Sheikh Mohammed bin Rashid UAE flag call 2026 ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണമായ സാഹചര്യങ്ങൾക്കിടയിൽ, രാജ്യത്തിന്റെ ഐക്യവും കരുത്തും പ്രഖ്യാപിക്കാൻ യുഎഇ പതാക ഉയർത്തണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും പതാക ഉയർത്തണമെന്ന് അദ്ദേഹം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. സമീപകാലത്തുണ്ടായ പ്രതിസന്ധികളെ യുഎഇ നേരിട്ടത് ഒറ്റക്കെട്ടായാണ്. ഈ ഘട്ടത്തിന് ശേഷം രാജ്യം മുൻപത്തേക്കാൾ കൂടുതൽ ഐക്യവും ഒത്തൊരുമയുമുള്ളതായി മാറിയെന്ന് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
“യുഎഇ പതാക കരുത്തിന്റെയും അഭിമാനത്തിന്‍റെയും പ്രതീകമാണ്.” ഈ മണ്ണിലെ ഓരോ പൗരനും താമസക്കാരനും രാജ്യത്തോടുള്ള കൂറും സ്നേഹവും പ്രകടിപ്പിക്കാൻ പതാക ഉയർത്തണമെന്ന് അദ്ദേഹം പറഞ്ഞു.”നമ്മുടെ രാജ്യത്തിലും പ്രസിഡന്റിലും സായുധ സേനയിലും ശക്തമായ സമ്പദ്‌വ്യവസ്ഥയിലും നമ്മൾ അഭിമാനിക്കുന്നു” -അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയുടെ ഐക്യദാർഢ്യം ലോകത്തിന് മുന്നിൽ പ്രകടമാക്കാനും രാജ്യത്തിന്റെ ഐശ്വര്യത്തിനും കരുത്തിനുമായി പ്രാർത്ഥിച്ചുകൊണ്ടുമാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.
ചോരപ്പുഴ; ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ;ഒറ്റ രാത്രിയിൽ 254 മരണം!
UAE Nazia Staff Editor — April 9, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Israeli attack on Lebanon;ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതോടെ പശ്ചിമേഷ്യൻ വെടിനിർത്തൽ പ്രതിസന്ധിയിലായി. ഒറ്റ രാത്രി കൊണ്ട് 254 പേർ കൊല്ലപ്പെടുകയും 1155 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിനിർത്തൽ ധാരണയിൽ ലെബനൻ ഉൾപ്പെടില്ലെന്ന് യുഎസും ഇസ്രയേലും വ്യക്തമാക്കിയതോടെ ഇറാൻ ശക്തമായ പ്രതിഷേധം അറിയിച്ചു. ലെബനനിലും ഉടൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ ആവശ്യപ്പെട്ടു.
A four-year-old boy:അബദ്ധത്തിൽ നാണയം വിഴുങ്ങി അന്നനാളത്തിൽ കുടുങ്ങി;ദുബായിൽ നാലു വയസ്സുകാരന് സംഭവിച്ചത്…
UAE April 9, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
A four-year-old boy;ദുബായ് ∙ നാണയം വിഴുങ്ങി ശ്വാസംമുട്ടൽ അനുഭവപ്പെട്ട കുട്ടിയെ അടിയന്തര എൻഡോസ്കോപ്പിയിലൂടെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ദുബായിലായിരുന്നു സംഭവം. ഉടനെ കുട്ടിയെ ഖിസൈസിലെ മെഡ്‌കെയർ റോയൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു
നാല് വയസ്സുകാരനായ മുഹമ്മദ് ഷഹ്‌സൈൻ അവാൻ എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വിഴുങ്ങിയ നാണയം കുട്ടിയുടെ അന്നനാളത്തിന്റെ മുകൾഭാഗത്ത് തങ്ങിനിൽക്കുകയായിരുന്നു. ഇത് ശ്വാസതടസ്സത്തിനും ഛർദ്ദിക്കും കാരണമായി. ആശുപത്രിയിലെ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. പൃഥ്വി പ്രിയദർശിനിയുടെ നേതൃത്വത്തിലുള്ള സംഘം വെറും രണ്ട് മിനിറ്റിനുള്ളിൽ എൻഡോസ്കോപ്പിയിലൂടെ നാണയം പുറത്തെടുത്തു. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ സാധിച്ചതാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്.
∙ രക്ഷിതാക്കൾ ജാഗ്രത പാലിക്കണം
കൊച്ചു കുട്ടികൾക്കിടയിൽ ശ്വാസംമുട്ടൽ മൂലമുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നതായി ഡോക്ടർമാരുടെ മുന്നറിയിപ്പ്. നാണയങ്ങൾ, ചെറിയ കളിപ്പാട്ടങ്ങൾ, ചില ഭക്ഷണസാധനങ്ങൾ എന്നിവ അശ്രദ്ധമായി വിഴുങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. നാല് വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഇത്തരം അപകടങ്ങളിൽ കൂടുതലായും പെടുന്നത്. കണ്ണിൽ കാണുന്നതെന്തും വായിലിടുന്ന പ്രകൃതം ഇവർക്കുള്ളതിനാൽ നാണയങ്ങളും ചെറിയ കളിപ്പാട്ടങ്ങളും പെട്ടെന്ന് അപകടമുണ്ടാക്കാം. പകുതിയിലേറെ ശ്വാസംമുട്ടൽ കേസുകളും ഭക്ഷണസാധനങ്ങൾ മൂലമാണ് ഉണ്ടാകുന്നത്. മുന്തിരി, പരിപ്പ് വർഗങ്ങൾ, കഠിനമായ മിഠായികൾ, വേവിക്കാത്ത പച്ചക്കറികൾ എന്നിവ കുട്ടികൾക്ക് നൽകുമ്പോൾ അതീവ ജാഗ്രത വേണം. ആഹാരം കഴിക്കുമ്പോഴോ കളിക്കുമ്പോഴോ ഇത്തരം വസ്തുക്കൾ ശ്വാസനാളത്തിൽ കുടുങ്ങിയാൽ നിമിഷങ്ങൾക്കുള്ളിൽ സ്ഥിതി വഷളാകാം
കുട്ടികളുടെ ശ്വാസനാളവും ഭക്ഷണനാളവും വളരെ ചെറുതായതിനാൽ ചെറിയ തടസ്സങ്ങൾ പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു. ഭക്ഷണം നൽകുമ്പോൾ കുട്ടികളെ ഒരിടത്ത് ഇരുത്തി വേണം നൽകാൻ. ആഹാരസാധനങ്ങൾ ചെറിയ കഷണങ്ങളായി മുറിച്ചു നൽകുക, ഭക്ഷണം കഴിക്കുമ്പോൾ കുട്ടികളെ തനിച്ചാക്കാതിരിക്കുക എന്നിവ പ്രധാനമാണ്. നാണയങ്ങൾ പോലുള്ള ചെറിയ വസ്തുക്കൾ കുട്ടികൾക്ക് ലഭിക്കാത്ത വിധം സുരക്ഷിതമായി വയ്ക്കണമെന്നും ഇത്തരം അടിയന്തര സാഹചര്യമുണ്ടായാൽ ഒട്ടും വൈകാതെ ആശുപത്രിയിൽ എത്തിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു.
Watsapp new update: സിം കാർഡ് ഊരിയാൽ വാട്‌സാപ്പ് പണിമുടക്കും; സിം ബൈൻഡിങ് സംവിധാനം പരീക്ഷിച്ച് വാട്‌സാപ്പ്
Tech April 9, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Watsapp new update;മുംബൈ: സിം കാർഡ് ഊരിയാൽ വാട്‌സാപ്പ് പ്രവർത്തനം നിർത്തുന്ന ‘സിം ബൈൻഡിങ് സംവിധാനം’ പരീക്ഷിച്ച് മെസേജിങ് ആപ്പായ വാട്‌സാപ്പ്. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് ഉപഭോക്താക്കൾക്കു മാത്രമാണ് ഇത് നടപ്പാക്കുന്നത്. മാർച്ച് ഒന്നുമുതൽ മെസേജിങ് ആപ്പുകൾ ഇതു നടപ്പാക്കണമെന്നാണ് സർക്കാർ നേരത്തേ നിർദേശിച്ചിരുന്നതെങ്കിലും പിന്നീട് ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം പരീക്ഷിച്ച് പോരായ്മകൾ പരിഹരിക്കാനാണ് വാട്‌സാപ്പ് ലക്ഷ്യമിടുന്നത്.
ഈ സംവിധാനം ഉൾപ്പെടുത്തുന്ന ഫോണിൽ, വാട്‌സാപ്പിൽ രജിസ്റ്റർചെയ്തിട്ടുള്ള സിം കാർഡ് വേരിഫൈ ചെയ്യാൻ ആവശ്യപ്പെട്ട് വാട്‌സാപ്പ് സന്ദേശം ലഭിച്ചുതുടങ്ങി. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി വാട്‌സാപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡ് ഫോണിലുണ്ടോ എന്ന് ഉറപ്പാക്കാൻ ആവശ്യപ്പെടുന്നതാണ് സന്ദേശം. വാട്‌സാപ്പ് മാത്രമല്ല, അറാട്ടൈ, ഷെയർചാറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളും സിം ലിങ്കിങ് നിയമം പാലിക്കുന്നതിനുള്ള ഫീച്ചർ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതുവരെ വാട്‌സാപ്പ് ഉൾപ്പെടെയുള്ള മെസേജിങ് പ്ലാറ്റ്‌ഫോമുകൾ രജിസ്റ്റർചെയ്യുമ്പോൾ സിം വേരിഫിക്കേഷൻ ആവശ്യപ്പെടാറുണ്ട്. തുടർന്ന് ഈ ആപ്പ് ഉപയോഗിക്കാൻ അതേ സിം ആവശ്യമില്ല. രജിസ്റ്റർചെയ്ത സിം നീക്കിയാലും വാട്‌സാപ്പ് തുടർന്നും ഉപയോഗിക്കാനാകും. ഇതു മുതലാക്കി സിം ഉപേക്ഷിച്ച് വൈഫൈ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പ് വഴി കുറ്റകൃത്യങ്ങൾ നടത്തിയാൽ തട്ടിപ്പുകാരെ കണ്ടെത്തുക എളുപ്പമല്ല.
വിദേശത്തുനിന്നടക്കം ഇതു ദുരുപയോഗം ചെയ്യാനുള്ള സാധ്യത ശക്തമാണ്. ഇതേത്തുടർന്നാണ് സിം ഉണ്ടെങ്കിൽമാത്രമേ ആപ്പ് പ്രവർത്തിക്കാവൂ എന്ന പുതിയ നിയന്ത്രണം ടെലികോം വകുപ്പ് നടപ്പാക്കുന്നത്. യു.പി.ഐ., ബാങ്ക്, ക്രെഡിറ്റ് കാർഡ് പോലുള്ള ആപ്പുകൾ ഇതേ രീതിയിലുള്ളതാണ്.
eid al adha holiday;യുഎഇയിൽ ഒമ്പത് ദിവസത്തെ നീണ്ട അവധി നേടാൻ അവസരം: എങ്ങനെയെന്നല്ലേ? അറിയാം…
UAE April 9, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബൈ: യുഎഇ നിവാസികളെ കാത്തിരിക്കുന്നത് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ അവധിക്കാലം. 2026-ലെ വലിയപെരുന്നാൾ മെയ് മാസത്തിന്റെ അവസാന വാരത്തിൽ ആയിരിക്കുമെന്നാണ് കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്. അറഫാ ദിനവും ഈദ് അവധിയും വാരാന്ത്യ ദിനങ്ങളും ചേരുന്നതോടെ ആറ് ദിവസത്തെ പൊതു അവധി ഉറപ്പായിക്കഴിഞ്ഞു.
കണക്കുകൂട്ടലുകൾ പ്രകാരം 2026-ലെ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയായിരിക്കും. ഇതിനെത്തുടർന്ന് മെയ് 27 ബുധനാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് വലിയ പെരുന്നാൾ അവധി പ്രതീക്ഷിക്കുന്നത്. എങ്കിലും, ഹിജ്റ മാസമാറ്റവും ഈദ് ആഘോഷങ്ങളും ചന്ദ്രദർശനത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നതിനാൽ, ഔദ്യോഗികമായ പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
യുഎഇ മന്ത്രിസഭ അംഗീകരിച്ച കലണ്ടർ പ്രകാരം ചൊവ്വാഴ്ച മുതൽ വെള്ളി വരെയാണ് പൊതു അവധി. ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ ആകെ 6 ദിവസത്തെ അവധി ലഭിക്കും. എന്നാൽ, മെയ് 25 തിങ്കളാഴ്ച ഒരു ദിവസം കൂടി വാർഷിക അവധി (Annual Leave) എടുക്കുന്നവർക്ക്, തൊട്ടുമുമ്പുള്ള വാരാന്ത്യം (മെയ് 23, 24) മുതൽ മെയ് 31 ഞായറാഴ്ച വരെ നീളുന്ന തുടർച്ചയായ 9 ദിവസത്തെ അവധി ആസ്വദിക്കാൻ സാധിക്കും.
ഹിജ്റ കലണ്ടറിലെ ദുൽ ഹിജ്ജ മാസത്തിൽ നടക്കുന്ന ഹജ്ജ് തീർത്ഥാടനം മെയ് 25-ന് ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇസ്ലാമിലെ അഞ്ചാമത്തെ സ്തംഭമായ ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ മെയ് 29-30 ഓടെ പൂർത്തിയാകും. മക്കയിലെ അറഫാ മൈതാനത്ത് തീർത്ഥാടകർ ഒത്തുചേരുന്ന അറഫാ ദിനം ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ്.
uae weather alert unstable:യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ സംബന്ധിച്ച് പ്രധാന അറിയിപ്പ്;ജാഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
UAE April 9, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
uae weather alert unstable:;ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ അസ്ഥിരമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM). ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച പുലർച്ചെയോടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ദ്വീപുകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനോടൊപ്പം തന്നെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ, ഇത് പൊടിപടലങ്ങൾ ഉയരുന്നതിനും തുറസ്സായ സ്ഥലങ്ങളിൽ കാഴ്ചപരിധി കുറയുന്നതിനും കാരണമാകും. അതിനാൽ വാഹനയാത്രികർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ തീരദേശങ്ങളിൽ 29°C മുതൽ 33°C വരെ താപനില അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലാവസ്ഥാ പ്രവചനം ഇങ്ങനെ
ബുധനാഴ്ച രാത്രിയോടെ ആകാശം ഭാഗികമായി മേഘാവൃതമാകാൻ തുടങ്ങും. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ മേഖലകളിൽ മഴ ആരംഭിക്കുമെന്നും പിന്നീട് ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്നുമാണ് റിപ്പോർട്ട്. വാരാന്ത്യം മുഴുവൻ ഇതേ അവസ്ഥ തുടരാനാണ് സാധ്യത.
കാറ്റ് ശക്തമാകുന്നതോടെ അറബിക്കടലിലും ഒമാൻ കടലിലും തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. കടൽയാത്ര നടത്തുന്നവരും മത്സ്യത്തൊഴിലാളികളും കാലാവസ്ഥാ കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
ജാഗ്രതാ നിർദ്ദേശം
പൊടിപടലങ്ങൾ ഉയരുന്നതിനാൽ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ മാസ്ക് ധരിക്കണമെന്നും, വാഹനങ്ങൾ ഓടിക്കുന്നവർ ദൃശ്യപരത കുറയുന്ന സാഹചര്യത്തിൽ വേഗത നിയന്ത്രിക്കണമെന്നും അധികൃതർ അറിയിച്ചു. പർവത മേഖലകളിൽ തണുപ്പ് വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.