ഇനി മാസ്കിന്റെ കളി യുഎയിലും!!സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് വരുന്നു; നിരക്കുകളും പ്രീ-ഓർഡർ ചെയ്യുന്ന വിധവും അറിയാം

1000006439

ദുബൈ: യുഎഇയിൽ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് 10 വർഷത്തെ ലൈസൻസ് നൽകി ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA). വ്യക്തികൾ, ബിസിനസുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറമെ കടൽ, വ്യോമയാന മേഖലകൾക്കും ഈ സേവനം ലഭ്യമാകും.

APPLY NOW FOR THE LATEST VACANCIES

ഔദ്യോഗികമായി സർവീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യു.എ.ഇ നിവാസികൾക്ക് ഇപ്പോൾ സ്റ്റാർലിങ്ക് വെബ്‌സൈറ്റ് വഴി സേവനങ്ങൾ പ്രീ-ഓർഡർ ചെയ്യാവുന്നതാണ്.

നിരക്കുകളും പ്ലാനുകളും

റെസിഡൻഷ്യൽ പ്ലാൻ (Residential Plan): പ്രതിമാസം 300 ദിർഹം (പരിധിയില്ലാത്ത ഡാറ്റയും 30 ദിവസത്തെ സൗജന്യ ട്രയലും).

ഹാർഡ്‌വെയർ കിറ്റ് (Hardware Kit): 1,465 ദിർഹം മുതൽ ആരംഭിക്കുന്നു (റൂട്ടർ Gen 3 വിത്ത് Wi-Fi 6 ഉൾപ്പെടെ).

പ്രീ-ഓർഡർ ഡിപ്പോസിറ്റ്: പ്രീ-ഓർഡർ ചെയ്യുമ്പോൾ 300 ദിർഹം നിക്ഷേപമായി നൽകണം (ഇത് പിന്നീട് ഹാർഡ്‌വെയർ കിറ്റ് തുകയിൽ നിന്ന് കുറയ്ക്കും).

ഇന്റർനെറ്റ് വേഗത: 400+ Mbps വരെ വേഗത പ്രതീക്ഷിക്കാം.

എങ്ങനെ മുൻകൂട്ടി ഓർഡർ ചെയ്യാം?

സ്റ്റാർലിങ്ക് യുഎഇ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ‘Get started’ ക്ലിക്ക് ചെയ്യുക.

സേവന ലഭ്യത ഉറപ്പുവരുത്താൻ നിങ്ങളുടെ ലൊക്കേഷൻ ചേർക്കുക.

ഓഫറുകളും ഹാർഡ്‌വെയർ വിവരങ്ങളും പരിശോധിച്ച ശേഷം ‘Checkout’ തിരഞ്ഞെടുക്കുക.

പേര്, ഷിപ്പിംഗ് വിലാസം, പേയ്‌മെന്റ് വിവരങ്ങൾ എന്നിവ പൂരിപ്പിച്ച് പ്രീ-ഓർഡർ പൂർത്തിയാക്കാം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ് ഇനി ക്യാഷ് ലെസ് സിറ്റി!!ദുബായ് പേ’യിൽ ഇനി ‘ജയ് വാൻ’ കാർഡും;പുതിയ സൗകര്യം ഇങ്ങനെ

UAE August 27, 2026

Stock Jaywan Card

Jaywan cards Dubai Pay ദുബായ്: യുഎഇയുടെ സ്വന്തം പേയ്‌മെന്റ് നെറ്റ്‌വർക്കായ ‘ജയ് വാൻ’ ഇനി ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ദുബായ് പേ’യിലും ലഭ്യമാകും. ദുബായ് ഫിനാൻസും ഡിജിറ്റൽ ദുബായും ചേർന്നാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയത്.

APPLY NOW FOR THE LATEST VACANCIES

നഗരത്തെ പൂർണ്ണമായും കാഷ്‌ലെസ് ആക്കി മാറ്റുക എന്ന ദുബായിയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ‘ദുബായ് പേ’യിലെ ജയ് വാൻ വഴിയുള്ള ആദ്യ സർക്കാർ ഇടപാട് ദുബായ് കെയർസിനുള്ള സംഭാവന നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. യുഎഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സാണ് ജയ് വാൻ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇനി മുതൽ എടിഎമ്മുകൾ, ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കാർഡ് ഉപയോഗിക്കാം. സർക്കാർ സേവനങ്ങളുടെ ഫീസുകൾ ഒരൊറ്റ ക്ലിക്കിലൂടെ അടയ്ക്കാം. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾ ഉറപ്പാക്കാം. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ പണമിടപാടുകളുടെ 90 ശതമാനവും ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് മാറ്റുകയാണ് ദുബായിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് ദുബായ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. ഇടപാടുകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയൊരു മാറ്റമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *