പ്രവാസികൾക്ക് വലിയ ആശ്വാസം!!യുഎഇയിലെ വാടക വിപണിയിൽ മാറ്റം: ഈ എമിരേറ്റുകളിൽ വാടക നിരക്ക് കുറയുന്നു

467139

ദുബൈ: 2026-ന്റെ രണ്ടാം പാദത്തിൽ യുഎഇയിലെ വാടക വിപണിയിൽ പ്രകടമായ മാറ്റങ്ങൾ രേഖപ്പെടുത്തിയതായി പ്രോപ്പർട്ടി ഫൈൻഡർ പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ വ്യക്തമാക്കുന്നു. പുതിയ പ്രോപ്പർട്ടികളുടെ വരവും പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങളും കാരണം അബുദബി, ഷാർജ തുടങ്ങിയ പ്രമുഖ ഇമാറാത്തുകളിൽ വാടക നിരക്കിൽ ഇളവ് രേഖപ്പെടുത്തിയപ്പോൾ, അജ്മാനിൽ വാടക നിരക്കുകൾ കുത്തനെ ഉയരുകയാണ്. അജ്മാനിലെ ചില പ്രദേശങ്ങളിൽ 57 ശതമാനം വരെയുള്ള വൻ വർദ്ധനവാണ് ഉണ്ടായത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അബുദബിയിലെ പ്രമുഖ പ്രീമിയം റെസിഡൻഷ്യൽ മേഖലകളിലാണ് വാടകയിൽ വലിയ കുറവ് രേഖപ്പെടുത്തിയത്. പുതിയ അപ്പാർട്ടുമെന്റുകൾ വിപണിയിലേക്ക് എത്തിയതാണ് ഇതിന് പ്രധാന കാരണം.

  • അൽ റീം ദ്വീപ്: 13.3 ശതമാനം കുറവ്
  • യാസ് ദ്വീപ്: 10.5 ശതമാനം കുറവ്
  • കോർണിഷ്, അൽ റഹ ബീച്ച്: ഒരു കിടപ്പുമുറി (1 BHK) യൂണിറ്റുകൾക്ക് 8.4 ശതമാനം കുറവ്
  • അൽ ഖാലിദിയ, അൽ മുസഫ: 5.6% മുതൽ 6% വരെ കുറവ്

“2026-ന്റെ ആദ്യ പകുതിയിൽ അബുദബിയിലെ പ്രീമിയം മേഖലകളിൽ വാടക നിരക്കിൽ ഒറ്റയക്കത്തിലും ഇരട്ടയക്കത്തിലും കുറവുണ്ടായിട്ടുണ്ട്. എന്നാൽ അൽ മുസഫ പോലുള്ള പ്രധാന ഭൂപ്രദേശങ്ങൾ സ്ഥിരത പുലർത്തുന്നു. വരും മാസങ്ങളിലും ഈ പ്രവണത തുടർന്നാൽ അബുദബിയിലെ വിപണി കൂടുതൽ വില സെൻസിറ്റീവ് ആയി മാറും.” പ്രോപ്പർട്ടി ഫൈൻഡറിന്റെ ചീഫ് റവന്യൂ ഓഫീസറായ ഷെറിഫ് സ്ലീമാൻ വ്യക്തമാക്കി. 

ഷാർജയിലെ വാടക വിപണിയിൽ സമ്മിശ്രമായ പ്രതികരണമാണ് ദൃശ്യമാകുന്നത്. ഇവിടുത്തെ വില വ്യത്യാസങ്ങൾ പ്രധാനമായും പ്രദേശത്തെയും ഫ്ലാറ്റുകളുടെ വലുപ്പത്തെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പ്രാദേശികമായ ചില അനിശ്ചിതത്വങ്ങളും സാമ്പത്തിക മാന്ദ്യവും തീരദേശ മേഖലകളിലെ വാടക കുറയാൻ കാരണമായി.

  • അൽ ഖാൻ: ഒരു കിടപ്പുമുറി അപ്പാർട്ടുമെന്റുകൾക്ക് 15.6 ശതമാനം ഇടിവ്.
  • അൽ താവൂൻ: 11.8 ശതമാനം കുറവ്.
  • അൽ ഖാസിമിയ: 8.5 ശതമാനം കുറവ്.

അതേസമയം, പ്രൊഫഷണലുകൾക്ക് ഏറെ പ്രിയപ്പെട്ട അൽ നഹ്ദ, അൽ ഖാസിമിയ തുടങ്ങിയ ജനനിബിഡമായ കമ്മ്യൂട്ടർ ഹബ്ബുകളിൽ വാടക നിരക്കിൽ ചെറിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അജ്മാൻ: വാടകക്കാരുടെ പ്രിയപ്പെട്ട കേന്ദ്രം; വിലയിൽ വൻ കുതിപ്പ്

കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം തേടുന്ന പ്രവാസികളുടെയും വാടകക്കാരുടെയും പ്രധാന കേന്ദ്രമായി അജ്മാൻ മാറിയിരിക്കുകയാണ്. ആവശ്യം ശക്തമായതോടെ അജ്മാനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വാടക നിരക്കുകൾ കുത്തനെ ഉയർന്നു.

  • അൽ റാഷിദിയ: വാടക നിരക്കിൽ 57 ശതമാനത്തിന്റെ വൻ വർദ്ധനവ്.
  • അൽ നുഐമിയ: 25.5 ശതമാനം വർദ്ധനവ്.
  • അൽ റൗദ: 7.5 ശതമാനം വർദ്ധനവ്.

അൽ റാഷിദിയ, അൽ നുഐമിയ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾക്കാണ് വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് അനുഭവപ്പെട്ടത്. എന്നാൽ വലിയ ഒന്ന്, രണ്ട് കിടപ്പുമുറി ഫ്ലാറ്റുകളുടെ വിലയിൽ വലിയ മാറ്റങ്ങളില്ലാതെ സ്ഥിരത തുടർന്നു. ഭാവിയിൽ സ്റ്റുഡിയോകളുടെ വിലക്കയറ്റം പരിധി വിടുമ്പോൾ വിപണി സ്വാഭാവികമായി ശാന്തമാകുമെന്നും വടക്കൻ ഇമാറാത്തുകളിൽ അജ്മാൻ ഇപ്പോഴും ബജറ്റ് സൗഹൃദ ഓപ്ഷനായി തുടരുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

യുഎഇ വീസ നിയമത്തിൽ വൻ മാറ്റങ്ങൾ; പ്രവാസികൾക്കും സന്ദർശകർക്കും നിർണായകം, അറിയാം പ്രധാന പരിഷ്കാരങ്ങൾ

അബുദാബി∙ യുഎഇ 2026-ൽ നടപ്പിലാക്കിയിരിക്കുന്നത് പ്രവാസികൾക്കും സന്ദർശകർക്കും നിക്ഷേപകർക്കും ഒരുപോലെ നിർണായകമായ ഒട്ടേറെ വീസാ പരിഷ്കാരങ്ങൾ. ഓൺ അറൈവൽ വീസ ആനുകൂല്യം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത് മുതൽ ടൂറിസ്റ്റ് വീസകൾ അതിവേഗം ലഭ്യമാക്കുന്നത് വരെയുള്ള പ്രധാന മാറ്റങ്ങൾ അറിയാം:

∙ ഓൺ അറൈവൽ വിസ ആനുകൂല്യം കൂടുതൽ രാജ്യങ്ങളിലേക്ക്
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) 14 ദിവസത്തെയും 60 ദിവസത്തെയും യുഎഇ എൻട്രി വിസയ്ക്കുള്ള അർഹത ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി വ്യാപിപ്പിച്ചു. മുൻപ് പ്രത്യേക നിബന്ധനകളോടെ ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭ്യമായിരുന്ന ഈ ആനുകൂല്യം ഇനി മുതൽ ഇന്തോനീഷ്യ, വിയറ്റ്നാം, തായ് ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും ലഭിക്കും. കൂടാതെ, അപേക്ഷകർക്ക് യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയ്ക്ക് പുറമെ സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങളിലെ സാധുവായ റസിഡൻസി ഉണ്ടെങ്കിലും ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും

48 മണിക്കൂറിനുള്ളിൽ ദുബായ് ടൂറിസ്റ്റ് വീസ
ദുബായ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സിംഗിൾ എൻട്രി ടൂറിസ്റ്റ് വീസകൾ ഇനി മുതൽ 48 മണിക്കൂറിനുള്ളിൽ അനുവദിക്കും. അംഗീകൃത ടൂറിസം ഓഫീസുകൾ വഴിയോ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) വഴിയോ അപേക്ഷിക്കുന്നവർക്കാണ് 30 മുതൽ 60 ദിവസം വരെ കാലാവധിയുള്ള ഈ വീസകൾ അതിവേഗം ലഭ്യമാകുക.

പ്രോപ്പർട്ടി നിക്ഷേപകർക്കുള്ള രണ്ട് വർഷത്തെ വീസ നിയമം പരിഷ്കരിച്ചു
റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് രണ്ട് വർഷത്തെ വീസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ ദുബായ് അധികൃതർ മാറ്റം വരുത്തി. മുൻപുണ്ടായിരുന്ന 7,50,000 ദിർഹത്തിന്റെ കുറഞ്ഞ വസ്തു മൂല്യം എന്ന നിബന്ധന വ്യക്തിഗത നിക്ഷേപകർക്ക് ഒഴിവാക്കി. എന്നാൽ അപേക്ഷകൻ വസ്തുവിന്റെ പൂർണ ഉടമയായിരിക്കണം. അതേസമയം, ഒന്നിലേറെ ആളുകളുടെ സംയുക്ത ഉടമസ്ഥതയിലുള്ള വസ്തുവാണെങ്കിൽ, വീസയ്ക്ക് അർഹത നേടാൻ ഓരോ നിക്ഷേപകന്റെയും വിഹിതത്തിന് കുറഞ്ഞത് 4,00,000 ദിർഹം മൂല്യമുണ്ടായിരിക്കണം.

ഓവർസ്റ്റേ പിഴ ഒഴിവാക്കിയവർക്ക് താൽക്കാലിക ഇളവ്
വ്യോമപാതകൾ അടച്ചതും വിമാന സർവീസുകൾ തടസ്സപ്പെട്ടതും കാരണം വീസ കാലാവധി കഴിഞ്ഞിട്ടും പിഴയിൽ നിന്ന് താൽക്കാലിക ഇളവ് ലഭിച്ചിരുന്ന സന്ദർശകർക്ക് ഐസിപി 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചു. അടിയന്തര സാഹചര്യങ്ങൾ മാറിയതിനാൽ, ഇളവ് ലഭിച്ചവർ ജൂലൈ 9-നകം വീസ നിയമവിധേയമാക്കുകയോ യുഎഇ വിട്ടുപോവുകയോ ചെയ്യണം.

സ്മാർട്ട് മെഡിക്കൽ വീസ വരുന്നു
ദുബായിലേക്ക് ചികിത്സയ്ക്കായി എത്തുന്ന രാജ്യാന്തര രോഗികൾക്കായി ‘സ്മാർട്ട് മെഡിക്കൽ വീസ’ സംവിധാനം വികസിപ്പിക്കുന്നു. ദുബായ് ഹെൽത്ത് അതോറിറ്റിയും ജിഡിആർഎഫ്എയും ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച്, രോഗികൾ ദുബായിൽ എത്തുന്നതിന് മുൻപുള്ള വീസ നടപടികൾ മുതൽ ചികിത്സയും തുടർപരിചരണവും വരെയുള്ള സേവനങ്ങൾ ഡിജിറ്റലായി സംയോജിപ്പിക്കും.

എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ള വീസകൾക്ക് താൽക്കാലിക വിലക്ക്
എബോള വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വീസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്റ് അതോറിറ്റിയും ഐസിപിയും സംയുക്തമായാണ് ജൂൺ 6 മുതൽ ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തി മാത്രമായിരിക്കും ഇതിൽ തുടർന്നുള്ള തീരുമാനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

WhatsApp Join WhatsApp Group