Eighth grader kills 9 people;9 പേരെ കൊന്ന് എട്ടാം ക്ലാസുകാരൻ

319521
Oplus_16908288

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Eighth grader kills 9 people; തുർക്കിയിലെ സ്കൂ‌ളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്‌പിൽ 9 മരണം. തെക്കൻ തുർക്കിയിലെ കഹ്രമൻമരാസ് മേഖലയിൽ അയ്‌സർ കാലിക് സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയാണ് വെടിയുതിർത്തത്. എട്ട് വിദ്യാർഥികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. ബാഗിൽ തോക്കുമായി വന്ന കുട്ടി രണ്ട് ക്ലാസുമുറികളിലേക്ക് കയറിയ ശേഷം തുരുതുരെ നിറയൊഴിക്കുകയായിരുന്നു. ഈ വിദ്യാർഥിയും കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റു.

watsapp new update : ഫോൺ നമ്പറിന് പകരം യൂസർ നെയിം മതി; സുരക്ഷയൊരുക്കി വാട്സ്ആപ്പിന്റെ പുത്തൻ ഫീച്ചർ

Tech April 16, 2026

318557

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

watsapp new update;സുരക്ഷാ മാറ്റങ്ങളുമായി വാട്സ്ആപ്പ്. ആപ്പിളിന്റെ പുതിയ മെസേജിങ്ങ് ആപ്പിനെ വെല്ലുന്ന മാറ്റങ്ങളുമായാണ് വാട്സ്ആപ്പ് രം​ഗത്തുവന്നിരിക്കുന്നത്. ഇനി മുതൽ ഫോൺ നമ്പർ നൽകാതെ തന്നെ ഉപയോ​ക്താക്കൾക്ക് വാട്സ്ആപ്പ് ഉപയോ​ഗിക്കാൻ സാധിക്കും. എങ്ങനെയന്നല്ലേ ഇനി ഫോൺ നമ്പറിന് പകരം യൂസർ നെയിം ഉപയോ​ഗിക്കാം.

ഇതുവരെ ഒരാൾക്ക് ​മെസേജ് അയക്കണമെങ്കിൽ ഫോൺ നമ്പർ അത്യാവശ്യമായിരുന്നു. എന്നാൽ, പുതിയ അപ്ഡേറ്റ് വരുന്നതോടെ ടെലിഗ്രാം, സിഗ്നൽ എന്നീ ആപ്പുകളിലേത് പോലെ ഓരോരുത്തർക്കും പ്രത്യേക യൂസർനെയിം നൽകാം. ഇത് ഉപയോഗിച്ച് മറ്റൊരാളെ കോൺടാക്റ്റിൽ ചേർക്കാം. അപരിചിതർക്ക് ഫോൺ നമ്പർ നൽകാൻ ആഗ്രഹിക്കാത്തവർക്ക് ഈ ഫീച്ചർ വലിയ സുരക്ഷ നൽകും.

നേരത്തെ ചിത്രങ്ങളും വിഡിയോകളും ‘വ്യൂ വൺസ്’ ആയി അയക്കാൻ സാധിക്കുമായിരുന്നു. ഇപ്പോൾ സാധാരണ മെസേജുകൾക്കും ഈ സൗകര്യം വരുന്നു. ഈ ബട്ടൺ ഉപയോഗിച്ച് അയക്കുന്ന മെസേജുകൾ വായിച്ചു കഴിഞ്ഞാലുടൻ തനിയെ ഡിലീറ്റായി പോകും. സംഭാഷണങ്ങൾ സ്ഥിരമായി സൂക്ഷിക്കാൻ ആഗ്രഹിക്കാത്തവർക്ക് ഇത് ഏറെ ഉപകാരപ്പെടും.

വാട്സാപ്പിലെ മെസേജുകൾ സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെടുമ്പോഴും ഗൂഗ്ൾ, ആപ്പിൾ ക്ലൗഡ് സ്റ്റോറേജുകളിൽ സൂക്ഷിക്കുന്ന ബാക്കപ്പുകളെക്കുറിച്ച് വിമർശനം ഉയരുന്നുണ്ട്. ടെലിഗ്രാം മേധാവി പാവൽ ദുറോവ് പറയുന്നത് പ്രകാരം, വാട്സാപ്പിലെ ഏകദേശം 95 ശതമാനം മെസേജുകളും എൻക്രിപ്ഷൻ ഇല്ലാതെയാണ് ക്ലൗഡിൽ സൂക്ഷിക്കപ്പെടുന്നത്. ബാക്കപ്പ് എൻക്രിപ്ഷൻ ഫീച്ചർ ഭൂരിഭാഗം ആളുകളും ഉപയോഗിക്കാത്തത് വലിയ സുരക്ഷ ഭീഷണിയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.ഐഫോൺ ഉപയോക്താക്കൾക്കായി ആപ്പിൾ പുതിയ സുരക്ഷ ക്രമീകരണങ്ങൾ കൊണ്ടുവരുന്നതിന് തൊട്ടുമുമ്പാണ് വാട്സാപ്പിന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *