യുഎഇയിൽ എഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം; മുന്നറിയിപ്പ് ; ഈ 3 കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

1000006457

യുഎഇയിൽ എഐ ടൂളുകൾ ഉപയോ​ഗത്തിൽ മുന്നറിയിപ്പുമായി സൈബർ സെക്യൂരിറ്റി കൗൺസിൽ. വ്യാജ എഐ ടൂളുകൾ വഴിയും ആപ്പുകൾ വഴിയും വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഓൺലൈൻ തിരച്ചിലിലൂടെ കണ്ടെത്തുന്ന എല്ലാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങളും സുരക്ഷിതമായിരിക്കണമെന്നില്ലെന്നും ക്യാമറ, മൈക്രോഫോൺ എന്നിവയ്ക്കുള്ള പെർമിഷനുകൾ നൽകുന്നതിന് മുമ്പ് വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും അധികൃതർ പൗരന്മാർക്കും താമസക്കാർക്കും നിർദ്ദേശം നൽകി.

APPLY NOW FOR THE LATEST VACANCIES

ഉപയോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെ വ്യക്തിഗത വിവരങ്ങളും ഡാറ്റയും ശേഖരിക്കാൻ ചില എഐ ടൂളുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. അപരിചിതമായ എഐ പ്ലാറ്റ്‌ഫോമുകൾക്ക് ഉപകരണത്തിന്റെ സുപ്രധാന ഫീച്ചറുകളിലേക്ക് അനാവശ്യമായി പ്രവേശനം നൽകരുത്. വിശ്വസനീയമായതും ഔദ്യോഗികവുമായ സ്രോതസ്സുകളിൽ നിന്നുള്ള എഐ സേവനങ്ങൾ മാത്രം ഉപയോഗിക്കുക എന്നതാണ് സ്വകാര്യത സംരക്ഷിക്കാനുള്ള പ്രധാന വഴി.

എഐ ചാറ്റ്‌ബോട്ടുകൾ ഉപയോഗിക്കുമ്പോൾ മൂന്ന് കാര്യങ്ങൾ ഒരിക്കലും അപ്‌ലോഡ് ചെയ്യരുതെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ എന്നിവയാണ് ആദ്യത്തേത്. പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ വ്യക്തിഗത രേഖകൾ രണ്ടാമതായും രോഗനിർണയ റിപ്പോർട്ടുകളും മെഡിക്കൽ രേഖകളും മൂന്നാമതായും എഐ ടൂളുകളിലേക്ക് നൽകുന്നത് ഒഴിവാക്കണം. രേഖകൾ വിശകലനം ചെയ്യാൻ എഐ ഉപയോഗിക്കേണ്ടി വന്നാൽ പോലും പേരും ഐഡി നമ്പറുകളും നീക്കം ചെയ്ത ശേഷം മാത്രം അപ്‌ലോഡ് ചെയ്യുക.

പരമ്പരാഗതമായി കണ്ടുവരുന്ന ഫിഷിംഗ്, വ്യാജ ഇമെയിൽ തട്ടിപ്പുകൾക്ക് അപ്പുറം കൂടുതൽ സങ്കീർണ്ണമായ സൈബർ ആക്രമണങ്ങൾക്ക് എഐ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി വ്യക്തമാക്കി. ഡാറ്റ ചോർത്തൽ, വിവരങ്ങൾ പൂർണ്ണമായി നശിപ്പിക്കൽ, വ്യാജ വിവരങ്ങളും ഡീപ്‌ഫേക്കുകളും നിർമ്മിച്ച് ഭീതി പരത്തൽ എന്നിവയ്ക്ക് വരെ എഐ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. നിർണായക അടിസ്ഥാന സൗകര്യങ്ങളെ മാത്രമല്ല, ബിസിനസുകളെയും സാധാരണ വ്യക്തികളെയും ഇത്തരം ഭീഷണികൾ ബാധിക്കാമെന്നതിനാൽ സർക്കാരും സ്വകാര്യ മേഖലയും പൊതുജനങ്ങളും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ് ഇനി ക്യാഷ് ലെസ് സിറ്റി!!ദുബായ് പേ’യിൽ ഇനി ‘ജയ് വാൻ’ കാർഡും;പുതിയ സൗകര്യം ഇങ്ങനെ

UAE August 27, 2026

Stock Jaywan Card

Jaywan cards Dubai Pay ദുബായ്: യുഎഇയുടെ സ്വന്തം പേയ്‌മെന്റ് നെറ്റ്‌വർക്കായ ‘ജയ് വാൻ’ ഇനി ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ദുബായ് പേ’യിലും ലഭ്യമാകും. ദുബായ് ഫിനാൻസും ഡിജിറ്റൽ ദുബായും ചേർന്നാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയത്.

APPLY NOW FOR THE LATEST VACANCIES

നഗരത്തെ പൂർണ്ണമായും കാഷ്‌ലെസ് ആക്കി മാറ്റുക എന്ന ദുബായിയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ‘ദുബായ് പേ’യിലെ ജയ് വാൻ വഴിയുള്ള ആദ്യ സർക്കാർ ഇടപാട് ദുബായ് കെയർസിനുള്ള സംഭാവന നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. യുഎഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സാണ് ജയ് വാൻ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇനി മുതൽ എടിഎമ്മുകൾ, ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കാർഡ് ഉപയോഗിക്കാം. സർക്കാർ സേവനങ്ങളുടെ ഫീസുകൾ ഒരൊറ്റ ക്ലിക്കിലൂടെ അടയ്ക്കാം. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾ ഉറപ്പാക്കാം. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ പണമിടപാടുകളുടെ 90 ശതമാനവും ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് മാറ്റുകയാണ് ദുബായിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് ദുബായ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. ഇടപാടുകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയൊരു മാറ്റമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്

Related Posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *