
അബുദബി/ഫുജൈറ: ആലപ്പുഴയിലെ വീട്ടുമുറ്റത്തിരുന്ന് കൺകുളിർക്കെ ട്രെയിൻ കണ്ടുനടന്ന ഒരു കൊച്ചുബാലന്റെ മനസ്സിലുണ്ടായിരുന്ന വലിയൊരു സ്വപ്നമായിരുന്നു എപ്പോഴെങ്കിലും ആ എൻജിൻ മുറിയിൽ ഇരിക്കണമെന്നത്. ആ സ്വപ്നം കഠിനാധ്വാനത്തിലൂടെയും തളരാത്ത ഇച്ഛാശക്തിയിലൂടെയും യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് നിഷാദ് എന്ന മലയാളി യുവാവ്. യുഎഇയുടെ ചരിത്രപരമായ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ഓപ്പറേഷൻസ് ടീം ലീഡറും ട്രെയിൻ ഡ്രൈവേഴ്സ് ലൈൻ മാനേജറുമായി നിഷാദ് യുഎഇയുടെ യാത്രാചരിത്രത്തിൽ സ്വന്തം പേര് സ്വർണ്ണലിപികളിൽ എഴുതിച്ചേർത്തു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കാഷ്യറിൽ നിന്ന് ഇത്തിഹാദ് റെയിലിന്റെ നായകനിലേക്ക്
ഒരു സാധാരണ പ്രവാസിയായി കാഷ്യറായും സെയിൽസ്മാനായും കരിയർ തുടങ്ങിയ നിഷാദിന്റെ പ്രവാസജീവിതം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. എന്നാൽ തന്റെ സ്വപ്നങ്ങളിലേക്ക് നടന്നു കയറാൻ നിഷാദിന് അധികം സമയം വേണ്ടി വന്നില്ല.
ദുബൈ മോണോറെയിൽ, ദുബൈ ട്രാം എന്നിവയുടെ ഡ്രൈവിങ് സീറ്റിൽ എത്തി. കൂടാതെ അബുദബി എയർപോർട്ട് ഓപ്പറേഷൻസ് ടീം ലീഡർ സ്ഥാനവും അലങ്കരിച്ചു. ഇതിനുപുറമേ ദുബൈ മെട്രോയിൽ സപ്പോർട്ടിങ് ലോജിസ്റ്റിക്സിലും പ്രവർത്തിച്ചു.
ഈ വമ്പൻ അനുഭവസമ്പത്താണ് ഇത്തിഹാദ് റെയിലിലേക്കുള്ള വാതിൽ നിഷാദിനായി തുറന്നുകൊടുത്തത്. 2022-ൽ ഇത്തിഹാദിലേക്ക് സ്വാഗതം ചെയ്യപ്പെട്ട നിഷാദ്, 2024-ൽ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായും 2025-ൽ ഓപ്പറേഷൻസ് ടീം ലീഡറായും അതിവേഗം ഉയർന്നു.
തോൽവികളിൽ തളരാത്ത പോരാട്ടം
വിജയത്തിലേക്കുള്ള പാത നിഷാദിന് അത്ര എളുപ്പമായിരുന്നില്ല. 2020-ൽ ഇമെയിലിലെ ചെറിയൊരു അക്ഷരത്തെറ്റ് മൂലം ഇത്തിഹാദ് റെയിലിൻ്റെ ആദ്യ അവസരം നഷ്ടമായി. ഒപ്പം കോവിഡ് മഹാമാരിയും പ്രതിസന്ധികൾ സൃഷ്ടിച്ചു.
“പലപ്പോഴും തളർന്നുപോയ നിമിഷങ്ങളുണ്ടായിരുന്നു, അപ്പോഴൊക്കെയും മാതാവ് ഷീബ നൗഷാദിൻ്റെ വാക്കുകളായിരുന്നു എനിക്ക് കരുത്ത്. സാമ്പത്തികമായി എന്തു നേടി എന്നതിലല്ല കാര്യം; ഓരോ ഉയർച്ചയ്ക്കും തളർച്ചയ്ക്കും കട്ടയ്ക്ക് കൂടെ നിൽക്കുകയും പ്രാർഥന തുടരുകയും ചെയ്യുന്ന മാതാപിതാക്കൾക്ക് തിരിച്ച് എന്തു കൊടുക്കാൻ സാധിച്ചു എന്നതിലാണ് യഥാർഥ വിജയമിരിക്കുന്നത്.” നിഷാദ് പറഞ്ഞു.
ജോലിക്കൊപ്പം തന്നെ എച്ച്ആർ മാനേജ്മെന്റിൽ എംബിഎ വിദ്യാർഥി കൂടിയാണ് നിഷാദ്. ഇത്തിഹാദ് കാർഗോ ട്രെയിനിലെ ലോക്കോ പൈലറ്റായ റിൻഷാദ് സഹോദരനാണ്. ഇരുവരും ചേർന്ന് ഇത്തിഹാദ് റെയിലിന്റെ പാളങ്ങളിൽ മലയാളിയുടെ അഭിമാനം ഉയർത്തുകയാണ്. ഭാര്യ ഹിബ ഗഫൂറും മകൻ ഖലീഫ സായിദും അടങ്ങുന്ന കുടുംബവും നിഷാദിന് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
“സ്വന്തം കഴിവിൽ വിശ്വാസമർപ്പിക്കുക, ഉറച്ച തീരുമാനവുമായി മുന്നോട്ടുപോകുക. പരിശ്രമം തുടർന്നാൽ ഏത് ഉയരവും കീഴടക്കാം.” നിഷാദ് കൂട്ടിച്ചേർത്തു.
യുഎഇയുടെ പാളങ്ങളിൽ ഇത്തിഹാദ് റെയിൽ കുതിച്ചുപായുമ്പോൾ, അതിന് പിന്നിൽ തന്ത്രപ്രധാനമായ പദവിയിലിരുന്ന് വഴിനടത്തുന്ന ഈ മലയാളിയുടെ വിജയം പ്രവാസി സമൂഹത്തിനാകെ വലിയ പ്രചോദനമാണ്.
ഐഫോൺ വാങ്ങാൻ കാത്തിരുന്നവർക്ക് സന്തോഷവാർത്ത;ഇനി വാങ്ങിയില്ലെങ്കിൽ നഷ്ടം; iPhone 17, Pro Max-ന് ഞെട്ടിക്കുന്ന വിലക്കിഴിവ്
UAE June 29, 2026
ആപ്പിൾ പുതിയ ഐഫോൺ 18 പ്രോയും പ്രോ മാക്സും ഉൾപ്പെടയുള്ള പുതിയ സീരീസ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഇതിനിടെ നിലവിലെ പ്രീമിയം മോഡലുകളായ ആപ്പിൾ ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്സും ഇന്ത്യയിൽ വലിയ വിലക്കുറവിൽ ലഭ്യമാകുന്നു. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ് കാർട്ടിൽ ഈ ഓഫർ ലഭ്യമാണ്. ഇതൊരു പരിമിതകാല ഓഫറാണെന്നും ഉടൻ അവസാനിക്കുമെന്നും ശ്രദ്ധിക്കുക. ഫ്ലിപ്കാർട്ടിൽ ആപ്പിൾ ഐഫോൺ 17 പ്രോ മാക്സും ആപ്പിൾ 17 പ്രോ ഡീലും എങ്ങനെ ലഭിക്കുന്നു എന്നറിയാം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 17 പ്രോ മാക്സിന്റെ വില ഫ്ലിപ്കാർട്ടിൽ 1,37,900 രൂപ ആയി കുറഞ്ഞിട്ടുണ്ട്. ഇത് ലോഞ്ച് വിലയായ 1,49,900 രൂപയെക്കാൾ ഏകദേശം 12,000 രൂപ കുറവാണ്. അതോടൊപ്പം ഫ്ലിപ് കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേയ്മെന്റ് ചെയ്താൽ 9,000 രൂപ വരെ അധിക ഇളവ് ലഭിക്കും. ഇതോടെ ഫോമിന്റെ വില ഏകദേശം 1,28,900 രൂപ ആയി കുറയുന്നു.
കൂടാതെ ഉപഭോക്താക്കൾക്ക് പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഫോണിന്റെ ബ്രാൻഡ്, മോഡൽ, അവസ്ഥ എന്നിവ അനുസരിച്ച് 47,350 രൂപ വരെ എക്സ്ചേഞ്ച് മൂല്യം ലഭിക്കാമെന്ന് കമ്പനി അറിയിക്കുന്നു. മുഴുവൻ തുകയും ഒരുമിച്ച് അടയ്ക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക് നോ-കോസ്റ്റ് ഇഎംഐ സംവിധാനവും ലഭ്യമാണ്. ഐഫോൺ 17 പ്രോ മാക്സിന് ഏകദേശം 22,317 രൂപ പ്രതിമാസ ഇഎംഐയായി ആറ് മാസം വരെ പണമടയ്ക്കാം.
അതേസമയം, ഐഫോൺ 17 പ്രോ മോഡലിനും സമാനമായ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ലോഞ്ച് വില 1,34,900 രൂപ ആയിരുന്ന ഈ ഫോൺ ഇപ്പോൾ 1,22,900 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ബാങ്ക് ഓഫറുകൾ ഉൾപ്പെടുത്തി അധിക 9,000 രൂപ ഇളവ് കൂടി ലഭിക്കുമ്പോൾ വില ഏകദേശം 1,13,900 രൂപ ആയി കുറയുന്നു. ഈ മോഡലിനും ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ സൗകര്യം ലഭ്യമാണ്. അതായത് പ്രതിമാസം ഏകദേശം 19,817 രൂപ ഇഎംഐ ആയി അടയ്ക്കണം.
ആഗോളതലത്തിൽ മെമ്മറി ചിപ് ക്ഷാമവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആവശ്യകത വർധിച്ചതും കാരണം ഭാവിയിൽ ഐഫോൺ വില ഉയരാൻ സാധ്യതയുണ്ട് എന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് നേരത്തെ സൂചന നൽകിയിരുന്നു. അതിനാൽ ഇപ്പോഴത്തെ ഓഫർ ഉപഭോക്താക്കൾക്ക് പ്രീമിയം ഐഫോൺ കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരമായി വിലയിരുത്തപ്പെടുന്നു. ഈ ഓഫർ താൽക്കാലികമായതിനാൽ ഉടൻ അവസാനിക്കാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനാൽ പുതിയ ഐഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇത് ശ്രദ്ധേയമായ സമയമാണെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു.