Kuwait to Revoke Citizenship of 105 Individuals ഡി എൻ എ പരിശോധന നിർണായകമായി-കുവൈത്തിൽ 105 പേരുടെ പൗരത്വം പിൻവലിക്കുന്നു; കൂടുതലറിയാം

images 2

Kuwait to Revoke Citizenship of 105 Individualsകുവൈത്ത് സിറ്റി: രാജ്യത്ത് 105 പേരുടെ പൗരത്വം പിൻവലിക്കാൻ തീരുമാനം. ഡി.എൻ.എ പരിശോധനയിലൂടെ വ്യാജ തിരിച്ചറിയൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 1958ൽ ജനിച്ച വ്യക്തി വ്യത്യസ്ത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കുവൈത്ത് പൗരത്വം നേടിയതായി അന്വേഷണത്തിൽ കണ്ടെത്തി.

Apply Now for the latest vacancies

ഇയാളുടെ മക്കളുടെ ഡി.എൻ.എ സാമ്പിളുകൾ കുവൈത്തിൽ കഴിയുന്ന യഥാർഥ സഹോദരിയുടെ സാമ്പിളുമായി താരതമ്യം ചെയ്താണ് കുടുംബബന്ധം സ്ഥിരീകരിച്ചത്. കുടുംബ ഫയലിൽ അമ്മാവന്മാരായി രേഖപ്പെടുത്തിയിരുന്ന പത്ത് പേർക്ക് യഥാർഥ ബന്ധമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

വ്യാജ പൗരത്വവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. പ്രതിയുടെയും ആശ്രിതരുടെയും ഉൾപ്പെടെ 105 പേരുടെ പൗരത്വം പിൻവലിക്കാൻ സുപ്രീം കമ്മിറ്റി ഫോർ സിറ്റിസൺഷിപ്പ് ഇൻവെസ്റ്റിഗേഷൻ തീരുമാനിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Kuwaiti Armed Forces Intercept Hostile Drones ഡ്രോണുകളെ തകർത്ത് കുവൈത്ത്;സ്ഫോടന ശബ്ദങ്ങളിൽ ഭയപ്പെടേണ്ടതില്ല

Kuwait Drisya Staff Editor — August 1, 2026 · 0 Comment

1200x630 e1785505370974

Kuwaiti Armed Forces Intercept Hostile Drones കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണങ്ങൾ തുടരുന്നതിനിടെ കുവൈത്തിനെ ലക്ഷ്യമിട്ടുള്ള ശത്രു ഡ്രോണുകളെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടയുകയാണെന്ന് കുവൈത്ത് സായുധ സേന അറിയിച്ചു.

Apply Now for the latest vacancies

ശനിയാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ, ഇറാന്റെ ആക്രമണത്തിന്റെ ഭാഗമായി എത്തിയ ഡ്രോണുകളെ വ്യോമപ്രതിരോധ സംവിധാനം നേരിടുകയാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ഈ ഡ്രോണുകളെ തകർത്തതിന്റെ ഭാഗമായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി.ജനങ്ങൾ ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ആക്രമണത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അടുത്തിടെ രൂക്ഷമായ സാഹചര്യത്തിലാണ് ഈ സംഭവം. ഇറാനിലെ ലക്ഷ്യങ്ങൾക്കെതിരെ അമേരിക്ക ആക്രമണം നടത്തിയതിനെ തുടർന്ന്, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളും ഉപകരണങ്ങളും ലക്ഷ്യമിട്ട് തിരിച്ചടികൾ നടത്തുകയാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

Theft Reported at Gold Shop in Kuwait’s Mubarakiya മുബാറകിയയിലെ സ്വർണ്ണക്കടയിൽ മോഷണം: പ്രതി പിടിയിൽ

Kuwait Drisya Staff Editor — August 1, 2026 · 0 Comment

THEFT JWELLERY e1785558003836

Theft Reported at Gold Shop in Kuwait’s Mubarakiya കുവൈറ്റ് സിറ്റി: തലസ്ഥാനത്തെ പ്രശസ്തമായ സൂഖ് അൽ-മുബാറകിയയിലെ സ്വർണ്ണക്കടയിൽ നിന്ന് 500 ദിനാർ വിലമതിക്കുന്ന സ്വർണ്ണ ബ്രേസ്ലെറ്റ് മോഷ്ടിച്ച ബിദൂൻ യുവതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. മോഷ്ടിച്ച സ്വർണ്ണം ഫർവാനിയയിലെ മറ്റൊരു കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ അന്വേഷണ സംഘത്തിന്റെ വലയിലായത്.

Apply Now for the latest vacancies

സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, അബായയും നിഖാബും ധരിച്ചെത്തിയ യുവതി സ്വർണ്ണം വാങ്ങാനെന്ന വ്യാജേനയാണ് മുബാറകിയയിലെ കടയിൽ കയറിയത്. സാധാരണ ഉപഭോക്താവിനെപ്പോലെ പെരുമാറിയ ഇവർ, വ്യാപാരിയുടെ ശ്രദ്ധ മാറിയ സമയം നോക്കി 500 ദിനാറോളം വിലയുള്ള സ്വർണ്ണ ബ്രേസ്ലെറ്റ് കവരുകയായിരുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അടിയന്തിര അന്വേഷണം ആരംഭിച്ചു. രാജ്യത്തെ സ്വർണ്ണക്കടകളിലേക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയായിരുന്നു. മോഷണം നടന്ന് 48 മണിക്കൂർ തികയുന്നതിന് മുൻപ് തന്നെ, ഫർവാനിയയിലെ സ്വർണ്ണക്കടയിൽ ഈ ബ്രേസ്ലെറ്റ് വിൽക്കാൻ ശ്രമിച്ചതോടെ പൊലീസും വ്യാപാരികളും ചേർന്ന് നടത്തിയ നീക്കത്തിൽ പ്രതി വലയിലാവുകയായിരുന്നു. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Hostile Drones Detected in Kuwait’s Airspaceകുവൈത്ത് വ്യോമാതിർത്തിയിൽ ഡ്രോണുകൾ; വെടിവെച്ചിട്ടതായി സൈന്യം

Kuwait Drisya Staff Editor — July 31, 2026 · 0 Comment

1200x630 e1785505370974

Hostile Drones Detected in Kuwait’s Airspaceകുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമാതിർത്തിയിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ കടന്നുകയറിയ ശത്രു ഡ്രോണുകൾ വിജയകരമായി കണ്ടെത്തി വെടിവെച്ചിട്ടതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Apply Now for the latest vacancies

ഇറാന്റെ തുടർച്ചയായ ആക്രമണത്തിന്റെ ഭാഗമായി രാജ്യത്തെ സുപ്രധാന അടിസ്ഥാനസൗകര്യങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണം നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് സൗദ് അൽ അത്വാൻ വ്യക്തമാക്കി.

ശത്രു ഡ്രോണുകളെ കുവൈത്ത് സായുധ സേന ഇടപെട്ട് നശിപ്പിച്ചതായും, തകർന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ചില സ്ഥലങ്ങളിൽ ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

രാജ്യത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി സായുധ സേന അതീവ ജാഗ്രതയോടെ പ്രവർത്തിച്ചുവരികയാണെന്നും, ഏത് ഭീഷണിയെയും നേരിടാൻ സേന പൂർണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Kuwait Imposes Penalties on Private Healthcare Violators സ്വകാര്യ ആരോഗ്യരംഗത്തെ നിയമലംഘനങ്ങൾ: നടപടി ശക്തമാക്കി കുവൈത്ത്

Kuwait Drisya Staff Editor — July 31, 2026 · 0 Comment

download e1785492892527

Kuwait Imposes Penalties on Private Healthcare Violators കുവൈത്ത് സിറ്റി: സ്വകാര്യ ആരോഗ്യരംഗത്ത് കണ്ടെത്തിയ നിയമലംഘനങ്ങൾക്കും ചികിത്സാ പിഴവുകൾക്കുമെതിരെ കർശന നടപടിയുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. നിരവധി പരാതികളിലും അന്വേഷണങ്ങളിലും പ്രൊഫഷണൽ ചട്ടലംഘനങ്ങളും മെഡിക്കൽ പിഴവുകളും സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട നിയമ, സാങ്കേതിക നടപടികൾ പൂർത്തിയാക്കാൻ ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവദി നിർദേശം നൽകി.

Apply Now for the latest vacancies

2020-ലെ മെഡിക്കൽ പ്രാക്ടീസ് നിയമം (നിയമം നമ്പർ 70), രോഗികളുടെ അവകാശങ്ങൾ, ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏഴ് ആരോഗ്യപ്രവർത്തകർക്കെതിരെയാണ് നടപടികൾ സ്വീകരിച്ചത്. ഇവരിൽ ഒരു കൺസൾട്ടന്റ്, മെഡിക്കൽ ഡയറക്ടർമാർ, ആരോഗ്യസ്ഥാപന ലൈസൻസ് ഉടമകൾ, വിവിധ മെഡിക്കൽ വിഭാഗം മേധാവികൾ എന്നിവരും ഉൾപ്പെടുന്നു. കൂടാതെ ചില സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സെന്ററുകൾ എന്നിവർക്കെതിരെയും നടപടി സ്വീകരിച്ചു.

നിയമലംഘനങ്ങളുടെ ഭാഗമായി ആകെ 5,700 കുവൈത്തി ദിനാർ പിഴ ചുമത്തിയതോടൊപ്പം ഒരു സ്വകാര്യ ക്ലിനിക്ക് സ്ഥിരമായി അടച്ചുപൂട്ടുകയും, മറ്റൊരു സ്വകാര്യ ആരോഗ്യസ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ സ്ഥിരമായി പരിശോധനകളും നിരീക്ഷണങ്ങളും തുടരുകയാണെന്നും കണ്ടെത്തുന്ന എല്ലാ നിയമലംഘനങ്ങൾക്കും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആവശ്യമായ സാങ്കേതിക, നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി കേസുകൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നുണ്ടെന്നും, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ആരോഗ്യരംഗത്ത് പ്രൊഫഷണൽ ഉത്തരവാദിത്തം ഉറപ്പാക്കുക എന്നിവയാണ് നടപടികളുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *