
US strikes Iranian oil tanker ഏപ്രിൽ 7-ന് പ്രഖ്യാപിച്ച വെടിനിർത്തൽ നിലനിൽക്കെ, ഇറാനിലെ ഖ്വഷ്ം, ബന്ദർ അബ്ബാസ് തുറമുഖങ്ങൾ ലക്ഷ്യമാക്കി യുഎസ് സൈന്യം ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ടറാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ, ഈ ആക്രമണങ്ങൾ യുദ്ധം പുനരാരംഭിക്കുന്നതിനോ വെടിനിർത്തൽ അവസാനിക്കുന്നതിനോ കാരണമാകില്ലെന്ന് യുഎസ് വക്താവ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന് സമീപം മൂന്ന് യുഎസ് യുദ്ധക്കപ്പലുകളെ ഇറാൻ നാവികസേന ലക്ഷ്യം വെച്ചതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിയൻ ഓയിൽ ടാങ്കറിനെയും മറ്റൊരു കപ്പലിനെയും യുഎസ് ആക്രമിച്ചത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാന്റെ ജോയിന്റ് മിലിട്ടറി കമാൻഡ് ആരോപിച്ചു. ഏത് ആക്രമണത്തിനും മടിയൊന്നുമില്ലാതെ ശക്തമായി പ്രതികരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനിയൻ മിസൈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് യുഎസ് സൈനിക കപ്പലുകൾക്ക് പിൻവാങ്ങേണ്ടി വന്നതായി ഇറാൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. ബുധനാഴ്ച ഇറാനിയൻ തുറമുഖത്തേക്ക് പോകാൻ ശ്രമിച്ച ഒരു എണ്ണക്കപ്പലിനെ യുഎസ് എഫ്-18 യുദ്ധവിമാനം ഉപയോഗിച്ച് ആക്രമിച്ചിരുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കപ്പലിന്റെ അമരത്തിന് (Rudder) കേടുപാടുകൾ വരുത്തി കപ്പലിനെ പ്രവർത്തനരഹിതമാക്കിയെന്നാണ് യുഎസ് സൈന്യം അറിയിച്ചത്. ഈ സംഭവത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം കടുത്തിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മിസൈൽ വിരുദ്ധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ശബ്ദങ്ങളെന്നും യുഎഇ പ്രതിരോധ മന്ത്രാലയം ജനങ്ങൾക്ക് ഉറപ്പ് നൽകി. മേഖലയിൽ പിരിമുറുക്കം നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത തുടരുകയാണ്.
Big ticket lucky winners:ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായ പ്രവാസി മലയാളികൾ പറയുന്നു:ഇത് 8 വർഷത്തെ കാത്തിരിപ്പിന്റെ ഫലം!കൂട്ടുകാരന് ലഭിച്ച ഒന്നര കോടി പ്രചോദനമായി ;2കോടി നേടാൻ നിങ്ങൾക്കും അവസരം
UAE May 8, 2026

Big ticket lucky winners:അബുദാബി ∙ ഭാഗ്യദേവത കനിഞ്ഞപ്പോൾ ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായി അഞ്ച് പ്രവാസികൾ. അബുദാബി ബിഗ് ടിക്കറ്റിന്റെ സീരീസ് 286 നറുക്കെടുപ്പിൽ സാന്ത്വന സമ്മാനമായി 10 ലക്ഷം ദിർഹം (രണ്ടര കോടിയിലേറെ രൂപ) വീതമാണ് അഞ്ച് ഇന്ത്യക്കാർക്ക് ലഭിച്ചത്. ഇതിൽ ഒമാനിൽ ജോലി ചെയ്യുന്ന മുരളി വാഴയിൽ, അജ്മാനിൽ അക്കൗണ്ട് മാനേജരായ ലിയോ ലോറൻസ് എന്നീ രണ്ട് മലയാളികളും ഉൾപ്പെടുന്നു.
എട്ടു വർഷത്തെ കാത്തിരിപ്പിന് ഫലമെന്ന് മുരളി വാഴയിൽ
ഒമാനിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന 50-കാരനായ മുരളി വാഴയിൽ കഴിഞ്ഞ എട്ടു വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. 20 പേരടങ്ങുന്ന നാല് വ്യത്യസ്ത ഗ്രൂപ്പുകളിലായാണ് അദ്ദേഹം ടിക്കറ്റെടുക്കാറുള്ളത്. കഴിഞ്ഞ വർഷം തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ രാജേഷിന് 1.5 കോടി ദിർഹത്തിന്റെ ബമ്പർ സമ്മാനം ലഭിച്ചത് കണ്ടതാണ് മുരളിക്ക് പ്രചോദനമായത്.
സ്വന്തം പേരിൽ ടിക്കറ്റെടുക്കാൻ തുടങ്ങിയിട്ട് ഒൻപത് മാസമേ ആയുള്ളൂ. ഇപ്പോൾ ലഭിച്ച സമ്മാനത്തുക 20 പേർക്കുമായി വീതിച്ചു നൽകും. ഈ തുക ഞങ്ങളുടെയും കുടുംബങ്ങളുടെയും വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കും- അദ്ദേഹം പറഞ്ഞു.
സ്വപ്നഭവനത്തിന്റെ ഭാരം കുറയ്ക്കാൻ ലിയോ ലോറൻസ്
2014 മുതൽ അജ്മാനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ലിയോ ലോറൻസിന് ഇതൊരു ‘നിമിത്തം’ പോലെയായിരുന്നു. ടിക്കറ്റ് നറുക്കെടുക്കുന്ന ദിവസം രാവിലെ തനിക്ക് എന്തോ നല്ലത് സംഭവിക്കാൻ പോകുന്നുണ്ടെന്ന് ലിയോ ഭാര്യയോട് പറഞ്ഞിരുന്നു. മകളെ ഡോക്ടറെ കാണിക്കാൻ പോകുന്നതിനിടെയാണ് ലിയോയെ തേടി ഭാഗ്യവിവരമെത്തിയത്.
10 സഹപ്രവർത്തകർ ചേർന്നാണ് ലിയോ ടിക്കറ്റെടുത്തത്. അടുത്തിടെ സ്വന്തമായി ഒരു വില്ല വാങ്ങിയ ലിയോയ്ക്ക് സമ്മാനത്തുകയിലെ തന്റെ വിഹിതം ലോൺ തിരിച്ചടയ്ക്കാൻ വലിയ സഹായമാകും.
വിജയികളിൽ 2 പേർ കർണാടക, തമിഴ്നാട് സ്വദേശികൾ
മലയാളികൾക്ക് പുറമെ തമിഴ്നാട് സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ചൈതന്യ കുമാരി, ബംഗളൂരു സ്വദേശി രജത് ഉപാധ്യായ, മംഗളൂരു സ്വദേശി റിതേഷ് ലോബോ എന്നിവർക്കും 10 ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു.
ചൈതന്യ കുമാരി: 14 വർഷമായി യുഎഇയിലുള്ള ചൈതന്യ ആറാം തവണ എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യവതിയായത്. തമിഴ്‌നാട്ടിലായിരുന്നപ്പോൾ സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ അവർക്ക് അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സുഹൃത്ത് വാർത്തയുടെ സ്ക്രീൻഷോട്ട് അയച്ചു നൽകിയപ്പോഴാണ് താൻ കോടീശ്വരയായ വിവരം ചൈതന്യ അറിഞ്ഞത്.
ദുബായിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന രജത് അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. ആദ്യം ഇതൊരു തമാശയാണെന്ന് കരുതിയെങ്കിലും ഓൺലൈനിൽ ഫലം പരിശോധിച്ചതോടെ സന്തോഷത്തിലായി. നാട്ടിലെ ബാധ്യതകൾ തീർക്കാൻ ഈ തുക ഉപയോഗിക്കാനാണ് രജതിന്റെ തീരുമാനം.
കർണാടക മംഗളൂരു സ്വദേശിയായ റിതേഷ് 2002 മുതൽ ദുബായിലുണ്ട്. 2013 മുതൽ ടിക്കറ്റെടുക്കുന്ന ഇദ്ദേഹം ജോത്സ്യ ആപ്പുകളുടെ സഹായത്തോടെയാണ് നമ്പറുകൾ തിരഞ്ഞെടുക്കാറുള്ളത്. 10 വർഷത്തെ പരിശ്രമത്തിന് ഒടുവിലാണ് ഭാഗ്യം തേടിയെത്തിയത്.
മേയിൽ 2 കോടി ദിർഹം
വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച ബിഗ് ടിക്കറ്റ് അധികൃതർ മേയിലെ പുതിയ സമ്മാനവിവരങ്ങളും പുറത്തുവിട്ടു. ജൂൺ 3-ന് നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 2 കോടി ദിർഹമാണ് (ഏകദേശം 45 കോടി രൂപ). ഇതിനുപുറമെ ആഴ്ചതോറുമുള്ള നറുക്കെടുപ്പുകളിൽ ലക്ഷക്കണക്കിന് ദിർഹവും റേഞ്ച് റോവർ വെലാർ, ബിഎംഡബ്ല്യു X6 തുടങ്ങിയ ആഡംബര കാറുകളും സ്വന്തമാക്കാൻ അവസരമുണ്ട്.
അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ കൗണ്ടറുകൾ വഴിയോ വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്. ഭാഗ്യം പരീക്ഷിക്കാനായി കാത്തിരിക്കുന്ന പ്രവാസികൾക്ക് ഈ വിജയികളുടെ കഥകൾ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
Eid al-Adha;ബലിപെരുന്നാൾ കളറാകും! യുഎഇയിൽ നീണ്ട പെരുന്നാൾ അവധിക്ക് സാധ്യത, ആകാംക്ഷയോടെ പ്രവാസികൾ
Eid al-Adha അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ ഇത്തവണ നീണ്ട അവധിയക്ക് സാധ്യത. എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ കണക്കുകൂട്ടലുകൾ പ്രകാരം ഈ മാസം 27 ന് ബലിപെരുന്നാൾ ആരംഭിക്കാനാണ് സാധ്യത. ഇതനുസരിച്ച് ഹജ് കർമ്മത്തിലെ ഏറ്റവും പ്രധാനപ്പെട്ട അറഫാ ദിനം 26 നായിരിക്കും. ചന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെങ്കിലും നിലവിലെ ശാസ്ത്രീയ നിഗമനങ്ങൾ പ്രകാരം മെയ് അവസാന വാരം യുഎഇ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കും. പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഇത്തവണ ആറോളം ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ശനി, ഞായർ ദിവസങ്ങളിലെ ആഴ്ചാവസാന അവധി കൂടി കണക്കിലെടുക്കുമ്പോൾ ആകെ ആറ് ദിവസത്തെ വിശ്രമം താമസക്കാർക്ക് ലഭിക്കും. 25ന് കൂടി വാർഷിക അവധിയിൽ നിന്ന് എടുക്കുന്നവർക്ക് 23 മുതൽ 31 വരെ നീളുന്ന ഒൻപത് ദിവസത്തെ ദീർഘമായ പെരുന്നാൾ അവധിക്കാലം ആസ്വദിക്കാൻ കഴിയും. അതേസമയം, വിദ്യാഭ്യാസ മേഖലയിലുള്ളവർക്കും ഏറെ സന്തോഷം നൽകുന്നതാണ് ഇത്തവണത്തെ കലണ്ടർ. മൂന്നാം അധ്യയന പാദത്തിലെ ഇടവേള (മിഡ്-ടേം ബ്രേക്ക്) പെരുന്നാൾ അവധിയോട് അനുബന്ധിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. 25 മുതൽ 29 വരെ സ്‌കൂളുകൾക്ക് അവധിയായിരിക്കും. ഇതോടെ അധ്യാപകർക്കും വിദ്യാർഥികൾക്കും രണ്ട് ആഴ്ചാവസാന അവധികൾ ഉൾപ്പെടെ തുടർച്ചയായി ഒൻപത് ദിവസത്തെ അവധി ലഭിക്കും
UAE Residents Prioritize Visa;ടിക്കറ്റ് ചെലവും കുറവ്, വിസയും വേണ്ട;കുറഞ്ഞ ചിലവിൽ കിടിലൻ ട്രിപ്പ്; ബലിപെരുന്നാൾ അവധി പൊളിക്കാൻ പ്രവാസികളുടെ പുതിയ യാത്രാ ട്രെൻഡ് വൈറൽ
UAE Residents Prioritize Visa;ദുബൈ: ഈ മാസാവസാനം എത്തുന്ന ബലിപെരുന്നാൾ അവധി ആഘോഷമാക്കാൻ യു.എ.ഇയിലെ പ്രവാസികൾ തയ്യാറെടുക്കുന്നു. ഈ 26ന് അറഫാ ദിനവും തുടർന്ന് മൂന്ന് ദിവസത്തെ പൊതുഅവധിയും വരുന്നതോടെ, ശനി-ഞായർ വാരാന്ത്യ അവധി കൂടി ചേർത്ത് ആറ് ദിവസത്തെ നീണ്ട അവധിക്കാലമാണ് പ്രവാസികൾക്ക് മുന്നിലുള്ളത്. ഇത്തവണ വിസ നടപടികൾ ലളിതമായ രാജ്യങ്ങളിലേക്കും കുറഞ്ഞ യാത്രാദൂരമുള്ള ഇടങ്ങളിലേക്കുമാണ് സഞ്ചാരികൾ ഏറെയും താൽപ്പര്യം പ്രകടിപ്പിക്കുന്നത്.
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങൾ
വിസ ലഭിക്കാനുള്ള കാലതാമസവും നൂലാമാലകളും ഒഴിവാക്കാൻ ‘വിസ ഓൺ അറൈവൽ’, ‘വിസ ഫ്രീ’ സൗകര്യമുള്ള രാജ്യങ്ങളാണ് ട്രാവൽ ഏജൻസികൾ പ്രധാനമായും ശുപാർശ ചെയ്യുന്നത്.
ഏറ്റവും കൂടുതൽ ബുക്കിംഗ്
ജോർജിയ, അസർബൈജാൻ, കസാക്കിസ്ഥാൻ, അർമേനിയ, മാൽഡീവ്സ്, ശ്രീലങ്ക, തായ്‌ലൻഡ്, സീഷെൽസ് എന്നിവിടങ്ങളിലേക്ക് ആണ് ഏറ്റവും കൂടുതൽ ബുക്കിംഗ് നടക്കുന്നത്.
വിയറ്റ്‌നാം, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കും ഇത്തവണ ആവശ്യക്കാർ ഏറെയാണ്.
ചിലവ് ചുരുങ്ങിയ യാത്രകൾ
അഫോർഡബിൾ പാക്കേജുകൾ അന്വേഷിക്കുന്നവർക്ക് ഒരാൾക്ക് ഏകദേശം 3,500 മുതൽ 4,500 ദിർഹം വരെ ചിലവഴിച്ചാൽ 4-5 ദിവസത്തെ യാത്ര പ്ലാൻ ചെയ്യാമെന്ന് ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നു. അർമേനിയ, ജോർജിയ, കിർഗിസ്ഥാൻ, ബാക്കു തുടങ്ങിയ ഇടങ്ങളിൽ ഈ ബജറ്റിൽ യാത്ര സാധ്യമാകും.
ഫാമിലി പാക്കേജുകൾ
തുർക്കി, ഈജിപ്ത്, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് 5,000 മുതൽ 7,000 ദിർഹം വരെയാണ് ശരാശരി പാക്കേജ് നിരക്ക്. യൂറോപ്പ്, സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് 10,000 ദിർഹത്തിന് മുകളിലാണ് ചിലവ് വരുന്നത്.
മാറുന്ന യാത്രാ രീതികൾ
പഴയതുപോലെ വെറും 2-3 ദിവസത്തെ ചെറിയ ട്രിപ്പുകൾക്ക് പകരം 4 മുതൽ 5 രാത്രികൾ വരെ നീളുന്ന യാത്രകൾക്കാണ് പ്രവാസികൾ മുൻഗണന നൽകുന്നത്. വിമാന ടിക്കറ്റ് നിരക്ക് പെരുന്നാൾ സമയത്ത് കൂടുതലായതിനാൽ, ചിലവഴിക്കുന്ന പണത്തിന് അനുസൃതമായ അനുഭവം ലഭിക്കാൻ ദീർഘദൂര യാത്രകൾ തിരഞ്ഞെടുക്കുന്നു.
കുറഞ്ഞ ചിലവിൽ മികച്ച സൗകര്യങ്ങൾ
അസർബൈജാനിലെ ബാക്കു പോലുള്ള നഗരങ്ങൾ കുറഞ്ഞ ചിലവിൽ മികച്ച സൗകര്യങ്ങൾ നൽകുന്നതിനാൽ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി തുടരുന്നു. തിരക്ക് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ ജോർജിയയിലെ കസ്ബെഗി, അസർബൈജാനിലെ ഷെക്കി തുടങ്ങിയ ഓഫ്-ബീറ്റ് സ്ഥലങ്ങളും ഇത്തവണ തിരഞ്ഞെടുക്കുന്നുണ്ട്. അയൽരാജ്യമായ ഒമാനും ചുരുങ്ങിയ അവധിക്ക് അനുയോജ്യമായ കേന്ദ്രമായി പട്ടികയിലുണ്ട്