Kuwait midday work ban കുവൈത്ത് സിറ്റി: വേനൽക്കാലത്തെ അതിശക്തമായ ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഉച്ചസമയത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിരോധനം കർശനമായി നടപ്പാക്കാൻ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിച്ചു.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി വിവിധ തൊഴിലിടങ്ങളിൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിരോധന സമയത്ത് തൊഴിലാളികളെ തുറസായ സ്ഥലങ്ങളിൽ ജോലിക്ക് നിയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 24936192 എന്ന നമ്പറിൽ പരിശോധനാ സംഘത്തെ അറിയിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.
തൊഴിലുടമകൾക്കായി പുറത്തിറക്കിയ മുന്നറിയിപ്പിൽ, ഉച്ചസമയ ജോലിനിരോധന ഉത്തരവ് ലംഘിക്കുന്നവർക്ക് 2010-ലെ നിയമം നമ്പർ 6 പ്രകാരം നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനം പരിഹരിക്കുന്നതുവരെ സ്ഥാപനത്തിന്റെ ഫയൽ സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാം.
കടുത്ത വേനൽച്ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. എല്ലാ തൊഴിലിടങ്ങളിലും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മിസൈൽ, യുദ്ധ വാർത്തകൾ പങ്കുവെക്കരുത്; കുവൈത്തിൽ സ്വദേശികൾക്കും വിദേശികൾക്കും സൈബർ ക്രൈം മുന്നറിയിപ്പ്
Kuwait Greeshma Staff Editor — June 8, 2026 · 0 Comment

Kuwait Cybercrime Department warning online content കുവൈത്ത് സിറ്റി: യുദ്ധങ്ങൾ, സൈനിക നീക്കങ്ങൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട യാതൊരുവിധ വിവരങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലൂടെയോ അല്ലാതെയോ പങ്കുവെക്കരുതെന്ന് സ്വദേശികൾക്കും വിദേശികൾക്കും കുവൈത്ത് സൈബർ ക്രൈം വിഭാഗം കർശന മുന്നറിയിപ്പ് നൽകി. ഇതിനുപുറമെ, സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതോ വർഗീയത വളർത്തുന്നതോ ആയ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്.
ഇത്തരം പ്രവൃത്തികൾ കുവൈത്ത് നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും സാമൂഹിക ഐക്യവും മുൻനിർത്തി എല്ലാവരും പൂർണ്ണമായ നിഷ്പക്ഷത പാലിക്കണമെന്നും പ്രകോപനപരമായ ഉള്ളടക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സൈബർ ക്രൈം വകുപ്പ് ആവശ്യപ്പെട്ടു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
319 people താമസം മാറിയവർക്ക് മുന്നറിയിപ്പ്: 319 പേരുടെ സിവിൽ ഐഡി വിലാസങ്ങൾ റദ്ദാക്കി കുവൈത്ത്
Kuwait Greeshma Staff Editor — June 8, 2026 · 0 Comment
Kuwait PACI cancels residential addresses 319 people : കുവൈത്ത് സിറ്റി: കുവൈത്തിൽ 319 പേരുടെ താമസസ്ഥലത്തെ വിലാസങ്ങൾ (Residential Addresses) റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവില്‍ ഇൻഫർമേഷൻ (PACI) അറിയിച്ചു. കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനാലോ, അല്ലെങ്കിൽ വീടുകളുടെ ഉടമസ്ഥർ നൽകിയ ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലോ ആണ് ഈ നടപടി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം ‘കുവൈത്ത് ടുഡേ’ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്താണ് ചെയ്യേണ്ടത്?
വിലാസം റദ്ദാക്കപ്പെട്ടവർ അടുത്ത 30 ദിവസത്തിനുള്ളിൽ തങ്ങളുടെ പുതിയ താമസസ്ഥലത്തെ വിവരങ്ങൾ ആവശ്യമായ രേഖകൾ സഹിതം പാസി (PACI) ഓഫീസിൽ നേരിട്ടെത്തിയോ, അല്ലെങ്കിൽ ‘സാഹെൽ’ (Sahel) ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്.
നിയമലംഘകർക്ക് കനത്ത പിഴ:
നിശ്ചിത സമയത്തിനകം പുതിയ വിലാസം രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ നിയമപ്രകാരം (Article 33 of Law No. 32/1982) കർശന നടപടിയുണ്ടാകും. നിയമലംഘനം നടത്തുന്ന ഓരോ വ്യക്തിക്കും പരമാവധി 100 കുവൈത്ത് ദിനാർ (KD 100) വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈറ്റില്‍ വേനല്‍ കടുക്കുന്നു: താപനില 50 ഡിഗ്രിയിലേക്ക്; കനത്ത പൊടിക്കാറ്റ് മുന്നറിയിപ്പ്
Kuwait Merlin Staff Editor — June 7, 2026 · 0 Comment

Kuwait temperature has increased കുവൈറ്റ് സിറ്റി: കുവൈത്തില്‍ വരും ദിവസങ്ങളില്‍ വേനല്‍ച്ചൂട് അത്യന്തം കഠിനമാകുമെന്ന് പ്രമുഖ കാലാവസ്ഥാ-പരിസ്ഥിതി ശാസ്ത്രജ്ഞന് ഈസ റമദാന് മുന്നറിയിപ്പ് നല്കി.
പ്രാദേശികമായി ‘അല്‍-ബവാരിഹ്’ എന്നറിയപ്പെടുന്ന ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വരും ദിവസങ്ങളില്‍ രാജ്യത്ത് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴി വ്യക്തമാക്കി.
ഞായറാഴ്ച മുതല്‍ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് തുറസ്സായ പ്രദേശങ്ങളില്‍ കനത്ത പൊടിക്കാറ്റ് അനുഭവപ്പെട്ടേക്കാം.
വരും ദിവസങ്ങളില്‍ താപനില ക്രമേണ ഉയര്‍ന്ന് പലയിടങ്ങളിലും 48 ഡിഗ്രി സെല്‍ഷ്യസ് കടക്കും. വരാനിരിക്കുന്ന വാരാന്ത്യത്തോടെ കുവൈറ്റിലെ കടുത്ത വേനല്‍ച്ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് വരെ തൊട്ടേക്കാമെന്നും അദ്ദേഹം പ്രവചിക്കുന്നു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദ്വീപിലേക്ക് മാലിന്യം തള്ളി ; ക്യാമറ കണ്ടു, വീഡിയോ വൈറലായതിന് പിന്നാലെ കേസ്
Kuwait Greeshma Staff Editor — June 6, 2026 · 0 Comment

Um Al Maradim island waste dumping : കുവൈറ്റ് സിറ്റി: ഉം അൽ മുറാദിം ദ്വീപിന് സമീപമുള്ള കടലിലേക്ക് മാലിന്യം തള്ളിയ വ്യക്തിക്കെതിരെ കുവൈറ്റ് പരിസ്ഥിതി പബ്ലിക് അതോറിറ്റി (EPA) നിയമനടപടികൾ ആരംഭിച്ചു. മാലിന്യം തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അതോറിറ്റിയുടെ അടിയന്തര ഇടപെടൽ.
ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടയുടൻ തന്നെ കോസ്റ്റ് ഗാർഡുമായി സഹകരിച്ച് പരിസ്ഥിതി അതോറിറ്റി അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നിയമലംഘനം നടത്തിയ ആളെ തിരിച്ചറിയുകയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തു. കുവൈറ്റിലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ ലംഘന റിപ്പോർട്ട് തയ്യാറാക്കി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സമുദ്ര-കര പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അതോറിറ്റി വ്യക്തമാക്കി. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഭാവിതലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിക്കാൻ പൊതുജനങ്ങൾ പരിസ്ഥിതി നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കുവൈത്തിൽ തൊഴിൽമാറ്റത്തിന് നിരവധി പ്രവാസികൾ ; 14,440 പ്രവാസി തൊഴിലാളികൾക്ക് ആനുകൂല്യം
Kuwait Greeshma Staff Editor — June 5, 2026 · 0 Comment
Kuwait visa transfer expatriate workers : കുവൈത്ത് സിറ്റി: കുവൈത്തിൽ ചില നിയന്ത്രിത മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് തൊഴിൽമാറ്റം അനുവദിച്ച സർക്കാർ തീരുമാനത്തിന് മികച്ച പ്രതികരണം. ചെറുകിട-ഇടത്തരം സംരംഭങ്ങൾ (SMEs) മേഖലയിലേക്ക് മാത്രം ഇതുവരെ 8,553 തൊഴിൽമാറ്റ അപേക്ഷകളാണ് ലഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മെയ് മാസത്തിന്റെ തുടക്കത്തിൽ തീരുമാനം പ്രാബല്യത്തിൽ വന്നതിനു ശേഷം ആനുകൂല്യം ലഭിച്ച പ്രവാസി തൊഴിലാളികളുടെ ആകെ എണ്ണം 14,440 ആയി ഉയർന്നു. ജൂൺ അവസാനവരെ അപേക്ഷകൾ സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ പരിഗണിച്ച് തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ തീരുമാനം നടപ്പിലാക്കിയത്.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത വിട്ട് അധികൃതർ ; ടെർമിനൽ 1-ലേക്ക് ഇടിച്ചിറങ്ങി ഇറാന്റെ ഡ്രോൺ, നവീകരണം കഴിഞ്ഞ് രണ്ടാം നാൾ കുവൈറ്റ് വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് തകർന്നു
Kuwait Greeshma Staff Editor — June 4, 2026 · 0 Comment

Iranian Drone Crashes Into Kuwait Airport കുവൈത്ത് സിറ്റി: പുതിയതായി നവീകരിച്ച് പ്രവർത്തനം ആരംഭിച്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ച ഉണ്ടായ ഇറാൻ ആക്രമണത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ 1ലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറങ്ങുന്നതും വലിയ രീതിയിൽ തീപിടിത്തമുണ്ടാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആക്രമണത്തിൽ ഒരു ഇന്ത്യൻ യാത്രക്കാരൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്.
സിസിടിവി ദൃശ്യങ്ങൾ
വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഒന്നിലധികം സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ചേർത്താണ് അതോറിറ്റി വീഡിയോ പുറത്തുവിട്ടത്. ഡ്രോൺ വന്നിടിച്ച ആഘാതത്തിൽ ടെർമിനൽ 1-ന്റെ മേൽക്കൂരയുടെ ഒരു ഭാഗം പൂർണ്ണമായി തകർന്നു വീഴുന്നതും, പുകപടലങ്ങൾക്കിടയിലൂടെ യാത്രക്കാർ ജീവരക്ഷാർത്ഥം ചിതറിയോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി, വിദേശ-അറബ് എയർലൈനുകൾക്കായി ഘട്ടംഘട്ടമായി സർവ്വീസുകൾ പുനരാരംഭിച്ചതിന്റെ രണ്ടാം നാളിലാണ് ഈ ആക്രമണം ഉണ്ടായത്.
വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു ഇന്ത്യൻ യാത്രക്കാരൻ മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. വിമാനത്താവള ജീവനക്കാരും സാധാരണക്കാരും യാത്രക്കാരും ഉൾപ്പെടെ കുറഞ്ഞത് 63 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ നിലവിൽ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ചികിത്സയിലാണ്. നയതന്ത്ര കാര്യാലയങ്ങളുടെ ഓഫീസുകൾ ഉൾപ്പെടെയുള്ള വിമാനത്താവളത്തിലെ സുപ്രധാന സൗകര്യങ്ങൾ തകർന്നതിനെ തുടർന്ന് വിമാന സർവ്വീസുകൾ താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയ ശേഷം കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും നിലവിൽ സർവ്വീസുകൾ പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് ആക്രമണം നടന്ന വിമാനത്താവളത്തിലെ ടെർമിനൽ 1 സന്ദർശിക്കുകയും നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു. അതേസമയം, കുവൈത്ത് എയർപോർട്ടിന് നേരെ തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. ഇറാൻ വിട്ട മിസൈലുകളെ തകർക്കാൻ അമേരിക്ക പ്രയോഗിച്ച ഇന്റർസെപ്റ്റർ മിസൈലുകൾ ലക്ഷ്യം തെറ്റി എയർപോർട്ടിൽ പതിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് ആരോപിച്ചു. എന്നാൽ ഇറാന്റെ വാദം കള്ളമാണെന്നും, ഇറാനിയൻ ഡ്രോണുകൾ മനഃപൂർവ്വം കുവൈത്ത് വിമാനത്താവളത്തെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുകയായിരുന്നെന്നും യുഎസ് സൈന്യം വ്യക്തമാക്കി വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വർഷങ്ങളുടെ ഇടവേളക്ക് ശേഷം നാടണയാൻ എയർപോർട്ടിലേക്ക് എത്തി ; മരണം മിസൈലിന്റെ രൂപത്തിൽ എത്തി, ഉറ്റവരുടെ അരികിലെത്താനാവാതെ മൻസൂർ മടങ്ങി
Kuwait Greeshma Staff Editor — June 4, 2026 · 0 Comment

Kuwait airport attack Indian passenger Mansoor Ahmed കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-1ന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ മരിച്ച മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ (55) നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ദുരന്തത്തിന് ഇരയായത്. ബഹ്റൈൻ വഴി മുംബൈയിലേക്ക് പോകുന്ന GF 214 നമ്പർ ഗൾഫ് എയർ വിമാനത്തിൽ യാത്ര ചെയ്യാനായിരുന്നു അദ്ദേഹം വിമാനത്താവളത്തിലെത്തിയത്.
ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കി ടെർമിനലിനുള്ളിൽ കാത്തിരിക്കുകയായിരുന്ന മൻസൂറിന് നേരെയാണ് ആക്രമണത്തിനിടെ പതിച്ച മിസൈൽ അവശിഷ്ടങ്ങൾ മാരകമായത്. സംഭവസ്ഥലത്ത് വെച്ചുതന്നെ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ജൂൺ 1 മുതൽ ടെർമിനൽ-1 വഴി വിദേശ വിമാന കമ്പനികളുടെ സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തെ തുടർന്ന് മെയ് 30-നാണ് മൻസൂർ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള യാത്ര ആരംഭിച്ചെങ്കിലും, വിധി അദ്ദേഹത്തിനായി കരുതിവെച്ചത് മറ്റൊരു യാത്രയായിരുന്നു.
സംഭവത്തിൽ മൻസൂറിനൊപ്പമുണ്ടായിരുന്ന മറ്റ് ചില യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. മൻസൂർ അഹമ്മദ് റഹ്മാന്റെ ദാരുണ മരണത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിയും കുവൈത്ത് ഭരണകൂടവും അനുശോചനം രേഖപ്പെടുത്തി. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കുവൈറ്റ് വിമാനത്താവള ആക്രമണത്തിൽ ഇന്ത്യൻ പൗരന് ദാരുണാന്ത്യം; അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ എംബസി, പ്രതിരോധ മന്ത്രി പരിക്കേറ്റവരെ സന്ദർശിച്ചു
Kuwait Greeshma Staff Editor — June 4, 2026 · 0 Comment

Kuwait airport attack കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി അഗാധമായ അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് ഇന്ത്യൻ പൗരന്മാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും എംബസി അറിയിച്ചു.
സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളിൽ സാധാരണ ജനങ്ങളെയും ജനവാസ മേഖലകളെയും വിമാനത്താവളം പോലുള്ള അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു.
മരണപ്പെട്ട വ്യക്തിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, മരിച്ചയാളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ നിയമ-വൈദ്യ സഹായങ്ങളും ലഭ്യമാക്കാൻ കുവൈറ്റ് അധികൃതരുമായി ചേർന്ന് മന്ത്രാലയം കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഗൾഫ് മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകൾക്കും എംബസികൾക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായി ചേർന്ന് ഇന്ത്യൻ എംബസി നിരന്തര നിരീക്ഷണം നടത്തിവരികയാണ്.
ഇറാൻ കുവൈറ്റിൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരിൽ മലയാളികളും ? ആകെ 12 ഇന്ത്യക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്
Kuwait Greeshma Staff Editor — June 3, 2026 · 0 Comment
Kuwait drone missile attack casualties update കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ പരിക്ക് പറ്റിയവരിൽ മലയാളികളും. ആകെ 12 ഇന്ത്യക്കാർക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് മലയാളികൾ ഉണ്ടെന്നാണ് സൂചന. കുവൈത്തിൽ അമേരിക്കൻ ഡ്രോൺ സംഭരണ കേന്ദ്രത്തെയാണ് ആക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. അലി അൽ സലീം എയർ ബേസിൽ വിമാനങ്ങളെയും ലക്ഷ്യമിട്ടുവെന്നും ഇറാൻ അറിയിച്ചു. ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചുവെന്നും റിപ്പോർട്ട് വന്നിരുന്നു. അതേസമയം, യുഎസ് പ്രസിഡന്റ് ട്രംപിനെ തള്ളി ഇറാൻ രംഗത്തെത്തി. കഴിഞ്ഞ കുറെ ദിവസമായി ചർച്ച നടന്നിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ച മുന്നോട്ടു പോകുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
കുവൈറ്റ് വ്യോമാതിർത്തിക്കുള്ളിൽ കടന്നുകയറിയ 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈറ്റിലെ ജനവാസ മേഖലകൾക്ക് മുകളിലെത്തിയ ഇവയെയാണ് സൈന്യം തകർത്തത്. ഇതിനെത്തുടർന്ന് ചിലയിടങ്ങളിൽ മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ (ഷ്രപ്നൽ) പതിച്ചിട്ടുണ്ട്.
കുവൈറ്റ് രാജ്യത്തിന് നേരെ ഇറാൻ നടത്തിയ അതിക്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അൽ ഒതൈബി മാധ്യമങ്ങളോട് വ്യക്തമാക്കി. ആക്രമണത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളും അതീവ പ്രാധാന്യമുള്ളതുമായ സൗകര്യങ്ങളും ലക്ഷ്യമിട്ടിരുന്നു. സംഭവത്തിൽ ചിലർക്ക് പരിക്കേൽക്കുകയും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷ മുൻനിർത്തി ഭീഷണികളെ ചെറുക്കാൻ സായുധ സേന ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അതീവ ജാഗ്രതാ നിർദ്ദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്. ആക്രമണം ഉണ്ടായ സ്ഥലങ്ങളിലേക്ക് പോകുന്നതും അവശിഷ്ടങ്ങൾ വീണുകിടക്കുന്ന സ്ഥലങ്ങളിൽ സമീപിക്കുന്നതും കർശനമായി ഒഴിവാക്കണമെന്ന് സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ദുരന്തബാധിത പ്രദേശങ്ങളുടെയോ, മിസൈൽ അവശിഷ്ടങ്ങളുടെയോ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുന്നതും അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതും ഔദ്യോഗിക നിർദ്ദേശങ്ങളുടെ ലംഘനമാണെന്നും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക