strait of hormuz will permanently open;ഹോര്‍മുസ് തുറക്കുന്നു? ഉപരോധം പൂര്‍ണമായി പിന്‍വലിക്കുമെന്ന സൂചന നല്‍കി ട്രംപ് 

trump neww

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

strait of hormuz will permanently open:വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കാന്‍ അമേരിക്ക യ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മുസിലെ നിയന്ത്രണം പൂര്‍ണമായും പിന്‍വലിച്ച് പാത തുറന്നുകൊടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. തന്റെ തീരുമാനത്തില്‍ ചൈന അതീവ സന്തുഷ്ടരാണെന്നും, ഇത്തരം പ്രതിസന്ധി ഇനിയൊരിക്കലും ഉണ്ടാകില്ലെന്നും ട്രംപ് കുറിച്ചു. 

” ഹോര്‍മുസ് കടലിടുക്ക് ഞാന്‍ സ്ഥിരമായി തുറന്നുകൊടുക്കുന്നതില്‍ ചൈനയ്ക്ക് വലിയ സന്തോഷമുണ്ട്. ലോകത്തിനും ചൈനയ്ക്കും വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത്. ഇത്തരം ഒരു പ്രതിസന്ധി ഇനിയൊരിക്കലും ഉണ്ടാകില്ല. ഇറാനിലേക്ക് ആയുധങ്ങള്‍ അയക്കില്ലെന്ന് ചൈന സമ്മതിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി താന്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും, ഉടന്‍ തന്നെ ചൈന സന്ദര്‍ശിക്കുമെന്നും ട്രംപ് കുറിച്ചു. യുദ്ധം ചെയ്യുന്നതിനേക്കാള്‍ നല്ലതല്ലേ ഇത്? എന്നാല്‍ ഓര്‍ക്കുക, പോരാടേണ്ടി വന്നാല്‍ നമ്മള്‍ അതില്‍ വളരെ മിടുക്കരാണ്, മറ്റാരേക്കാളും മികച്ചവര്‍, എന്ന് പറഞ്ഞാണ് ട്രംപ് കുറിപ്പ് അവസാനിപ്പിച്ചത്.

അതേസമയം ട്രംപിന്റെ പ്രസ്താവനയോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. അമേരിക്കയുടെ ഉപരോധം മറികടന്ന് ഇറാനിയന്‍ കപ്പലുകള്‍ മേഖലയിൽ സഞ്ചരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.  ഭക്ഷണസാധനങ്ങളുമായി എത്തിയ ഒരു ചരക്കുകപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ചതായും നിലവില്‍ അത് ഇമാം ഖുമൈനി തുറമുഖത്തേക്ക് നീങ്ങുകയാണെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘ഫാര്‍സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടാതെ, അമേരിക്കയുടെ ഉപരോധ പട്ടികയിലുള്ള ഒരു സൂപ്പര്‍ ടാങ്കര്‍ ഇന്ന് രാവിലെ ഇറാന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്. രണ്ട് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ വഹിക്കാന്‍ കഴിവുള്ള ടാങ്കറാണിത്. അതിന്റെ എ.ഐ.എസ് സംവിധാനം സജീവമായി നിലനിര്‍ത്തി യുഎസ് ഉപരോധങ്ങളെ വെല്ലുവിളിച്ച് യാതൊരു ഇടപെടലും കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിയതായി സമുദ്ര നാവിഗേഷന്‍ സ്രോതസ്സുകള്‍ പറയുന്നുവെന്നാണ് ഫാര്‍സ് റിപ്പോര്‍ട്ട്. 

ഇറാനിയന്‍ തുറമുഖങ്ങളില്‍ പൂര്‍ണ്ണമായ നാവിക ഉപരോധം ഏര്‍പ്പെടുത്തിയതായാണ് CENTCOM അവകാശപ്പെടുന്നത്. ‘ഒരു കപ്പലിനും ഉപരോധം ലംഘിക്കാന്‍ കഴിഞ്ഞിട്ടില്ല’ എന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍  ഭക്ഷ്യവസ്തുക്കള്‍ വഹിക്കുന്ന ഒരു ബള്‍ക്ക് കാരിയര്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ച് ഇമാം ഖുമൈനി തുറമുഖത്തേക്ക് നീങ്ങുകയാണെന്നാണ് കപ്പല്‍ ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത്. 

IndiGo summer sale ;പ്രവാസികളെ ടിക്കറ്റ് നിരക്കിൽ വലിയ ലാഭം!!സമ്മർ സെയിലുമായി എയർലൈൻ:അവസാനിക്കാൻ ഒരു രണ്ട് ദിവസം ബാക്കി

UAE April 16, 2026

318438

IndiGo summer sale :പശ്ചിമേഷ്യൻ സംഘർഷങ്ങൾ അവസാനിച്ച സഹജര്യത്തിൽ യുഎഇയിൽ ജോലി ചെയ്യുന്നവരും പ്രവാസി കുടുംബങ്ങളും ആകാംഷയോടെ കാത്തിരിക്കുന്നത് നാട്ടിലേക്കുള്ള വിമാന സർവീസുകളാണ്. വിമാനങ്ങൾ പഴയത് പോലെ സർവീസ് നടത്തുന്നുണ്ടെങ്കിലും,ടിക്കറ്റ് ചാർജ് ഓരോ ദിവസം കഴിയും തോറും മാറിക്കൊണ്ടിരിക്കുകയാണ്.വേനൽ അവധിക്ക് നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഇൻഡിഗോ എയർലൈൻ. സമ്മർ ഗെറ്റവേ സെയിലിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ദിവസത്തേക്ക് മാത്രം നീണ്ട് നിൽക്കുന്ന ഓഫറാണ് നിലവിൽ ഇൻഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സെയിൽ അവസാനിക്കാൻ ഇനി രണ്ട് ദിവസത്തെ സമയം ആണ് പ്രവാസികൾക്ക് മുന്നിൽ ബാക്കിയുള്ളത്

2026 ഏപ്രിൽ 14 ന് ആരംഭിച്ച ഈ ഓഫർ ഏപ്രിൽ 17 വരെ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. ഈ നാല് ദിവസത്തിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രവാസികൾക്ക് ടിക്കറ്റ് നിരക്കിൽ വലിയ ലാഭമായിരിക്കും ലഭിക്കുക. ജൂലൈ ഒന്ന് മുതൽ ഒക്ടോബർ 9 വരെ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഓഫറിൽ ടിക്കറ്റ് എടുക്കാൻ സാധിക്കുന്നത്.

ഇൻഡിഗോ സമ്മർ ഗേറ്റ് വേ സെയിലിന്റെ പ്രത്യേകതകൾ10 ശതമാനം വരെ നേരിട്ടുള്ള ഇളവണ് ടിക്കറ്റ് നിരക്കിൽ ലഭിക്കുന്നത്. ഓഫർ ലഭിക്കാനായി പ്രത്യേക പ്രമോ കോഡും കമ്പനി രൂപകല്പന ചെയ്തിട്ടുണ്ട്. ബുക്കിങ് സമയത്ത്, SUMR 10 എന്ന കോഡ് ഉപയോഗിക്കണം. ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, വാട്സാപ്പ് ചാനൽ എന്നിവ വഴി ബുക്ക് ചെയുന്ന ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.

മറ്റ് ഓഫറുകൾ

  • വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കി നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തികരിക്കാൻ സഹായിക്കുന്ന ഫാസ്റ്റ് ഫോർവേഡ് സർവീസുകൾക്ക് 70 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
  • മുൻകൂട്ടി ബുക്ക് ചെയ്യുന്ന എക്സസ് ബാഗേജുകൾക്ക് 50 ശതമാനം വരെ ഇളവുണ്ട്.
  • വിമാനത്തിൽ ഇഷ്ട്ടപെട്ട സീറ്റുകൾ തിരഞ്ഞെടുക്കുന്നതിന് 15 ശതമാനം ഇളവ്
  • എക്സ് എൽ സീറ്റുകൾക്ക് പ്രത്യേകം ഇളവ്

ഇൻഡിഗോയുടെ ഈ ഓഫർ ലഭിക്കാൻ

  • ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ് (goindigo.in)സന്ദർശിക്കുക
  • ഇൻഡിഗോ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നവർക്കും ഓഫര ലഭിക്കും
  • SUMR10 എന്ന പ്രത്യേക കോഡ് നിർബന്ധമാണ്
  • AI 6Eskai വഴിയും വാട്സാപ്പ് വഴിയും നിങ്ങൾക്ക് ബുക്കിംഗ് നടത്താം

ലിമിറ്റഡ് സീറ്റുകൾക്ക് മാത്രമായിരിക്കും ഈ ഓഫർ. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആയിരിക്കും മുൻഗണ. ഗ്രുപ്പ് ബുക്കിങ്ങുകൾക്ക് ഈ ഓഫർ ബാധകമല്ല. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതികളിൽ ഓഫർ ലഭ്യമാണോ എന്ന് വെബ്സൈറ്റിൽ കയറി കൃത്യമായി പരിശോധിക്കണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *