വീണ്ടും മിസൈൽ ഡ്രോൺ അക്രമണം; മുന്നറിയിപ്പുമായി യുഎഇ പ്രതിരോധ മന്ത്രാലയം

478333

UAE missile drone threats ദുബായ്: ഞായറാഴ്ച (ജൂലൈ 12) പുലർച്ചെയോടെ രാജ്യത്തിന് നേരെയുണ്ടായ പുതിയ മിസൈൽ, ഡ്രോൺ ഭീഷണികളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പ്രതിരോധിച്ചതായി യുഎഇ) അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട വലിയ ശബ്ദങ്ങൾ മിസൈലുകൾ ആകാശത്തുവെച്ച് തകർക്കുന്നതുമായി ബന്ധപ്പെട്ടതാണെന്ന് പുലർച്ചെ 6.37-ന് യുഎഇ പ്രതിരോധ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ആകാശത്തുവെച്ച് തകർത്ത മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ വീണുകിടക്കുന്നത് കണ്ടാൽ അതിനടുത്തേക്ക് പോകാനോ, തൊടാനോ, ചിത്രങ്ങൾ പകർത്താനോ പാടില്ലെന്നും, സുരക്ഷാ ഉദ്യോഗസ്ഥരെ സാഹചര്യം വിലയിരുത്താൻ അനുവദിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം അവശിഷ്ടങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് വിവരമറിയിക്കേണ്ടതാണ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കണ്ടെയ്നർ കപ്പലിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആക്രമണം നടത്തിയതിനെത്തുടർന്ന്, ഇറാനിലെ ചില കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സൈന്യം പുതിയ റൗണ്ട് വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇപ്പോൾ ആക്രമണം ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ മെയ് 4-ന് ശേഷമുള്ള 69 ദിവസത്തെ ഇടവേളയ്ക്ക് ശേഷം യുഎഇയിൽ പുറപ്പെടുവിക്കുന്ന ആദ്യത്തെ യഥാർത്ഥ ദേശീയ അടിയന്തര മുന്നറിയിപ്പാണിത്. മെയ് 4-നും സമാനമായ രീതിയിൽ വ്യോമഭീഷണികൾ ഉയർന്നപ്പോൾ പ്രതിരോധ മന്ത്രാലയം വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാക്കുകയും വലിയ ശബ്ദങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ജൂൺ 26-ന് രാജ്യത്തെ പല താമസക്കാർക്കും മൊബൈലിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നെങ്കിലും, അത് ഒരു സാങ്കേതിക തകരാർ (Technical glitch) മൂലമുണ്ടായതാണെന്നും സുരക്ഷാ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും അധികൃതർ പിന്നീട് വ്യക്തമാക്കിയിരുന്നു. യുഎഇക്ക് പുറമെ ഖത്തറിന്റെയും ബഹ്റൈന്റെയും വ്യോമപ്രതിരോധ സംവിധാനങ്ങളും ഞായറാഴ്ച പുലർച്ചെ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാൻ സജീവമായി രംഗത്തിറങ്ങിയിരുന്നു. ബഹ്റൈനിൽ താമസക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്നതിനായി സൈറണുകൾ മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്.

പ്രവാസികളെ ഈ യുഎഇയിൽ ഈ സ്ഥലങ്ങളിൽ പുതിയ ഫ്ലാറ്റ് എടുക്കുന്നവർക്ക് വൻ ലാഭം;വാടക നിരക്ക് കുത്തനെ താഴേക്ക്

UAE July 10, 2026

474128

യുഎഇ: യുഎഇയിലെ വാടക വിപണിയിൽ വൻ മാറ്റങ്ങൾ. 2026 ലെ ലേറ്റസ്റ്റ് പ്രോപ്പർട്ടി ഫൈൻഡർ ഡാറ്റ അനുസരിച്ച് റിയൽ എസ്റ്റേറ്റ് വിപണിയിൽ വമ്പൻ അട്ടിമറികൾ നടന്നതായി വ്യക്തമാക്കുന്നു. അബുദാബിയിലെയും ഷാർജയിലെയും ചില ഏരിയകളിൽ വാടക നിരക്കുകൾ കുത്തനെ ഇടിയുമ്പോൾ അജ്മാനിൽ വാടക നിരക്കുകൾ 57 ശതമാനം വരെ ഒറ്റയടിക്ക് വർധിച്ചിരിക്കുകയാണ്.

ഇതോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ചർച്ചകൾ തുടരുകയാണ്. അബുദാബിയിൽ നേരത്തെ വൺ ബെഡ്‌റൂം ഫ്ലാറ്റിനൊക്കെ വൻ തുക വാടകയുണ്ടായിരുന്ന പ്രീമിയം ലൊക്കേഷനുകളിലാണ് ഇപ്പോൾ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത് റിയൽ എസ്റ്റേറ്റ് മേഖലയെ ഏറെ അത്ഭുതപെടുത്തിയിരുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 2026 ൽ അൽ റീം ദ്വീപിൽ 13.3 ശതമാനവും, യാസ് ദ്വീപിൽ 10.5 ശതമാനവും വാടകയും കുറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ ഇതൊരു ചെറിയ കുറവല്ല മറിച്ച് വൻ വീഴ്ചയാണ് എന്നാണ് പറയുന്നത്. കൂടാതെ പ്രവാസികൾ ഏറെയുള്ള അബുദാബി കോർണിഷിലും അൽ റഹ ബീച്ചിലും 1 BHK ഫ്ലാറ്റുകൾക്ക് 8.4 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.

സാധാരണക്കാരായ പ്രവാസികൾ താമസിക്കുന്ന അൽ ഖാലിദിയ, അൽ മുസഫ എന്നിവിടങ്ങളിലും 5.6 ശതമാനം മുതൽ 6 ശതമാനം വരെയാണ് വാടകയിൽ ഇളവ് വന്നിട്ടുള്ളത്. ഈ മേഖലകളിൽ പുതിയ ഫ്ലാറ്റുകളും റെസിഡൻഷ്യൽ പ്രോജക്ടുകളും വൻതോതിൽ വിപണിയിലേക്ക് എത്തിയതാണ് വാടക കുറയാൻ പ്രധാന കാരണമായത്.

എന്നാൽ മുസഫ പോലുള്ള സ്ഥലങ്ങളിൽ പ്രവാസികൾക്ക് താങ്ങാനാവുന്ന ഫ്ലാറ്റുകൾ ഈ വിലയിടിവിനെ ഒരു പരിധി വരെ വലിയ മാറ്റമില്ലാതെ തുടരുന്നു. ഇനിയും ഈ മാറ്റം തുടർന്നാൽ അബുദാബി വിപണി വാടകക്കാരെ സംബന്ധിച്ച് കുറച്ചുകൂടി അനുകൂലമാകും. ഷാർജയിൽ വാടക വിപണിയിലും ചെറിയ ചാഞ്ചാട്ടങ്ങൾ കാണാം.

ഇവിടെ വാടക കുറയുമ്പോൾ മറ്റ് ചിലയിടങ്ങളിൽ കൂടുന്നതായാണ് കാണുന്നത്. 2026 ൽ യുഎഇയിൽ തന്നെ ഏറ്റവും വലിയ വാടകയിടിവ് രേഖപ്പെടുത്തിയത് ഷാർജയിലെ അൽ ഖാനിലാണ്. വൺ ബെഡ്‌റൂം അപ്പാർട്ടുമെന്റുകൾക്ക് 15.6 ശതമാനം എന്ന റെക്കോർഡ് ഇടിവാണ് വന്നിരിക്കുന്നത്.

അൽ താവൂനിൽ 11.8 ശതമാനം വരെ വാടക കുറഞ്ഞു. എന്നാൽ പ്രവാസികൾ ധാരാളമുള്ള അൽ ഖാസിമിയയിൽ 8.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അൽ ഖാൻ തീരദേശങ്ങളിലെ ചെറിയ യൂണിറ്റുകൾക്ക് വില ഇടിഞ്ഞപ്പോൾ, അൽ നഹ്ദ, അൽ ഖാസിമിയ തുടങ്ങിയ സ്ഥലങ്ങളിൽ വാടകയിൽ നേരിയ വർധനവോ അല്ലെങ്കിൽ വലിയ മാറ്റമോ ഉണ്ടായില്ല.

അബുദാബിയിലെ പ്രീമിയം ദ്വീപുകളിലോ ഷാർജയിലെ തീരദേശങ്ങളിലോ ആണ് താമസിക്കുന്നതെങ്കിൽ പുതിയ റൂം എടുക്കാനും നിലവിലെ വാടക കരാറുകൾ പുതുക്കുമ്പോൾ കുറഞ്ഞ നിരക്കിൽ ആവശ്യപ്പെടാനും പറ്റിയ നല്ല സമയം കൂടിയാണിത്. ഇനി അജ്മാനിലാണ് നിങ്ങളുടെ താമസമെങ്കിൽ ചെറിയ ബഡ്ജറ്റ് റൂമുകൾക്ക് വലിയ തുക നൽകേണ്ടി വരുന്ന അവസ്ഥയാണ് എന്ന കാര്യം കൂടെ ഓർക്കണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *