New PAN Card application rules 2026 : പാൻ കാർഡിന് പവർ കൂടി ; രാജ്യത്ത് ഇനി സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധം; അറിയേണ്ട 7 പ്രധാന കാര്യങ്ങൾ

image 5

New PAN Card application rules 2026 : ന്യൂഡൽഹി: നികുതി വെട്ടിപ്പ് തടയുന്നതിനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി പാൻ കാർഡ് (PAN Card) സംബന്ധിച്ച നിയമങ്ങൾ കേന്ദ്രസർക്കാർ കർശനമാക്കി. ആദായനികുതി വകുപ്പിന്റെ റൂൾ 114ബി പ്രകാരം ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്ക് പാൻ വിവരങ്ങൾ നൽകുന്നത് ഇപ്പോൾ നിർബന്ധമാണ്.

പാൻ കാർഡ് നിർബന്ധമായ പ്രധാന ഇടപാടുകൾ:

  • ബാങ്ക് – ഡിമാറ്റ് അക്കൗണ്ടുകൾ: ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ഷെയർ മാർക്കറ്റ് ഇടപാടുകൾക്കായി ഡിമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നതിനും പാൻ കാർഡ് അത്യാവശ്യമാണ്.
  • വായ്പകളും ക്രെഡിറ്റ് കാർഡുകളും: ഭവന വായ്പ, കാർ ലോൺ, പേഴ്സണൽ ലോൺ, ക്രെഡിറ്റ് കാർഡ് എന്നിവയ്ക്കായി അപേക്ഷിക്കുമ്പോൾ പാൻ വിവരങ്ങൾ നിർബന്ധമായും നൽകണം.
  • രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾ: ആഭരണങ്ങൾ, ആഡംബര വസ്തുക്കൾ തുടങ്ങിയവ വാങ്ങുമ്പോഴും 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള മറ്റേതൊരു പർച്ചേസിനും പാൻ കാർഡ് വേണം.
  • ഹോട്ടൽ ബില്ലുകൾ: ഹോട്ടലുകളിലോ റസ്റ്റോറന്റുകളിലോ 50,000 രൂപയ്ക്ക് മുകളിൽ പണമായി (Cash) പേയ്‌മെന്റ് നടത്തുമ്പോൾ പാൻ വിവരങ്ങൾ നൽകേണ്ടതുണ്ട്.
  • ബാങ്ക് ഡ്രാഫ്റ്റുകൾ: 50,000 രൂപയ്ക്ക് മുകളിലുള്ള ബാങ്ക് ഡ്രാഫ്റ്റ്, പേ ഓർഡർ എന്നിവ പണമായി വാങ്ങുമ്പോൾ പാൻ നിർബന്ധമാണ്.
  • വസ്തു ഇടപാടുകൾ: 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭൂമി അല്ലെങ്കിൽ വീട് ഇടപാടുകളിൽ വാങ്ങുന്നയാളും വിൽക്കുന്നയാളും പാൻ കാർഡ് ഹാജരാക്കണം.
  • അൺലിസ്റ്റഡ് ഷെയറുകൾ: സ്റ്റോക്ക് മാർക്കറ്റിന് പുറത്തുള്ള ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പാൻ വേണം.

പാൻ അപേക്ഷാ നിയമത്തിലെ മാറ്റം (2026 ഏപ്രിൽ 1 മുതൽ):

പാൻ കാർഡിനായി അപേക്ഷിക്കുന്ന രീതിയിൽ ആദായനികുതി വകുപ്പ് പ്രധാന മാറ്റം വരുത്തിയിട്ടുണ്ട്. 2026 ഏപ്രിൽ 1 മുതൽ, പാൻ കാർഡിന് അപേക്ഷിക്കാൻ ആധാർ കാർഡ് മാത്രം മതിയാകില്ല. അപേക്ഷകൻ തന്റെ ജനനത്തീയതി (Date of Birth) തെളിയിക്കുന്നതിനായി താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു രേഖ കൂടി അധികമായി നൽകണം:

  1. ജനന സർട്ടിഫിക്കറ്റ്.
  2. വോട്ടർ ഐഡി.
  3. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്.
  4. പാസ്‌പോർട്ട്.
  5. ഡ്രൈവിംഗ് ലൈസൻസ്.

വായ്പാഭാരത്തിൽ വലയുന്ന പ്രവാസികൾക്ക് യുഎഇയുടെ കൈത്താങ്ങ്; ലോൺ തിരിച്ചടവിൽ പുതിയ ഇളവുകൾ

UAE Nazia Staff Editor — May 10, 2026 · 0 Comment

uae.1.3793752

യുഎഇ: യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്കും ബിസിനസുകാർക്കും ആശ്വാസം. നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ജനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ട് കൊണ്ട് യുഎഇ സെൻട്രൽ ബാങ്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചു. ഏകദേശം 65,000 ത്തിലധികം ആളുകൾക്കും സ്ഥാപനങ്ങൾക്കും ഇതിന്റെ നേരിട്ടുള്ള ഗുണം ലഭിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.വായ്പാ തിരിച്ചടവുകൾ മാറ്റിവയ്ക്കുന്നത് മുതൽ പലിശ ഇളവുകൾ വരെ നൽകുന്ന പുതിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. യുഎഇ സെൻട്രൽ ബാങ്ക് അംഗീകരിച്ച 6.2 ബില്യൺ ദിർഹത്തിന്റെ ഈ പ്രത്യേക പാക്കേജ് പ്രവാസികൾക്ക് ഒരു വലിയ കൈത്താങ്ങായി മാറും. വ്യക്തികൾ, ചെറുകിട സംരംഭങ്ങൾ, വലിയ കോർപ്പറേറ്റുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾക്കും ഇതിന്റെ ഗുണം ലഭിക്കും.

കൂടാതെ ഗതാഗതം, ടൂറിസം, വിനോദം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഈ മേഖലയിലുള്ള സ്ഥാപനങ്ങൾക്കുമാണ് കൂടുതൽ മുൻഗണന നൽകിയിരിക്കുന്നത്. ആറ് മാസം വരെ ലോൺ തിരിച്ചടവ് മാറ്റിവയ്ക്കാനും അതുപോലെ പലിശയും മറ്റ് ബാങ്ക് ഫീസുകളും താൽക്കാലികമായി നിർത്തിവയ്ക്കാനും ഈ പദ്ധതിയിലൂടെ ഇനി പ്രവാസികൾക്ക് സാധിക്കും.

ഇത് വലിയൊരു സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്. അതേസമയം പ്രമുഖ ബാങ്കായ ദുബായ് ഇസ്ലാമിക് ബാങ്ക് അവരുടെ 25,000-ത്തോളം ഉപഭോക്താക്കൾക്കായി ജൂൺ 30 വരെ നീളുന്ന പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. കൂടാതെ പേഴ്സണൽ ലോൺ, ഓട്ടോ ലോൺ എന്നിവയുടെ ഇൻസ്റ്റാൾമെന്റുകൾ മൂന്ന് മാസം വരെ ലാഭവിഹിതമോ ഫീസോ ഇല്ലാതെ മാറ്റിവയ്ക്കാനും സാധിക്കും.

അതുപോലെ തന്നെ അബുദാബി ഇസ്ലാമിക് ബാങ്കും ‘സനദ്‌ന’ എന്ന പേരിൽ ഒരു പുതിയ സംരംഭവും തുടങ്ങി. ചെറുകിട ബിസിനസ്സുകാർക്ക് 60 ദിവസം വരെ തവണകളായി അടയ്ക്കാനുള്ള സാവകാശം വരെ ഈ ബാങ്ക് നൽകും. കുടുംബവുമായി താമസിക്കുന്ന പല പ്രവാസികളെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ് സ്കൂൾ ഫീസ്.

എന്നാൽ ഇതിന് പരിഹാരമായി എമിറേറ്റ്സ് എൻബിഡി ദുബായ് ഇസ്ലാമിക് ബാങ്ക് എന്നിവർ ‘സീറോ ഫീസ്’ സ്കൂൾ ഫീസ് പ്ലാനുകളും പ്രഖ്യാപിച്ചു. ആറ് മാസം വരെ പലിശയോ അധിക ഫീസോ ഇല്ലാതെ സ്കൂൾ ഫീസ് ഗഡുക്കളായി അടയ്ക്കാൻ സാധിക്കും. കൂടാതെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ബാലൻസ് ട്രാൻസ്ഫറുകൾക്ക് സീറോ പെർസെന്റജ് പലിശയും പ്രോസസ്സിംഗ് ഫീസ് ഇളവുകളും നൽകുന്നു.

ഫസ്റ്റ് അബുദാബി ബാങ്ക് അവരുടെ മുൻനിര ജീവനക്കാർക്കായി കുറഞ്ഞ പലിശ നിരക്കിൽ വായ്പകളും ക്യാഷ്ബാക്ക് ഓഫറുകളും പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടാതെ അജ്മാൻ ബാങ്ക് ‘തലഹോം’ എന്ന പദ്ധതിയിലൂടെ ലോൺ മാറ്റിവയ്ക്കൽ ഫീസ് പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. അതിനാൽ ഏതെങ്കിലും ബാങ്കിൽ നിന്ന് വായ്പ എടുത്തിട്ടുണ്ടെങ്കിൽ ആ ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ട് ഇളവുകൾക്കായി അപേക്ഷിക്കാം.

ഒന്ന് കമന്റ് അടിച്ചതാ…..പിന്നെ ജയിലിൽ അടച്ചു!!!പ്രവാസി യുവതി ദുബൈ വിമാനത്താവളത്തിൽ പിടിയിൽ

UAE May 9, 2026

360534 1

അജ്മാൻ: ഇൻസ്റ്റഗ്രാമിലെ ഒരു കമന്റിന്റെ പേരിൽ നിയമനടപടി നേരിടുന്ന പ്രവാസി യുവതി ദുബൈ വിമാനത്താവളത്തിൽ പിടിയിലായി. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ എമിഗ്രേഷൻ നടപടികൾക്കിടെയാണ് അധികൃതർ തടഞ്ഞത്. സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപങ്ങൾക്കെതിരെ യുഎഇയിലെ സൈബർ നിയമം എത്രത്തോളം കർശനമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

അജ്മാൻ പോലീസ് സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് ഡെവലപ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഡോ. മുഹമ്മദ് ബിൻ ഹാസിം അൽ സുവൈദിയാണ് കേസിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.

സംഭവത്തിന്റെ പശ്ചാത്തലം:

മറ്റൊരു സ്ത്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ, ബാഗ് ഒറിജിനൽ അല്ലെന്ന അർത്ഥത്തിൽ ‘വ്യാജമാണ്’ എന്ന് യുവതി കമന്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് മറ്റു ചിലർ കൂടി ചിത്രത്തിന് താഴെ പരിഹാസവുമായി എത്തിയതോടെ ബാഗിന്റെ ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ഓൺലൈൻ ബുള്ളിയിംഗിന് പ്രേരിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോഴാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞത്. അജ്മാനിൽ ഇവർക്കെതിരെ കേസുള്ളതിനാൽ അവിടേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഒരു രാത്രി കസ്റ്റഡിയിൽ കഴിയേണ്ടി വന്ന യുവതിയെ പിന്നീട് അജ്മാനിലേക്ക് മാറ്റി. ഒടുവിൽ ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പിലെത്തിയതോടെയാണ് കേസ് അവസാനിച്ചത്.

സൈബർ നിയമം ശ്രദ്ധിക്കുക:

യുഎഇയിലെ സൈബർ ക്രൈം നിയമപ്രകാരം സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തലുകൾക്ക് കനത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. പരാതി പിൻവലിച്ചില്ലായിരുന്നുവെങ്കിൽ 2.5 ലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ തടവോ ശിക്ഷയായി ലഭിക്കുമായിരുന്നു. വെറും തമാശയ്ക്കോ ലാഘവത്തോടെയോ പറയുന്ന കാര്യങ്ങൾ പോലും മറ്റൊരാളുടെ അന്തസ്സിനെ ബാധിക്കുന്നതാണെങ്കിൽ ക്രിമിനൽ കുറ്റമായി പരിഗണിക്കപ്പെടുമെന്ന് അൽ സുവൈദി ഓർമ്മിപ്പിച്ചു.

പ്രവാസികളെ അറിഞ്ഞോ നിങ്ങളിത്!!!20 ലക്ഷം സമ്മാനം തരാൻ ദുബായ് പൊലീസ് റെഡി , നിങ്ങൾ ഇത് ചെയ്യാൻ റെഡിയോ? പൊതുജനങ്ങൾക്ക് അവസരം

ദുബായ് ∙ ദുബായ് പൊലീസിന്റെ ‘പോസിറ്റീവ് സ്പിരിറ്റ്’ കൗൺസിലിന് കീഴിൽ സംഘടിപ്പിക്കുന്ന സൈക്കിൾ റേസിന്റെ നാലാം പതിപ്പ് നാളെ (9, ശനി) ദുബായ് ഓട്ടോഡ്രോമിൽ നടക്കും. 90,000 ദിർഹം (ഏകദേശം 20 ലക്ഷം രൂപ) സമ്മാനത്തുകയുള്ള മത്സരത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ ദുബായ് പൊലീസ് ക്ഷണിച്ചു.

ആരോഗ്യകരമായ ജീവിതശൈലിയും സാമൂഹിക ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കായികമാമാങ്കം സംഘടിപ്പിക്കുന്നത്. അഞ്ച് വയസ്സിന് മുകളിലുള്ള  കുട്ടികൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും  മത്സരത്തിൽ പങ്കെടുക്കാം. വിവിധ പ്രായപരിധിയിലുള്ളവർക്കായി പ്രത്യേകം കാറ്റഗറികളുണ്ടാകും. അടച്ചുകെട്ടിയ സർക്യൂട്ടിൽ 10 കിലോമീറ്റർ വേഗമേറിയ ‘ക്രൈറ്റീരിയം’ ഫോർമാറ്റിലാണ് റേസ് നടക്കുക. നാളെ വൈകിട്ട് 6നാണ് മത്സരം ആരംഭിക്കുന്നത്.

സൈക്കിൾ റേസിനൊപ്പം കുടുംബങ്ങൾക്കും സന്ദർശകർക്കുമായി ഒട്ടേറെ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഗതാഗത സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ, കെ9 നായകളുടെ പ്രദർശനം, ദുബായ് പൊലീസിന്റെ അത്യാധുനിക ആഡംബര പട്രോൾ വാഹനങ്ങളുടെ നിര, ദുബായ് പൊലീസ് ബാൻഡിന്റെ സംഗീത വിരുന്ന് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. കായികക്ഷമതയും വിനോദവും ഒത്തുചേരുന്ന ഈ മേളയിലേക്ക് കായികപ്രേമികൾക്ക് വൻ അവസരമാണ് ഒരുങ്ങുന്നത്

പശ്ചിമേഷ്യയിൽ സംഘർഷതീരം; ഹോർമുസ് കടലിടുക്കിലെ ആക്രമണത്തിൽ യുഎഇ കപ്പലിലെ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

UAE May 9, 2026

360281

ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ കപ്പൽ ജീവനക്കാരനായ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ്, കൊല്ലപ്പെട്ട വ്യക്തിയുടെ പേരുവിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല. കപ്പൽ ഉടമയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും വിഷയത്തിൽ ആവശ്യമായ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. വേർപാടുണ്ടായ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും സഹായങ്ങളും നൽകുമെന്നും കോൺസുലേറ്റിന്റെ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. മേഖലയിലെ സുരക്ഷാ ആശങ്കകൾക്കിടയിലാണ് ഈ ദൗർഭാഗ്യകരമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കടലിലുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനായ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിക്കുന്നു. കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നു. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും കോൺസുലേറ്റ് നൽകും. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.”– ഇന്ത്യൻ കോൺസുലേറ്റിന്റെ ഔദ്യോഗിക സമൂഹമാധ്യമ കുറിപ്പ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *