരെ മിസൈലുകള്‍ പതിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഇരു ടാങ്കറുകള്‍ക്കും വന്‍ തീപിടിത്തമുണ്ടാവുകയും സാരമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പിന്നീട് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയത്. രാജ്യാന്തര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇറാന്‍ നടത്തിയതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രകോപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ യുഎഇക്ക് പൂര്‍ണ അവകാശമുണ്ടെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

ആക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ മാത്രം ജനങ്ങള്‍ വിശ്വസിക്കണമെന്നും, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ കുടുംബത്തോടും ഇന്ത്യന്‍ സര്‍ക്കാരിനോടും യുഎഇ അനുശോചനം രേഖപ്പെടുത്തി.

വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും ഹോര്‍മുസ് കടലിടുക്ക് ഒരു സാമ്പത്തിക ബലപ്രയോഗത്തിന്റെ ആയുധമാക്കുന്നതും കടല്‍ക്കൊള്ളയ്ക്ക് തുല്യമാണ്. ഇത് ആഗോള ഊര്‍ജ്ജ സുരക്ഷയ്ക്കും സാമ്പത്തിക മേഖലയ്ക്കും ഭീഷണിയാണ്. ശത്രുതാപരമായ ഇത്തരം നീക്കങ്ങള്‍ ഇറാന്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഹോര്‍മുസ്
കടലിടുക്കിലൂടെയുള്ള സുരക്ഷിത ഗതാഗതം ഉറപ്പാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

തെക്കൻ, പടിഞ്ഞാറൻ ഇറാനിൽ വ്യാപക ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

UAE Greeshma Staff Editor — July 14, 2026 · 0 Comment

ടെഹ്‌റാൻ: തെക്കൻ, പടിഞ്ഞാറൻ ഇറാനിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് തിങ്കളാഴ്ച പുലർച്ചെ അമേരിക്ക പുതിയ ആക്രമണങ്ങൾ നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വിവരങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.ഇസ്കാൻ ന്യൂസിന്റെ ടെലിഗ്രാം ചാനൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഖേഷ്ം, സിരിക്, ബന്ദർ അബ്ബാസ്, ജാസ്ക്, ബുഷെഹർ, ഖൊന്ദാബ്, ബന്ദർ മഹ്ഷഹർ, ബെഹ്ബഹാൻ, അന്ദിമേഷ്ക്, ദെസ്ഫുൽ, അഹ്വാസ്, അബദാൻ, ഖൊറംഷഹർ തുടങ്ങിയ പ്രദേശങ്ങളാണ് ആക്രമണത്തിന് ഇരയായത്.

എന്നാൽ, ആക്രമണങ്ങളുടെ വ്യാപ്തിയെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ അമേരിക്കയോ ഇറാനോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.അതേസമയം, ഖുസെസ്ഥാൻ പ്രവിശ്യയിലെ മഹ്ഷഹറിൽ കാർഷിക ആവശ്യങ്ങൾക്കായുള്ള വാട്ടർ പമ്പിംഗ് സ്റ്റേഷനിൽ ഒരു പ്രൊജക്ടൈൽ പതിച്ചതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.

മരിച്ചയാൾ വാട്ടർ പമ്പിംഗ് സ്റ്റേഷനിലെ സെക്യൂരിറ്റി ഗാർഡാണെന്ന് ഖുസെസ്ഥാൻ ഡെപ്യൂട്ടി ഗവർണർ അറിയിച്ചു. പരിക്കേറ്റവർക്ക് ചികിത്സ തുടരുകയാണ്.ഈ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ആക്രമണം തുടരും… എന്നാലും സമാധാന കരാറിന്റെ വാതിൽ തുറന്നിരിക്കും ; പുതിയ നിലപാടുമായി ട്രംപ്

UAE Greeshma Staff Editor — July 14, 2026 · 0 Comment

TRUMP

Trump Iran deal : വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്ക സൈനിക ആക്രമണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിലും, ഇറാനുമായി നയതന്ത്ര ചർച്ചകളിലൂടെ ഒരു കരാറിലെത്താൻ ഇപ്പോഴും സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഏതാനും ദിവസം മുമ്പ് ഇരുരാജ്യങ്ങളും കരാറിലെത്തിയിരുന്നെങ്കിലും, പിന്നീട് ഇറാൻ പുതിയ ആവശ്യങ്ങൾ മുന്നോട്ടുവെച്ചതിനാൽ അത് നടപ്പായില്ലെന്ന് അദ്ദേഹം ആരോപിച്ചു.
“ഇറാനുമായി കരാർ സാധ്യമാണ്. ഞങ്ങൾ ധാരണയിലെത്തിയിരുന്നു. എന്നാൽ പിന്നീട് അവർ നിലപാട് മാറ്റി. മുൻപ് പലതവണയും ഇത്തരത്തിൽ കരാറുകൾ ലംഘിച്ചിട്ടുണ്ട്,” ട്രംപ് പറഞ്ഞു.

ഇതിനിടെ, ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, നാവിക താവളങ്ങൾ ഉൾപ്പെടെയുള്ള സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പുതിയ ആക്രമണങ്ങൾ നടത്തിയതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനെതിരെ ആദ്യമായി നാവിക ഡ്രോണുകളും ഉപയോഗിച്ചതായി പെന്റഗൺ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലും സമീപ പ്രദേശങ്ങളിലും ഇറാൻ ആക്രമണങ്ങൾ വർധിപ്പിച്ചതിനെ തുടർന്ന്, വാണിജ്യ കപ്പൽ ഗതാഗതത്തിനും അമേരിക്കയുടെ സഖ്യരാജ്യങ്ങൾക്കും നേരെയുള്ള ഭീഷണി കുറയ്ക്കാനാണ് ഈ സൈനിക നടപടികളെന്ന് യു.എസ്. സൈന്യം അറിയിച്ചു.

സൈനിക സമ്മർദ്ദം തുടരുമെങ്കിലും നയതന്ത്ര ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ട്രംപ് ആവർത്തിച്ചു. വാഷിംഗ്ടൺ അംഗീകരിക്കാവുന്ന വ്യവസ്ഥകൾ ഇറാൻ അംഗീകരിച്ചാൽ ചർച്ചകൾ വീണ്ടും ആരംഭിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, നിലവിലെ സംഘർഷം ആഗോള എണ്ണ വിപണിയിലും പ്രതിഫലിച്ചു. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത മാർഗമായ ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന ആശങ്കയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. പുതിയ ഔദ്യോഗിക ചർച്ചകൾക്കുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നയതന്ത്രത്തിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് അമേരിക്കയുടെ നിലപാട്. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇയില്‍ വീണ്ടുമൊരു അവധിക്കാലം വരുന്നു; പ്ലാന്‍ ചെയ്‌തോ! ‘ലോങ് വീക്കെന്‍ഡ് കളറാക്കാം

UAE Merlin Staff Editor — July 13, 2026 · 0 Comment

pool 2

A long weekend is likely in the UAE at the end of next month വേനല്‍ച്ചൂട് കടുക്കുന്നതിനിടെ യുഎഇ നിവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. അടുത്ത മാസാവസാനം രാജ്യം വീണ്ടുമൊരു ദീര്‍ഘ അവധിക്ക് (ലോങ് വീക്കെന്‍ഡ്) സാക്ഷ്യം വഹിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് (മീലാദുന്നബി) ഓഗസ്റ്റ് അവസാന വാരം മൂന്ന് ദിവസം വരെ തുടര്‍ച്ചയായ അവധി ലഭിക്കാനാണ് സാധ്യത.

യുഎഇയുടെ ഔദ്യോഗിക പൊതു അവധിദിന പട്ടിക പ്രകാരം ഹിജ്‌റ കലണ്ടറിലെ റബീ ഉല്‍ അവ്വല്‍ 12-നാണ് മീലാദുന്നബി അവധി നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് വരാനിരിക്കുന്ന അവധിദിനം ഓഗസ്റ്റ് 25 (ചൊവ്വാഴ്ച) ആകാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ മറ്റ് ഇസ്ലാമിക ആചാരങ്ങളിലെന്നപോലെ, ചന്ദ്രദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും യുഎഇ അധികൃതര്‍ അന്തിമ തീയതി പ്രഖ്യാപിക്കുക. ആഴ്ചയുടെ പകുതിയിലാണ് പൊതു അവധി വരുന്നതെങ്കില്‍, ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന രീതിയില്‍ അതില്‍ മാറ്റം വരുത്താന്‍ യുഎഇ മന്ത്രിസഭയ്ക്ക് പ്രത്യേക അധികാരമുണ്ട്.

ചൊവ്വാഴ്ചത്തെ അവധി ഓഗസ്റ്റ് 24 തിങ്കളാഴ്ചയിലേക്ക് മാറ്റുകയാണെങ്കില്‍, ശനി, ഞായര്‍ ദിവസങ്ങളിലെ പതിവ് വാരാന്ത അവധിയോട് ചേര്‍ത്ത് താമസക്കാര്‍ക്ക് തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ലോങ് വീക്കെന്‍ഡ് ലഭിക്കും. പുതിയ അധ്യയന വര്‍ഷം ഓഗസ്റ്റ് 31-ന് ആരംഭിക്കാനിരിക്കെ, സ്‌കൂള്‍ അവധിക്കാലത്തിന്റെ അവസാന വാരത്തിലാണ് ഈ ദീര്‍ഘ അവധി വരുന്നത് എന്നത് കുടുംബങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമേകും.

അതേസമയം, പ്രവാചക ജന്മദിന അവധി ചൊവ്വാഴ്ച തന്നെ നിലനിര്‍ത്തുകയാണെങ്കില്‍, തിങ്കളാഴ്ച കൂടി സ്വന്തം അക്കൗണ്ടില്‍ നിന്ന് ലീവ് എടുക്കുന്നവര്‍ക്ക് ശനി മുതല്‍ ചൊവ്വാഴ്ച വരെ തുടര്‍ച്ചയായ നാല് ദിവസത്തെ വലിയ അവധി സ്വന്തമാക്കാനും സാധിക്കും. എന്നിരുന്നാലും, ചന്ദ്രദര്‍ശന സമിതിയുടെ യോഗത്തിന് ശേഷം മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷമേ അവധി തീയതികളില്‍ അന്തിമ സ്ഥിരീകരണമുണ്ടാകൂ. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *