അബുദബി: ദീർഘദൂര റോഡ് യാത്രകൾക്ക് മുമ്പ് വാഹനങ്ങൾ നിർബന്ധമായും പരിശോധിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം (Ministry of Interior) വാഹനയാത്രികർക്ക് മുന്നറിയിപ്പ് നൽകി. യാത്രയ്ക്കിടെ വാഹനത്തകരാറുകളും അപകടങ്ങളും ഒഴിവാക്കി സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനാണ് ആറ് പ്രധാന പരിശോധനകൾ നിർദേശിച്ചിരിക്കുന്നത്.
വാഹനത്തിന്റെ പതിവ് സർവീസും അറ്റകുറ്റപ്പണികളും കൃത്യമായി നടത്തണമെന്ന് മന്ത്രാലയം അറിയിച്ചു. യാത്ര ആരംഭിക്കുന്നതിന് മുമ്പ് എഞ്ചിന്റെ കൂളിംഗ് സിസ്റ്റം പരിശോധിക്കണമെന്നും നിർദേശമുണ്ട്.
ടയറുകളുടെയും ബ്രേക്ക് സംവിധാനത്തിന്റെയും പ്രവർത്തനക്ഷമത ഉറപ്പാക്കണം. വാഹനത്തിലെ എല്ലാ ലൈറ്റുകളും ഇൻഡിക്കേറ്ററുകളും ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും മന്ത്രാലയം പറഞ്ഞു.
റേഡിയേറ്ററിലെ വെള്ളത്തിന്റെ അളവ് മതിയായതാണോ എന്ന് ഉറപ്പാക്കുന്നത് അമിത ചൂടും മെക്കാനിക്കൽ തകരാറുകളും ഒഴിവാക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിൻ ഓയിലിന്റെ അളവും ഗുണനിലവാരവും പരിശോധിച്ച ശേഷമേ യാത്ര ആരംഭിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
ഈ മുൻകരുതലുകൾ പാലിക്കുന്നത് വാഹനത്തിന്റെ റോഡ് യോഗ്യത ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യാത്രയ്ക്ക് മുമ്പ് നിർബന്ധമായും പരിശോധിക്കേണ്ട 6 കാര്യങ്ങൾ
* വാഹനത്തിന്റെ പതിവ് സർവീസ് പൂർത്തിയായിട്ടുണ്ടോ
* എഞ്ചിന്റെ കൂളിംഗ് സിസ്റ്റം
* ടയറുകളുടെയും ബ്രേക്കുകളുടെയും അവസ്ഥ
* ലൈറ്റുകളും ടേൺ ഇൻഡിക്കേറ്ററുകളും
* റേഡിയേറ്ററിലെ വെള്ളത്തിന്റെ അളവ്
* എഞ്ചിൻ ഓയിലിന്റെ നില
പശ്ചിമേഷ്യ ലക്ഷ്യമിട്ട് ഇറാന്‍; കുവൈറ്റ് ഖത്തർ, ബഹ്റൈൻ ഒമാൻ എന്നിവിടങ്ങളിൽ വ്യാപക അക്രമണം; ജിസിസി രാജ്യങ്ങൾക്ക് മുന്നറിയിപ്പ്
UAE July 12, 2026

ഒമാനിലെ ദുഖ്മ് തുറമുഖത്ത് അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ക്ക് ഇന്ധനവും ലോജിസ്റ്റിക് പിന്തുണയും നല്‍കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കനത്തതും അപ്രതീക്ഷിതവുമായ ആക്രമണം നടത്തിയെന്നും അവ നശിപ്പിച്ചെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായുള്ള മൂന്നാംഘട്ട നടപടിയാണിതെന്നും ഐആര്‍ജിസി വ്യക്തമാക്കി.
അതേസമയം, ഖത്തറിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നായ അല്‍ ഉദൈദ് എയര്‍ബേസിനുനേരെയും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണി കേന്ദ്രവും കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രവും തകര്‍ത്തതായും ഐആര്‍ജിസി അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
എന്നാല്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയം രാജ്യത്തെ ലക്ഷ്യമിട്ട മിസൈല്‍ ആക്രമണം വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി പറഞ്ഞു. സുരക്ഷാഭീഷണി ഉയര്‍ന്ന നിലയിലാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം തുടര്‍ച്ചയായി രണ്ടാം തവണയും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ജനങ്ങളോട് വീടുകളിലോ സുരക്ഷിത സ്ഥലങ്ങളിലോ തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
കുവൈത്ത് സൈന്യവും രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് എത്തിയ വ്യോമ ലക്ഷ്യങ്ങളെ പ്രതിരോധിക്കുന്നതായി അറിയിച്ചു. കേട്ട സ്‌ഫോടനശബ്ദങ്ങള്‍ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളും ഡ്രോണുകളും തകര്‍ത്തതിന്റെ ഭാഗമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഇതിനിടെ, കുവൈത്തിലും ബഹ്‌റൈനിലുമുള്ള അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായും ഇറാന്‍ അവകാശപ്പെട്ടു. കുവൈത്തിലെ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം, ആയുധശേഖരം, റഡാര്‍ കേന്ദ്രം എന്നിവയും ബഹ്‌റൈനിലെ അമേരിക്കന്‍ ആശയവിനിമയ സംവിധാനവും റഡാര്‍ കേന്ദ്രവും ലക്ഷ്യമിട്ടെന്നാണ് ഇറാന്റെ വാദം.
തെക്കന്‍ ഇറാനിലെ കേന്ദ്രങ്ങള്‍ക്കെതിരായ അമേരിക്കന്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായാണ് ഈ നടപടികളെന്നും ഇറാന്‍ അറിയിച്ചു.
അതേസമയം, ഇറാന്റെ അവകാശവാദങ്ങള്‍ അമേരിക്കയോ ബന്ധപ്പെട്ട ഗള്‍ഫ് രാജ്യങ്ങളോ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ആശങ്കാജനകമായി തുടരുകയാണ്
തെഹ്‌റാന്‍/ദോഹ/കുവൈത്ത് സിറ്റി: ഇറാനില്‍ യു.എസ് നടത്തിയ ഡസന്‍ കണക്കിന് ആക്രമണങ്ങള്‍ക്ക് ഗള്‍ഫിലെ യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ ശക്തമായ പ്രത്യാകമണങ്ങള്‍. ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യാപകമായ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ ഖത്തറും കുവൈത്തും ആക്രമണങ്ങള്‍ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി അവകാശപ്പെട്ടു.