
യുഎഇ: ഗൾഫ് രാജ്യങ്ങളിൽ വീണ്ടുമൊരു വേനലവധിക്കാലം കൂടി എത്തിക്കഴിഞ്ഞു. എന്നാൽ നാട്ടിലേക്ക് പോകാൻ കാത്തിരുന്ന പ്രവാസികളെ കാത്തിരിക്കുന്നത് ആശങ്കകളാണ്. കുടുംബ ബജറ്റുകളെ ബാധിക്കുന്ന രീതിയിൽ വൺ വേ ടിക്കറ്റിന് പോലും ലക്ഷങ്ങളാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്.
എന്നാൽ ഇത് സാധാരണക്കാരായ പ്രവാസികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കൊള്ളയാണ്. ഇതോടെ നാട്ടിൽ പോകാൻ ആഗ്രഹം ഉണ്ടായിട്ടും പലരും യാത്രകൾ മാറ്റിവയ്ക്കുകയും ചെയ്യുന്നു എന്നാൽ ബുദ്ധിപൂർവ്വം പ്ലാൻ ചെയ്താൽ വിമാന ടിക്കറ്റിന്റെ പകുതി ചെലവിൽ നാട്ടിലെത്താം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അതായത് പ്രവാസികൾക്ക് പകുതി കാശിന് നാട്ടിലെത്താൻ സഹായിക്കുന്ന ചില ‘കണക്റ്റിംഗ് ട്രിക്കുകൾ’ കൂടെ വിപണിയിലുണ്ട്. നിലവിൽ ജൂലൈ ആദ്യം തന്നെ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നിരുന്നു എന്നാൽ രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ 30 ശതമാനം വരെയാണ് കുറഞ്ഞത് എന്നാൽ ഇത് ഇനിയും കുറയാനും കൂടാനുമുള്ള സാധ്യതയുണ്ട്.
അതിനാൽ വിമാനക്കമ്പനികളുടെ ഈ വിലക്കയറ്റത്തിൽ നിന്നും ഈ മൂന്ന് ട്രിക്കുകൾ ഉപയോഗിച്ച് രക്ഷപെടാം
ഡൊമസ്റ്റിക് മെട്രോ ലൂപ്പ് ഹോൾ
ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളെ ലക്ഷ്യമാക്കുക എന്നതാണ്. ഗൾഫിൽ നിന്ന് നേരിട്ട് കൊച്ചിക്കോ, കരിപ്പൂരിനോ, തിരുവനന്തപുരത്തോ ടിക്കറ്റ് നോക്കിയാൽ നിരക്ക് ലക്ഷത്തിനടുത്തായി വരും. എന്നാൽ മുംബൈ, ഡൽഹി, ബെംഗളൂരു അല്ലെങ്കിൽ ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് ടിക്കറ്റ് എടുത്താൽ തുക കുറയ്ക്കാം.
ഈ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ കൂടുതലുള്ളതുകൊണ്ട് നിരക്ക് എപ്പോഴും വളരെ കുറവായിരിക്കും.അതിനാൽ അവിടെയെത്തിയ ശേഷം കുറഞ്ഞ നിരക്കിലുള്ള അല്ലെങ്കിൽ ട്രെയിൻ വഴിയോ കേരളത്തിലേക്ക് എത്തി ചേരാം, പക്ഷെ യാത്രയ്ക്ക് അല്പം സമയം കൂടുമെങ്കിലും വലിയൊരു തുക തന്നെ ലാഭിക്കാം.
ഹബ്ബ് വഴിമാറ്റൽ
വിദേശ ഹബ്ബുകൾ വഴി ടിക്കറ്റ് എടുക്കുക എന്നതാണ് ഹബ്ബ് വഴിമാറ്റൽ. ദുബായിൽ നിന്നോ അബുദാബിയിൽ നിന്നോ നേരിട്ട് കേരളത്തിലേക്ക് വരുന്ന വൻ വിമാനങ്ങളെ ഒഴിവാക്കി പകരം ഒമാൻ എയർ വഴി മസ്കറ്റിലോ, ഗൾഫ് എയർ വഴി ബഹ്റൈനിലോ, അല്ലെങ്കിൽ എയർ അറേബ്യ വഴി ഷാർജയിലോ ഒരു സ്റ്റോപ്പ് ഉള്ള കണക്റ്റിംഗ് ഫ്ലൈറ്റുകൾ തിരഞ്ഞെടുക്കണം.
കാരണം നേരിട്ടുള്ള ഫ്ലൈറ്റുകളുടെ പകുതി വിലയ്ക്ക് പോലും പലപ്പോഴും ഇത്തരം ടിക്കറ്റുകൾ ലഭിക്കാറുണ്ട് അതിനാൽ ഇങ്ങനെ ചെയ്യുന്നത് വഴിയും നാലൊരു തുക തന്നെ വിമാന ടിക്കറ്റിൽ ലാഭിക്കാൻ സാധിക്കും.
മൾട്ടി സിറ്റി ബുക്കിങ്
വിമാനക്കമ്പനികളുടെ വെബ്സൈറ്റിൽ കയറി വൺ വേ ടിക്കറ്റ് നോക്കുമ്പോൾ ഉയർന്ന നിരക്ക് ചിലപ്പോൾ കാണിച്ചേക്കാം അതിനാൽ ‘Multi-City’ ഓപ്ഷൻ കൊടുക്കാം. അതായത് ഗൾഫിൽ നിന്ന് മുംബൈയിലേക്ക് ആണെങ്കിൽ, അവിടെ നിന്ന് ഒരു ദിവസം കഴിഞ്ഞ് കേരളത്തിലേക്ക് എന്ന രീതിയിൽ സെറ്റ് ചെയ്യണം.
കാരണം പലപ്പോഴും വിമാനക്കമ്പനികളുടെ കമ്പ്യൂട്ടർ അൽഗോരിതം കാരണം നേരിട്ടുള്ള ടിക്കറ്റിനേക്കാൾ വലിയ വിലക്കുറവ് ഇത്തരം മൾട്ടി സിറ്റി ടിക്കറ്റുകൾക്ക് ലഭിക്കാറുണ്ട്. അതിനാൽ ഇതും പ്രവാസികൾക്ക് വിമാന ടിക്കറ്റ് കുറയ്ക്കാനുള്ള മികച്ച അവസരമാണ് നൽകുന്നത്. പക്ഷെ വിമാനങ്ങൾ തമ്മിലുള്ള സമയ വ്യത്യാസവും ലഗേജ് പരിധിയിലെ വ്യത്യാസവും പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്
നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസം; ബാഗേജ് പരിശോധന ഇനി വെറും 7 സെക്കൻഡിൽ!എങ്ങനെയെന്നല്ലേ? അറിയാം
Uncategorized July 13, 2026

ദുബായ്∙ ജൂലൈ ആദ്യ പകുതിയിൽ ദുബായ് വിമാനത്താവളങ്ങൾ വഴി 30 ലക്ഷത്തോളം യാത്രക്കാർ കടന്നുപോകുമെന്നു പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിൽ വേനൽക്കാല യാത്രാത്തിരക്ക് സുഗമമാക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ദുബായ് കസ്റ്റംസ്.
വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വേഗത്തിലും സുരക്ഷിതമായും യാത്രാനടപടികൾ പൂർത്തിയാക്കുന്നതിനുമായി സമഗ്രമായ പ്രവർത്തന പദ്ധതിയാണ് അധികൃതർ തയാറാക്കിയിരിക്കുന്നത്. ദുബായ് സാമ്പത്തിക അജണ്ട (ഡി33) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ദുബായിയെ ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര-വ്യാവസായിക കേന്ദ്രമായി നിലനിർത്തുന്നതിനുമുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ കാഴ്ചപ്പാടുകൾക്ക് കരുത്തുപകരുന്നതാണ് ഈ ഒരുക്കങ്ങൾ. യാത്രാത്തിരക്ക് മുൻകൂട്ടി കണ്ട് ദുബായ് എയർപോർട്സിലെ തന്ത്രപ്രധാന പങ്കാളികളുമായി ദുബായ് കസ്റ്റംസ് ഏകോപന യോഗങ്ങൾ പൂർത്തിയാക്കിയിരുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ
യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കസ്റ്റംസ് പരിശോധനാ സംവിധാനങ്ങൾ പൂർണ സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെ പരിശോധനാ വിഭാഗത്തിൽ വെറും 7 സെക്കൻഡിനുള്ളിൽ ബാഗേജ് സ്ക്രീനിങ് പൂർത്തിയാക്കാൻ സാധിക്കും. സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാണ് ഈ വേഗമെന്ന് പാസഞ്ചർ ഓപറേഷൻസ് ഡിപാർട്ട്മെന്റ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു. വിവിധ ടെർമിനലുകളിലായി 19 അത്യാധുനിക ബാഗേജ് സ്ക്രീനിങ് സംവിധാനങ്ങളും 77 ഡിറ്റക്ഷൻ ആൻഡ് ഇൻസ്പെക്ഷൻ സംവിധാനങ്ങളുമാണ് ദുബായ് കസ്റ്റംസ് ഒരുക്കിയിട്ടുള്ളത്.
ഇതോടൊപ്പം ടെർമിനൽ 1, 2, 3 എന്നിവിടങ്ങളിൽ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്കായി പ്രത്യേക പരിശോധനാ മുറികളും സജ്ജമാക്കുന്നുണ്ട്. കസ്റ്റംസ് സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം കാര്യക്ഷമവും വേഗത്തിലുള്ളതുമായ വെറ്ററിനറി പരിശോധനകൾ നടത്താൻ ഇത് സഹായിക്കും. വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് മികച്ച സേവനം നൽകുന്നതിനായി രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ മുറികൾ തയാറാക്കുന്നത്.
സമ്മാനങ്ങൾക്ക് നികുതി ഇളവ്
യുഎഇയിലേക്ക് കൊണ്ടുവരാൻ അനുമതിയുള്ള സാധനങ്ങളെക്കുറിച്ചും കസ്റ്റംസ് ഇളവുകളെക്കുറിച്ചും വ്യക്തമാക്കുന്ന ‘ട്രാവലർ ഗൈഡ്’ യാത്രക്കാർ മുൻകൂട്ടി പരിശോധിക്കണമെന്ന് ദുബായ് കസ്റ്റംസ് ഓർമിപ്പിച്ചു. വ്യക്തിപരമായ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്നതും വാണിജ്യപരമായ ലക്ഷ്യങ്ങളില്ലാത്തതുമായ 3,000 ദിർഹം വരെയുള്ള സമ്മാനങ്ങൾക്ക് കസ്റ്റംസ് നിയമങ്ങൾക്ക് വിധേയമായി നികുതി ഇളവ് ലഭിക്കും.
എന്നാൽ നിശ്ചിത പരിധിയിൽ കൂടുതൽ മൂല്യമോ അളവോ ഉള്ള സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ബാധകമായിരിക്കും. തിരക്കേറിയ വേനൽക്കാലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് തന്നെ യാത്രക്കാർക്ക് മികച്ച സേവനവും സുഗമമായ യാത്രാനുഭവവും ഉറപ്പാക്കാനാണ് ഈ നടപടികളിലൂടെ ദുബായ് കസ്റ്റംസ് ലക്ഷ്യമിടുന്നത്.