
US strikes Iranian missile drone facilities വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തി. ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയയാണ് ഇറാന്‍റെ ഡാർ കേന്ദ്രങ്ങളിലടക്കം യുഎസ് സൈന്യം ആക്രമണം അഴിച്ച് വിട്ടത്. ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന ലയേറിയ ഭീമൻ ചരക്കു കപ്പലിനുനേരെ 4 ഡ്രോണുകൾ ഇറാൻ തൊടുത്തുവെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.
ഇറാന്‍റെ ആക്രമണത്തിൽ ഒരു ഡ്രോൺ കപ്പലിൽ പതിക്കുകയും കപ്പലിന് കേടുപാടുകളുണ്ടായി. മറ്റ് മൂന്ന് ഡ്രോണുകൾ തകർത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. സിങ്കപ്പൂർ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനു നേരെയാണ് ഇറാന്‍റെ ഡ്രോൺ ആക്രമണമുണ്ടായതെന്നാണ് സൂചന. ഒമാൻ തീരത്തെ ദാഹിതിനു തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്നും കപ്പലിനു കേടുപാടുകളുണ്ടായെന്നും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ഇറാൻ നൽകിയ റൂട്ടിലൂടെ അല്ലാതെ പോയാൽ ഇൻഷുറൻസോ സുരക്ഷാ ഗ്യാരണ്ടിയോ കിട്ടില്ലെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. പിന്നാലെ സുരക്ഷിത നാവിക ഇടനാഴി ഇറാൻ അടച്ചു. ഇതോടെ ഹോര്‍മുസില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
അതേസമയം ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം പാലിക്കാതെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം കപ്പലുടമയ്ക്കും കമാൻഡർക്കുമാണെന്നും ഇറാൻ വ്യക്തമാക്കി.130 കപ്പലുകളെ വരെ കടത്തിവിടാൻ കഴിയുന്ന പാത സജീവമായാൽ ഇറാന്‍റെ മേൽകൈ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് ഇറാൻ ഹോർമുസിൽ വീണ്ടും നിലപാട് കടുപ്പിച്ചത്. അതിനിടെ, ഹോർമൂസിൽ സൈനിക സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയ്ക്കും ഇറാനും ഇടയിൽ നേരിട്ടുള്ള ആശയ വിനിമയ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.
യുഎഇയിൽ മിസൈൽ ആക്രമണ ജാഗ്രതയുമായി എമർജൻസി അലേർട്ട് വന്നോ? സംഭവിച്ചതെന്ത്?അഭ്യന്തര മന്ത്രാലയം പറയുന്നു
UAE Nazia Staff Editor — June 26, 2026 · 0 Comment

ദുബായ്∙ യുഎഇയിൽ ഇന്ന് വൈകിട്ട് താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് മിസൈൽ ആക്രമണ ജാഗ്രതയുമായി ബന്ധപ്പെട്ട് അടിയന്തര സന്ദേശം (എമർജൻസി അലേർട്ട് ) എത്തിയ സംഭവം സാങ്കേതിക തകരാർ മൂലമെന്ന് അധികൃതർ. സന്ദേശം അവഗണിക്കാമെന്നും രാജ്യത്ത് നിലവിൽ യാതൊരുവിധ സുരക്ഷാ ഭീഷണികളുമില്ലെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇന്ന് വൈകിട്ട് 5.20 നാണ് യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിക്കുന്ന തരത്തിലുള്ള അടിയന്തര ജാഗ്രതാ സന്ദേശം എത്തിയത്. ഇത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ തന്നെ വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തി. രാജ്യത്തെ സാഹചര്യങ്ങൾ പൂർണമായും സുരക്ഷിതവും നിയന്ത്രണവിധേയവുമാണെന്ന് അധികൃതർ വ്യക്തമാക്കി. മുൻപ് ലഭിച്ച ജാഗ്രതാ നിർദേശം അവഗണിക്കണമെന്നും ജനങ്ങൾക്ക് സാധാരണ രീതിയിലുള്ള ദൈനംദിന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിസ്റ്റത്തിലുണ്ടായ സാങ്കേതിക പിഴവാണ് സന്ദേശം അയക്കാൻ ഇടയാക്കിയതെന്നാണ് സൂചന.
അറിഞ്ഞോ???ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും ; കാരണം ഇതാണ്; ന്ദർശകർക്ക് മുന്നറിയിപ്പ്
UAE June 26, 2026

ദുബൈ: ഈ വർഷമാദ്യം മിഡിൽ ഈസ്റ്റിലുണ്ടായ യുദ്ധസമാനമായ സാഹചര്യങ്ങൾക്ക് ശേഷം ദുബൈയിലെ ടൂറിസം മേഖല ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. ഹോട്ടൽ മുറി നിരക്കുകൾ പ്രതിസന്ധിക്ക് മുൻപുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് മാറുന്നതിന് മുൻപ് തന്നെ സന്ദർശകർ ദുബൈയിലേക്ക് തിരിച്ചെത്തണമെന്ന് ആഗോള ഹോസ്പിറ്റാലിറ്റി ഭീമന്മാരായ അക്കോർ (Accor) വ്യക്തമാക്കുന്നു. എയർലൈൻ സർവീസുകൾ പഴയപടിയാകുന്നതും പ്രമുഖ അന്താരാഷ്ട്ര പരിപാടികൾ പുനരാരംഭിക്കുന്നതും ദുബായിലേക്ക് വിദേശസഞ്ചാരികളെ വീണ്ടും ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.
ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം മാർച്ചിൽ ലഭ്യമായ ഓരോ മുറിയിലുമുള്ള യുഎഇ ഹോട്ടലുകളുടെ വരുമാനം 53 ശതമാനം വരെ കുറഞ്ഞിരുന്നു. ഇതിനെ മറികടക്കാൻ ഹോട്ടലുകൾ നിലവിൽ നിരവധി ആകർഷകമായ ഇളവുകളും പാക്കേജുകളും നൽകുന്നുണ്ട്. എന്നാൽ ഈ വിലക്കുറവ് താല്ക്കാലികം മാത്രമായിരിക്കുമെന്നും താമസിയാതെ തന്നെ നിരക്കുകൾ പഴയപടി ഉയരുമെന്നും അക്കോർ മാനേജ്മെന്റ് ഓർമ്മിപ്പിച്ചു.
യുഎസ്-ഇസ്റാഈൽ-ഇറാൻ സംഘർഷങ്ങൾ സൃഷ്ടിച്ച താൽക്കാലിക പ്രതിസന്ധികൾ ദുബൈയുടെ ദീർഘകാല ടൂറിസം തന്ത്രങ്ങളെ ബാധിച്ചിട്ടില്ല. ദുബൈ സർക്കാരിന്റെ പ്രഖ്യാപിത സാമ്പത്തിക ലക്ഷ്യമായ ‘D33’ പ്ലാനുകളിൽ യാതൊരു മാറ്റവുമില്ലെന്ന് ദുബൈ ടൂറിസം (DET) സിഇഒ ഇസ്സാം കാസിം വ്യക്തമാക്കി.
ഫെയർമോണ്ട്, മൂവൻപിക്ക്, റാഫിൾസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉടമകളായ അക്കോർ ഗ്രൂപ്പും മിഡിൽ ഈസ്റ്റിലെ തങ്ങളുടെ വൻ വിപുലീകരണ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. നിലവിൽ മേഖലയിൽ 380-ലധികം ഹോട്ടലുകളുള്ള കമ്പനി 2030-ഓടെ തങ്ങളുടെ ശേഷി വലിയ തോതിൽ വർദ്ധിപ്പിക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്
അവസരം തേടി വരില്ല വന്നാൽ വിടരുത്!! ദുബായിൽ ഫ്ലാറ്റും കാറും സ്വന്തമാക്കാൻ സുവർണ്ണാവസരം
UAE Nazia Staff Editor — June 26, 2026 · 0 Comment

ദുബായ്: ഈ വർഷത്തെ ദുബായ് സമ്മർ സർപ്രൈസസ് സീസണിന് യുഎഇ ഒരുങ്ങുന്നു. ഇത്തവണ പ്രവാസികൾക്കായി 50 മില്യൺ ദിർഹത്തിലധികം വില വരുന്ന 12 ആഡംബര അപ്പാർട്ടുമെന്റുകൾ, 35 കാറുകൾ, 3 കിലോ സ്വർണം, ലക്ഷക്കണക്കിന് ദിർഹത്തിന്റെ പണം എന്നിവ ഉൾപ്പെടുന്ന വലിയ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അതിനാൽ യുഎഇയിലെ പ്രവാസികൾക്കും സന്ദർശകർക്കും ഒരുപോലെ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ദുബായ് സമ്മർ സർപ്രൈസസ് സീസൺ നൽകുന്നത്. ഈ വർഷത്തെ സീസൺ ജൂലൈ 2 മുതൽ ഓഗസ്റ്റ് 30 വരെ നീണ്ടുനിൽക്കുന്ന രീതിയിലാണ് തീയതി ക്രമീകരിച്ചിരിക്കുന്നത്.
ഇത്തവണ ഈ സമ്മർ സീസണിൽ സ്റ്റാളുകൾ, സംഗീത പരിപാടികൾ, വിനോദ പരിപാടികൾ, റെസ്റ്റോറന്റ് ഓഫറുകൾ, ഹോട്ടൽ ഡീലുകൾ എന്നിവ ഉണ്ടാകും. സാധാരണക്കാരായ പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ മികച്ച ബ്രാൻഡുകൾ സ്വന്തമാക്കാനും അതോടൊപ്പം കോടീശ്വരന്മാരാകാനുമുള്ള സുവർണ്ണാവസരമാണിത്.
ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റും ദുബായ് ചേംബേഴ്സും പ്രമുഖ ഡെവലപ്പർമാരായ ബിൻഗാട്ടിയുമായി നടത്തുന്ന ‘വിൻ യുവർ ഹോം ഇൻ ദുബായ്’ എന്ന ക്യാമ്പയിനാണ് ഈ വർഷത്തെ എറ്റവും വലിയ ആകർഷണം. കൂടാതെ രണ്ട് കിടപ്പുമുറികളുള്ള ഗ്രാൻഡ് പ്രൈസ് അപ്പാർട്ട്മെന്റ് ഉൾപ്പെടെ 12 റെസിഡൻഷ്യൽ യൂണിറ്റുകളാണ് ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ വിജയികൾക്ക് ലഭിക്കുക.
ഈ കാമ്പെയ്‌ന്റെ ഭാഗമായി നടന്ന ആദ്യ നറുക്കെടുപ്പുകളിൽ രണ്ട് വിജയികൾക്ക് ഇതിനകം തന്നെ സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾ ലഭിച്ചു. ഇനി 10 വീടുകൾ വരും ആഴ്ചകളിൽ നടക്കുന്ന നറുക്കെടുപ്പുകളിലൂടെ ഭാഗ്യശാലികൾക്ക് സമ്മാനമായി നൽകും. കൂടാതെ ഈ സമ്മാന നറുക്കെടുപ്പുകളിൽ എല്ലാവർക്കും പങ്കെടുക്കാം.
പങ്കെടുക്കാനായി ഈ സമ്മർ സീസണിൽ നിന്നോ മാളുകളിൽ നിന്നോ നിശ്ചിത തുകയ്ക്ക് ഷോപ്പിംഗ് നടത്തിയാൽ മതി 200 ദിർഹത്തിനാണ് ഷോപ്പിംഗ് നടത്തുന്നതെങ്കിൽ DSS റാഫിൾ കൂപ്പൺ വഴി ആഡംബര എക്സീഡ് കാറുകൾ ലഭിക്കും. 500 ദിർഹത്തിന് സിറ്റി ഓഫ് ഗോൾഡ്’പ്രമോഷൻ വഴി 3 കിലോ സ്വർണം നേടാനുള്ള അവസരവും ലഭിക്കുന്നു.
500 ദിർഹത്തിനാണെങ്കിൽ 500,000 ദിർഹം പണവും ഒപ്പം ഒരു ഡോങ്‌ഫെങ് 007 (Dongfeng 007) കാറും അടങ്ങുന്ന നറുക്കെടുപ്പ് ലഭിക്കും. റാഫിൾ കാമ്പെയ്‌നുകളിലൂടെ ആകെ 35 കാറുകളാണ് ഈ 60 ദിവസത്തിനുള്ളിൽ വിതരണം ചെയ്യുക. 5 ലക്ഷം ദിർഹത്തിന്റെ വലിയൊരു തുക കാറിനൊപ്പം ക്യാഷായി വീട്ടിലേക്ക് കൊണ്ടുപോകാനും സാധിക്കും.
പ്രവാസികൾക്ക് ആശ്വാസം; ഇനി ഒരു ദിവസം അധിക അവധി, തൊഴിൽ സമയവും വെട്ടിച്ചുരുക്കി
UAE June 26, 2026

ദുബായ്: വേനൽക്കാലം കടുത്തതോടെ ജീവനക്കാർക്ക് ആശ്വാസമായി തൊഴിൽസമയത്തിൽ മാറ്റംവരുത്തി ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ. ജൂൺ 29 മുതൽ സെപ്‌തംബർ പത്ത് വരെയാണ് വേനൽക്കാല ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ജീവനക്കാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് അതിൽ ആദ്യ ഗ്രൂപ്പിന് തിങ്കൾ മുതൽ വ്യാഴം വരെ പ്രതിദിനം ഏഴ് മണിക്കൂറും വെള്ളിയാഴ്‌ച നാലര മണിക്കൂറും ജോലി ചെയ്യണം. രണ്ടാമത്തെ ഗ്രൂപ്പിന് തിങ്കൾ മുതൽ വ്യാഴം വരെ പ്രതിദിനം എട്ട് മണിക്കൂർ ജോലി ചെയ്യണം. ഇവർക്ക് വെള്ളിയാഴ്‌ച അവധിയായിരിക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായിലെ മിക്ക സർക്കാർ ജീവനക്കാർക്കും ശനി, ഞായർ ദിവസങ്ങൾ അവധിയാണ്. ഇനി വെള്ളിയാഴ്‌ച കൂടി അവധി ലഭിക്കുന്നത് ഇവർക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഓരോ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് അവരുടെ ജോലിയുടെ സ്വഭാവം അനുസരിച്ച് വേനൽക്കാലത്ത് നൽകിയ ഇളവ് പ്രയോജനപ്പെടുത്താവുന്നതാണ്.
2024ലാണ് ആദ്യമായി സർക്കാർ ജീവനക്കാർക്ക് വേനൽക്കാലത്ത് തൊഴിൽ ഇളവുകൾ നൽകിത്തുടങ്ങിയത്. ജീവനക്കാരുടെ ആവശ്യങ്ങൾ പഠിച്ച ശേഷമാണ് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഇത്തരമൊരു തീരുമാനമെടുത്തത്. ജീവനക്കാർക്ക് പിന്തുണ നൽകുക, അവരുടെ സേവനം മെച്ചപ്പെടുത്തുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. വേനൽക്കാലത്ത് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാമെന്ന സന്തോഷത്തിലാണ് ജീവനക്കാർ.
അതേസമയം, ജൂൺ 15നും സെപ്‌തംബർ 15നും ഇടയിൽ യുഎഇയിലുടനീളം ഉച്ചയ്‌ക്ക് 12.30 മുതൽ വൈകിട്ട് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. നിയമം ലംഘിക്കുന്നതായി കണ്ടാൽ കമ്പനികൾ ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതം പിഴയടക്കേണ്ടി വരും. കൂടുതൽപേരെക്കൊണ്ട് തൊഴിലെടുപ്പിച്ചാൽ പരമാവധി 50,000 ദിർഹം വരെ പിഴ ചുമത്തും. പൊതുജനങ്ങൾക്ക് 600590000 എന്ന നമ്പറിലോ മൊഹ്‌റയുടെ കോൾ സെന്റർ വഴിയോ മന്ത്രിലായത്തിന്റെ വെബ്‌സൈറ്റ് വഴിയോ ഇത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.
യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് ‘എയർ സുവിധ’ ഹെഡ് ഡിക്ലറേഷൻ നിർബന്ധം
UAE June 25, 2026

ദുബൈ: യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഹെൽത്ത് പ്രോട്ടോകോൾ പ്രഖ്യാപിച്ച് ഇന്ത്യൻ സർക്കാർ. യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുൻപായി ഓൺലൈൻ വഴി നിർബന്ധിത ആരോഗ്യ പ്രഖ്യാപന ഫോം പൂരിപ്പിക്കണം. കോവിഡ് കാലത്ത് നടപ്പിലാക്കി പിന്നീട് നിർത്തലാക്കിയ ‘എയർ സുവിധ’ പോർട്ടൽ, കൂടുതൽ സുരക്ഷാ ഫീച്ചറുകളോടെ ‘എയർ സുവിധ 2.0’ (Air Suvidha 2.0) എന്ന പേരിൽ പരിഷ്കരിച്ചാണ് വീണ്ടും നിർബന്ധമാക്കിയിരിക്കുന്നത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ എബോള വൈറസ് രോഗബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ അടിയന്തര നടപടി.
യാത്രക്കാർ ചെയ്യേണ്ടത് എന്ത്?
- ഇന്ത്യയിലേക്ക് തിരിക്കുന്നതിന് 24 മണിക്കൂർ മുൻപ് വരെ എയർ സുവിധ പോർട്ടലിൽ ഫോം പൂരിപ്പിക്കാവുന്നതാണ്.
- യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുൻപോ (Boarding) വെബ് ചെക്ക്-ഇൻ ചെയ്യുമ്പോഴോ ഇത് പൂർത്തിയാക്കാൻ കർശനമായി നിർദ്ദേശിക്കുന്നു.
- airsuvidha.civilaviation.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി ഫോം ആക്സസ് ചെയ്യാം.
- യാത്രക്കാരുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം, എബോള രോഗലക്ഷണങ്ങൾ ഉണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഫോമിൽ നൽകേണ്ടത്.
വിമാനത്താവളങ്ങളിൽ പേപ്പർ രഹിത അനുഭവം: ഫോം ഓൺലൈനായി പൂരിപ്പിച്ചു കഴിഞ്ഞാൽ ലഭ്യമാകുന്ന ഡിജിറ്റൽ കോപ്പി ഫോണിൽ സൂക്ഷിച്ചാൽ മതിയാകും. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ ഇന്റർനാഷണൽ ട്രാവൽ ഹെൽത്ത് ഡെസ്കിലോ ഇമിഗ്രേഷൻ കൗണ്ടറിലോ ഇത് കാണിച്ചാൽ മതിയാകും. വിമാനത്താവളങ്ങളിൽ വെച്ച് പേപ്പർ ഫോമുകൾ പൂരിപ്പിക്കേണ്ടതില്ല.
ഇന്ത്യൻ ആരോഗ്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (DIAL) സംയുക്തമായാണ് പുതിയ പോർട്ടൽ വികസിപ്പിച്ചത്. വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വൈകുന്നത് ഒഴിവാക്കാൻ എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുൻപ് തന്നെ ഫോം പൂരിപ്പിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കോവിഡ്-19 മഹാമാരിയുടെ സമയത്ത് വലിയ ചർച്ചയായ എയർ സുവിധ ഫോം, 2022 നവംബറിലാണ് ഇന്ത്യ നിർത്തലാക്കിയത്. എന്നാൽ പുതിയ ആഗോള ആരോഗ്യ ഭീഷണി ഉയർന്നതോടെയാണ് എയർ സുവിധ പുതിയ പതിപ്പിൽ വീണ്ടും നിർബന്ധമാക്കിയിരിക്കുന്നത്.