അബുദാബി ∙ ബലിപെരുന്നാൾ പ്രമാണിച്ച് 25 മുതൽ 29 വരെ അബുദാബിയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പുതുക്കിയ സമയക്രമം.
∙ ബസ് സർവീസുകൾ
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സബർബൻ, ഇന്റർസിറ്റി റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകും. വാരാന്ത്യ ദിനങ്ങളിലെ സമയക്രമം പാലിച്ചായിരിക്കും ഈദ് അവധി ദിനങ്ങളിലെ മറ്റു ബസ് സർവീസുകൾ.
∙ പതിവ് സമയക്രമം
A1, A2, N2, A10, A40, K4 എന്നീ സർവീസുകൾ പതിവുപോലെ കൃത്യസമയത്ത് തന്നെ ഓടും. കൃത്യമായ സമയ വിവരങ്ങൾക്ക് Darbi ആപിലോ 800850 നമ്പറിൽ വിളിച്ചോ പരിശോധിക്കാം.