Kuwait airport attack Indian passenger Mansoor Ahmed വർഷങ്ങളുടെ ഇടവേളക്ക് ശേഷം നാടണയാൻ എയർപോർട്ടിലേക്ക് എത്തി ; മരണം മിസൈലിന്റെ രൂപത്തിൽ എത്തി, ഉറ്റവരുടെ അരികിലെത്താനാവാതെ മൻസൂർ മടങ്ങി

airport

Kuwait airport attack Indian passenger Mansoor Ahmed കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-1ന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ മരിച്ച മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ (55) നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ദുരന്തത്തിന് ഇരയായത്. ബഹ്റൈൻ വഴി മുംബൈയിലേക്ക് പോകുന്ന GF 214 നമ്പർ ഗൾഫ് എയർ വിമാനത്തിൽ യാത്ര ചെയ്യാനായിരുന്നു അദ്ദേഹം വിമാനത്താവളത്തിലെത്തിയത്.

ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കി ടെർമിനലിനുള്ളിൽ കാത്തിരിക്കുകയായിരുന്ന മൻസൂറിന് നേരെയാണ് ആക്രമണത്തിനിടെ പതിച്ച മിസൈൽ അവശിഷ്ടങ്ങൾ മാരകമായത്. സംഭവസ്ഥലത്ത് വെച്ചുതന്നെ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ജൂൺ 1 മുതൽ ടെർമിനൽ-1 വഴി വിദേശ വിമാന കമ്പനികളുടെ സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തെ തുടർന്ന് മെയ് 30-നാണ് മൻസൂർ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള യാത്ര ആരംഭിച്ചെങ്കിലും, വിധി അദ്ദേഹത്തിനായി കരുതിവെച്ചത് മറ്റൊരു യാത്രയായിരുന്നു.

സംഭവത്തിൽ മൻസൂറിനൊപ്പമുണ്ടായിരുന്ന മറ്റ് ചില യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. മൻസൂർ അഹമ്മദ് റഹ്മാന്റെ ദാരുണ മരണത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിയും കുവൈത്ത് ഭരണകൂടവും അനുശോചനം രേഖപ്പെടുത്തി. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വിമാനത്താവള ആക്രമണത്തിൽ ഇന്ത്യൻ പൗരന് ദാരുണാന്ത്യം; അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ എംബസി, പ്രതിരോധ മന്ത്രി പരിക്കേറ്റവരെ സന്ദർശിച്ചു

Kuwait Greeshma Staff Editor — June 4, 2026 · 0 Comment

india

Kuwait airport attack കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി അഗാധമായ അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് ഇന്ത്യൻ പൗരന്മാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും എംബസി അറിയിച്ചു.

സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളിൽ സാധാരണ ജനങ്ങളെയും ജനവാസ മേഖലകളെയും വിമാനത്താവളം പോലുള്ള അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു.

മരണപ്പെട്ട വ്യക്തിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, മരിച്ചയാളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ നിയമ-വൈദ്യ സഹായങ്ങളും ലഭ്യമാക്കാൻ കുവൈറ്റ് അധികൃതരുമായി ചേർന്ന് മന്ത്രാലയം കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഗൾഫ് മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകൾക്കും എംബസികൾക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായി ചേർന്ന് ഇന്ത്യൻ എംബസി നിരന്തര നിരീക്ഷണം നടത്തിവരികയാണ്.

ഇറാൻ കുവൈറ്റിൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരിൽ മലയാളികളും ? ആകെ 12 ഇന്ത്യക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

Kuwait Greeshma Staff Editor — June 3, 2026 · 0 Comment

Kuwait drone missile attack casualties update കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ പരിക്ക് പറ്റിയവരിൽ മലയാളികളും. ആകെ 12 ഇന്ത്യക്കാർക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് മലയാളികൾ ഉണ്ടെന്നാണ് സൂചന. കുവൈത്തിൽ അമേരിക്കൻ ഡ്രോൺ സംഭരണ കേന്ദ്രത്തെയാണ് ആക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. അലി അൽ സലീം എയർ ബേസിൽ വിമാനങ്ങളെയും ലക്ഷ്യമിട്ടുവെന്നും ഇറാൻ അറിയിച്ചു. ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചുവെന്നും റിപ്പോർട്ട് വന്നിരുന്നു. അതേസമയം, യുഎസ് പ്രസിഡന്റ് ട്രംപിനെ തള്ളി ഇറാൻ രം​ഗത്തെത്തി. കഴിഞ്ഞ കുറെ ദിവസമായി ചർച്ച നടന്നിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ച മുന്നോട്ടു പോകുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.

കുവൈറ്റ് വ്യോമാതിർത്തിക്കുള്ളിൽ കടന്നുകയറിയ 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈറ്റിലെ ജനവാസ മേഖലകൾക്ക് മുകളിലെത്തിയ ഇവയെയാണ് സൈന്യം തകർത്തത്. ഇതിനെത്തുടർന്ന് ചിലയിടങ്ങളിൽ മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ (ഷ്രപ്നൽ) പതിച്ചിട്ടുണ്ട്.

കുവൈറ്റ് രാജ്യത്തിന് നേരെ ഇറാൻ നടത്തിയ അതിക്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അൽ ഒതൈബി മാധ്യമങ്ങളോട് വ്യക്തമാക്കി. ആക്രമണത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളും അതീവ പ്രാധാന്യമുള്ളതുമായ സൗകര്യങ്ങളും ലക്ഷ്യമിട്ടിരുന്നു. സംഭവത്തിൽ ചിലർക്ക് പരിക്കേൽക്കുകയും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷ മുൻനിർത്തി ഭീഷണികളെ ചെറുക്കാൻ സായുധ സേന ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അതീവ ജാഗ്രതാ നിർദ്ദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്. ആക്രമണം ഉണ്ടായ സ്ഥലങ്ങളിലേക്ക് പോകുന്നതും അവശിഷ്ടങ്ങൾ വീണുകിടക്കുന്ന സ്ഥലങ്ങളിൽ സമീപിക്കുന്നതും കർശനമായി ഒഴിവാക്കണമെന്ന് സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ദുരന്തബാധിത പ്രദേശങ്ങളുടെയോ, മിസൈൽ അവശിഷ്ടങ്ങളുടെയോ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുന്നതും അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതും ഔദ്യോഗിക നിർദ്ദേശങ്ങളുടെ ലംഘനമാണെന്നും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇറാനെതിരെ കടുത്ത നടപടിയുമായി കുവൈത്ത്, 24 മണിക്കൂറിൽ ഇറാനിയൻ നയതന്ത്രജ്ഞർ രാജ്യം വിടണമെന്ന് ഉത്തരവിട്ടു; ഇറാൻ ആക്രമണത്തെ അപലപിച്ച് ജിസിസി

Kuwait Greeshma Staff Editor — June 3, 2026 · 0 Comment

Kuwait orders Iranian diplomats to leave കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജി സി സി രാജ്യങ്ങൾ ഇറാനെതിരെ കടുത്ത നിലപാടിലേക്ക്. ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് കുവൈത്ത് എത്തിയിരിക്കുന്നത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു. കുവൈത്തിന് നേരെ ഇന്നും തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി സ്വീകരിക്കുന്നതെന്ന് കുവൈത്ത് വ്യക്തമാക്കി. ഇതിനിടെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജി സി സി കൂട്ടായ്മയും രംഗത്തെത്തി.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുവൈത്തിൽ ഇറാൻ നടത്തിയആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്, മേഖലയിൽ ആശങ്ക

Kuwait Greeshma Staff Editor — June 3, 2026 · 0 Comment

KUWAIT 12333

Iran Attack on Kuwait Kills One കുവൈത്ത് സിറ്റി: കുവൈത്തിലെ സിവിലിയൻ മേഖലകളെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങളാണ് ആക്രമണത്തിന്റെ ലക്ഷ്യമായത്. ആക്രമണത്തിൽ നിരവധി നയതന്ത്ര കാര്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും അധികൃതർ വ്യക്തമാക്കി. സുരക്ഷാ സേനയും അടിയന്തര രക്ഷാപ്രവർത്തന വിഭാഗങ്ങളും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു.

ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്

മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. പ്രാദേശിക സംഘർഷം കൂടുതൽ രൂക്ഷമാക്കുകയും സുരക്ഷാ സാഹചര്യം വഷളാക്കുകയും ചെയ്യുന്ന ഇറാന്റെ നടപടികൾ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും വിദേശ താമസക്കാരുടെയും സുരക്ഷയും ലംഘിക്കാൻ അനുവദിക്കില്ലെന്നും, കുവൈത്തിന്റെ സുരക്ഷ ഒരു “ചുവപ്പ് രേഖ” ആണെന്നും മന്ത്രാലയം വ്യക്തമാക്കി.

ശക്തമായ നടപടികൾക്ക് മുന്നറിയിപ്പ്

ഇത്തരം ആക്രമണങ്ങൾ തുടർച്ചയായി ആവർത്തിക്കുന്നത് ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് കുവൈത്ത് ആരോപിച്ചു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഏതൊരു നീക്കവും വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം കുവൈത്തിനുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വിമാന സർവീസുകൾ പുനരാരംഭിച്ചു

അതേസമയം, ആക്രമണത്തെ തുടർന്ന് താൽക്കാലികമായി തടസ്സപ്പെട്ടിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 (T4) വഴിയുള്ള വിമാന സർവീസുകൾ വീണ്ടും സാധാരണ നിലയിലായതായി അധികൃതർ അറിയിച്ചു.

സാങ്കേതിക വിദഗ്ധരും ബന്ധപ്പെട്ട വകുപ്പുകളും നടത്തിയ പരിശോധനകൾക്ക് ശേഷം സുരക്ഷ ഉറപ്പാക്കിയതിനെ തുടർന്നാണ് സർവീസുകൾ പുനരാരംഭിച്ചത്. യാത്രക്കാർക്ക് നിലവിൽ തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാമെന്നും കുവൈത്ത് എയർവേയ്‌സ് അറിയിച്ചു.

മേഖലയിൽ ആശങ്ക വർധിക്കുന്നു

ഇറാനും മേഖലയിലെ മറ്റ് രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുവൈത്തിന് നേരെയുണ്ടായ പുതിയ ആക്രമണം പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളെ കൂടുതൽ ആശങ്കപ്പെടുത്തുന്നതാണ്. സംഭവവികാസങ്ങൾ അന്താരാഷ്ട്ര സമൂഹം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Kuwait Airport Terminal 4 Flights Resume യാത്രക്കാർക്ക് ആശ്വാസം; കുവൈറ്റ് വിമാനത്താവളത്തിലെ T4 പ്രവർത്തനം സാധാരണ നിലയിലേക്ക്

Kuwait Greeshma Staff Editor — June 3, 2026 · 0 Comment

Kuwait Airport Terminal 4 Flights Resume കുവൈത്ത് സിറ്റി: സാങ്കേതിക പരിശോധനകൾക്കും നാശനഷ്ട വിലയിരുത്തലുകൾക്കും ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 (T4) വഴിയുള്ള വിമാന സർവീസുകൾ പൂർണ്ണമായി പുനരാരംഭിച്ചതായി കുവൈറ്റ് എയർവേയ്‌സ് അറിയിച്ചു

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സുരക്ഷാ നടപടികളും നടപ്പിലാക്കിയ ശേഷമാണ് സർവീസുകൾ വീണ്ടും തുടങ്ങിയതെന്ന് എയർലൈൻ വ്യക്തമാക്കി . വ്യോമയാന മന്ത്രാലയവുമായി സഹകരിച്ച് ടെർമിനൽ 4-ൽ നിന്നുള്ള എല്ലാ സർവീസുകളും ഇപ്പോൾ സാധാരണ നിലയിലായിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കുവൈത്ത് എയർപോർട്ടിൽ ഇറാന്‍റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിർത്തി

Kuwait Greeshma Staff Editor — June 3, 2026 · 0 Comment

Kuwait Airport Iranian attack കുവൈത്ത് സിറ്റി: ഇറാന്‍റെ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.

ആക്രമണത്തെ തുടർന്ന് ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. സാഹചര്യങ്ങൾ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ സജ്ജതയിലാണെന്നും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചു. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈറ്റിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. ‘അമേരിക്കൻ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനും ആക്രമണത്തിനും’ ഉള്ള മറുപടിയാണിതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുവാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *