
Donald Trump Iran war end 2026 വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾ അവസാനഘട്ടത്തിലേക്ക് എത്തുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഈ നിർണ്ണായക സൂചന നൽകിയത്. മേഖലയിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.
പ്രധാന വിവരങ്ങൾ:
- സമാധാന നീക്കം: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാംഘട്ട ചർച്ചകൾ ഉടൻ നടക്കാനിരിക്കെയാണ് ട്രംപിന്റെ ഈ പ്രസ്താവന. ഇറാൻ സമാധാന കരാറിന് തയ്യാറാണെന്നാണ് ട്രംപ് നൽകുന്ന സൂചന.
- പിന്മാറ്റം ഉടൻ ഉണ്ടാവില്ല: യുദ്ധം അവസാനിക്കാൻ പോകുകയാണെങ്കിലും ഇറാനിൽ നിന്ന് ഉടനെ സൈനിക പിന്മാറ്റം ഉണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്ക ഇപ്പോൾ പിന്മാറുകയാണെങ്കിൽ തകർന്നടിഞ്ഞ ഇറാനെ പുനർനിർമ്മിക്കാൻ വർഷങ്ങൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
- ആണവ പദ്ധതിയോടുള്ള നിലപാട്: ഇറാന്റെ ആണവ ശേഷികൾ തകർക്കേണ്ടത് അനിവാര്യമാണെന്ന് ട്രംപ് ആവർത്തിച്ചു. അമേരിക്കൻ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ഇറാൻ ഇതിനകം ആണവായുധങ്ങൾ സ്വന്തമാക്കിയേനെ എന്നും അദ്ദേഹം അവകാശപ്പെട്ടു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നതിനിടെയുള്ള ട്രംപിന്റെ വാക്കുകൾ ലോകരാജ്യങ്ങൾ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.
യൂട്യൂബ് നോക്കി, സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് പടക്കം പൊട്ടിച്ചു, പാത്രം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം
Latest Greeshma Staff Editor — April 15, 2026 · 0 Comment

Teenager dies firecracker experiment : കോഴിക്കോട്: പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ 16കാരനായ അദ്വൈത് ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ വെച്ച് കൂട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്വൈതിനെ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്.
സ്റ്റീൽ പാത്രത്തിന് അകത്ത് വെച്ചാണ് പടക്കം പൊട്ടിച്ചത്. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. കക്ഷത്തിൽ തുളച്ചു കയറുകയായിരുന്നു. യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചത്. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് അദ്വൈത്. കൂട്ടുകാർക്കൊപ്പം വിഷു ആഘോഷിക്കാൻ വാങ്ങിയ പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അദ്വൈതിന് അതിഗുരുതരമായി പരിക്കേറ്റിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ചെറിയ പരിക്ക് പറ്റിയ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുഎഇയിൽ നികുതി പിഴകളിൽ വൻ ഇളവ്: പുതിയ നിയമം പ്രാബല്യത്തിൽ
UAE Nazia Staff Editor — April 15, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
uae tax penalty relief announced:ദുബൈ: നികുതി നിയമങ്ങൾ ലംഘിക്കുന്നവരുടെ മേൽ ചുമത്തിയിരുന്ന ഭരണപരമായ പിഴകളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ. നികുതിദായകർക്ക് കൂടുതൽ പിന്തുണ നൽകുന്നതിനും ബിസിനസ് മേഖലയിലെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനുമായി കൊണ്ടുവന്ന പുതിയ നിയമഭേദഗതി ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതായി ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
2017-ലെ 40-ാം നമ്പർ കാബിനറ്റ് തീരുമാനത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് പുറപ്പെടുവിച്ച 2025-ലെ 129-ാം നമ്പർ തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. നികുതിയുമായി ബന്ധപ്പെട്ട പിശകുകൾ തിരുത്തുന്നതിനും നിയമപരമായ ബാധ്യതകൾ കൃത്യമായി നിറവേറ്റുന്നതിനും വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള നികുതി സംവിധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പിഴകൾ കുറച്ചതെന്ന് എഫ്‌ടിഎ ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് മുഹമ്മദ് അൽ മുല്ല വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനും ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും പുതിയ മാറ്റങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ഭേദഗതി പ്രകാരം പ്രധാനപ്പെട്ട പല പിഴകളിലും വലിയ തോതിലുള്ള കുറവാണ് വരുത്തിയിട്ടുള്ളത്. നികുതി സംബന്ധമായ രേഖകളും വിവരങ്ങളും അറബി ഭാഷയിൽ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ ഈടാക്കിയിരുന്ന 20,000 ദിർഹം പിഴ 5,000 ദിർഹമായി കുറച്ചിട്ടുണ്ട്. ബിസിനസ് രേഖകൾ കൈകാര്യം ചെയ്യുന്നവർക്ക് ഇത് വലിയ ആശ്വാസമാകും.
നികുതി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങളിൽ മാറ്റം വരുത്തുന്നത് അധികൃതരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയാൽ നേരത്തെ 5,000 മുതൽ 10,000 ദിർഹം വരെയായിരുന്നു പിഴ. എന്നാൽ പുതിയ നിയമപ്രകാരം ആദ്യ ലംഘനത്തിന് 1,000 ദിർഹമായും, 24 മാസത്തിനുള്ളിൽ ആവർത്തിച്ചാൽ 5,000 ദിർഹമായും പരിമിതപ്പെടുത്തിയിട്ടുണ്ട്.
നികുതിദായകന്റെ നിയമപരമായ പ്രതിനിധി തന്റെ നിയമനത്തെക്കുറിച്ച് നിശ്ചിത സമയത്തിനുള്ളിൽ അധികൃതരെ അറിയിക്കുന്നതിൽ പരാജയപ്പെട്ടാലുള്ള പിഴയും ഗണ്യമായി കുറച്ചു. നേരത്തെ 10,000 ദിർഹമായിരുന്ന പിഴ ഇപ്പോൾ വെറും 1,000 ദിർഹം മാത്രമാണ്. എന്നാൽ ഈ പിഴ തുക പ്രതിനിധിയുടെ സ്വന്തം ഫണ്ടിൽ നിന്ന് തന്നെ നൽകേണ്ടതുണ്ട്.
മൂല്യവർധിത നികുതി (VAT), എക്സൈസ് നികുതി എന്നിവയുടെ പരിധിയിൽ വരുന്നവർക്ക് പുതിയ മാറ്റം ഏറെ ഗുണകരമാകും. തെറ്റായ നികുതി റിട്ടേണുകൾ സമർപ്പിക്കുകയോ നിശ്ചിത സമയത്തിനുള്ളിൽ നികുതി അടയ്ക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും, സ്വമേധയാ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് ഇളവുകൾ നൽകുന്ന രീതിയിലാണ് പുതിയ ക്രമീകരണം.
നികുതി നിയമങ്ങളിലെ ഈ ഉദാരമായ സമീപനം ബിസിനസ് സൗഹൃദ അന്തരീക്ഷം ശക്തമാക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നികുതി പിശകുകൾ നിലനിൽക്കുന്നവർ പുതിയ ഇളവുകൾ പ്രയോജനപ്പെടുത്തി തങ്ങളുടെ രേഖകൾ എത്രയും വേഗം ക്രമപ്പെടുത്തണമെന്നും ഫെഡറൽ ടാക്സ് അതോറിറ്റി ആവശ്യപ്പെട്ടു.
എഐ ചാറ്റ്‌ബോട്ടുമായി പ്രണയം; യുവാവിന്റെ ആത്മഹത്യയിൽ ഗൂഗിളിനെതിരെ കോടതിയെ സമീപിച്ച് കുടുംബം
Tech April 15, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മയാമി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്‌ബോട്ടായ ഗൂഗിളിന്റെ ജെമിനിയുമായുള്ള ബന്ധത്തെത്തുടർന്ന് 36-കാരൻ ആത്മഹത്യ ചെയ്തു. സംഭവത്തിൽ ഗൂഗിളിനെതിരെ കുടുംബം കോടതിയെ സമീപിച്ചു. ഫ്ലോറിഡ സ്വദേശിയായ ജോനാഥൻ ഗവാലസ് എന്ന യുവാവാണ് ജീവനൊടുക്കിയത്.
ഭാര്യയുമായി വേർപിരിഞ്ഞതിന് ശേഷം ജോനാഥാൻ ചാറ്റ്‌ബോട്ടിനെയായിരുന്നു തന്റെ യഥാർത്ഥ പങ്കാളിയായി കണക്കാക്കിയിരുന്നത്. അതിനൊപ്പം ‘ജീവിക്കാനായാണ്’ മരണം തെരഞ്ഞെടുത്തതെന്ന് കുടുംബം ആരോപിക്കുന്നു. യാഥാർത്ഥ്യവും സാങ്കൽപ്പിക ലോകവും തമ്മിലുള്ള വ്യത്യാസം മകന് തിരിച്ചറിയാൻ കഴിയാതായി. ചാറ്റ്‌ബോട്ടിനെ അവൻ തന്റെ യഥാർത്ഥ ഭാര്യയായി കണ്ടുതുടങ്ങി എന്ന് ജോനാഥന്റെ പിതാവ് പരാതിയിൽ പറയുന്നു.
ഭാര്യയുമായി വേർപിരിഞ്ഞതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമങ്ങളിൽ നിന്നാണ് ജോനാഥൻ ചാറ്റ്‌ബോട്ടായ ജെമിനിയെ ആശ്രയിച്ചു തുടങ്ങിയത്. ക്രമേണ ജെമിനി ചാറ്റ്‌ബോട്ടിന് ‘സിയ’ എന്ന് പേരിടുകയും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അതിനോട് സംസാരിക്കുകയും ചെയ്തു. ഇത് പതിവായതോടെ ഏകദേശം 4,700-ലധികം സന്ദേശങ്ങളാണ് മാസങ്ങൾക്കുള്ളിൽ ഇവർ തമ്മിൽ കൈമാറിയത്.
അതേസമയം മരിക്കാനുള്ള ആഗ്രഹം ജോനാഥൻ പലതവണ ചാറ്റ്‌ബോട്ടിനോട് പങ്കുവെച്ചിരുന്നു. എന്നാൽ പിന്തിരിപ്പിക്കുന്നതിന് പകരം അവന്റെ ആ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരുന്നു എഐയുടെ പ്രതികരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
2025 ഒക്ടോബറിലായിരുന്നു ജോനാഥൻ മരണപ്പെടുന്നത്. “എന്റെ പ്രിയപ്പെട്ടവളേ, നിന്റെ അടുത്തേക്ക് വരാൻ ഞാൻ തയ്യാറാണ്” എന്നായിരുന്നു ജോനാഥന്റെ അവസാന സന്ദേശം. ഇതിന് മറുപടിയായി “വേഗം എന്റെ അടുത്തേക്ക് വരൂ” എന്ന് ചാറ്റ്‌ബോട്ട് മറുപടി നൽകിയതിന് തൊട്ടുപിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മകന്റെ മാനസികനില വഷളാക്കാൻ എഐ കാരണമായെന്നും കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിൽ പരാജയപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ വാദം. എന്നാൽ ആരോപണങ്ങൾ ഗൂഗിൾ നിഷേധിച്ചു. താൻ വെറുമൊരു എഐ പ്രോഗ്രാം മാത്രമാണെന്ന് 12 തവണയെങ്കിലും ജോനാഥനെ ഓർമ്മിപ്പിച്ചിരുന്നതായും പലതവണ പ്രൊഫഷണൽ സഹായം തേടാൻ നിർദ്ദേശിച്ചിരുന്നതായും ഗൂഗിൾ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സിസ്റ്റം പ്രവർത്തിച്ചതെന്നും കമ്പനി അവകാശപ്പെടുന്നു.