ഇന്ത്യാ- യുഎഇ വിമാനനിരക്കില്‍ വന്‍ ഇളവ് വരുന്നു; യാത്രക്കാര്‍ക്ക് തുക ലാഭം; കേരള റൂട്ടുകളിലും നിരക്ക് ഇടിഞ്ഞു

UAE Flight Ticket Price
UAE Flight Ticket Price

ദുബൈ: വേനലവധിക്കാലത്തിന് ശേഷം ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുള്ള മടക്കയാത്രാ തിരക്ക് കുറയുന്നതോടെ വിമാനനിരക്കുകളില്‍ വന്‍ ഇടിവ്. യാത്രാ തീയതി അല്‍പം മാറ്റിവെക്കാന്‍ കഴിയുന്നവര്‍ക്ക് ഒരു വണ്‍വേ ടിക്കറ്റില്‍ 1,600 ദിര്‍ഹത്തിലധികം (40,000 രൂപ) വരെ ലാഭിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആറ് പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍നിന്നുള്ള യുഎഇയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസുകളുടെ നിരക്കുകള്‍ താരതമ്യം ചെയ്തപ്പോള്‍, ഓഗസ്റ്റ് 30നെ അപേക്ഷിച്ച് സെപ്റ്റംബര്‍ 13ന് യാത്ര ചെയ്യുന്നതിനുള്ള നിരക്ക് 49 മുതല്‍ 64 ശതമാനം വരെ കുറവാണെന്ന് ഖലീജ് ടൈംസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

APPLY NOW FOR THE LATEST VACANCIES

ആറ് റൂട്ടുകളിലെയും ഏറ്റവും കുറഞ്ഞ ശരാശരി നിരക്ക് ഓഗസ്റ്റ് 30ന് ഏകദേശം 2,089 ദിര്‍ഹമായിരുന്നത് സെപ്റ്റംബര്‍ 13ഓടെ 894 ദിര്‍ഹമായി കുറഞ്ഞു. അതായത് ശരാശരി 57 ശതമാനം ഇടിവ്.

ബെംഗളൂരുവില്‍ ഏറ്റവും വലിയ ലാഭം

ബെംഗളൂരുവില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് ഏറ്റവും വലിയ നിരക്കുവ്യത്യാസം രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 30ന് ഏകദേശം 2,513 ദിര്‍ഹമായിരുന്ന ഏറ്റവും കുറഞ്ഞ നിരക്ക് സെപ്റ്റംബര്‍ 13ന് 914 ദിര്‍ഹമായി. ഒരു യാത്രക്കാരന് ഏകദേശം 1,600 ദിര്‍ഹത്തിന്റെ ലാഭം.

ഡല്‍ഹി റൂട്ടില്‍ നിരക്ക് 2,227 ദിര്‍ഹത്തില്‍നിന്ന് 825 ദിര്‍ഹമായും കുറഞ്ഞു. ഹൈദരാബാദ് റൂട്ടില്‍ 1,777 ദിര്‍ഹമായിരുന്ന നിരക്ക് സെപ്റ്റംബര്‍ 13ന് 758 ദിര്‍ഹത്തിലെത്തി.

കേരള യാത്രക്കാര്‍ക്കും വന്‍ ആശ്വാസം

കേരളത്തില്‍നിന്നുള്ള യുഎഇ സര്‍വീസുകളിലും നിരക്കില്‍ ഗണ്യമായ കുറവുണ്ട്. കൊച്ചിയില്‍നിന്നുള്ള ഏറ്റവും കുറഞ്ഞ നേരിട്ടുള്ള വിമാനനിരക്ക് ഓഗസ്റ്റ് 30ന് ഏകദേശം 2,272 ദിര്‍ഹമായിരുന്നത് സെപ്റ്റംബര്‍ 6ന് 1,387 ദിര്‍ഹമായും സെപ്റ്റംബര്‍ 13ന് 1,057 ദിര്‍ഹമായും കുറഞ്ഞു.

കോഴിക്കോട് റൂട്ടിലും സമാനമായ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 30ന് 2,285 ദിര്‍ഹമായിരുന്ന ഏറ്റവും കുറഞ്ഞ നിരക്ക് സെപ്റ്റംബര്‍ 6ന് 1,608 ദിര്‍ഹമായും സെപ്റ്റംബര്‍ 13ന് 1,070 ദിര്‍ഹമായും താഴ്ന്നു.

അതായത് കൊച്ചിയില്‍നിന്നോ കോഴിക്കോട്ടുനിന്നോ സെപ്റ്റംബര്‍ മധ്യത്തില്‍ യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റില്‍ 1,200 ദിര്‍ഹത്തിലധികം ലാഭിക്കാനാകും.

സെപ്റ്റംബര്‍ 10 വരെ തിരക്ക് തുടരും

വേനലവധിക്ക് ഇന്ത്യയിലെത്തിയ യുഎഇ പ്രവാസികള്‍ സ്‌കൂള്‍ തുറക്കുന്നതിനും ജോലിസ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനുമായി യാത്ര ചെയ്യുന്നതാണ് നിലവിലെ ഉയര്‍ന്ന നിരക്കിന് പ്രധാന കാരണം. സെപ്റ്റംബര്‍ 10 വരെ ഇന്ത്യാ- യുഎഇ റൂട്ടുകളില്‍ യാത്രക്കാരുടെ തിരക്ക് ശക്തമായി തുടരുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്.

എന്നാല്‍ ഈ തിരക്ക് കുറഞ്ഞാല്‍ വിമാനനിരക്കുകള്‍ കൂടുതല്‍ താഴുമെന്നാണ് വിലയിരുത്തല്‍. യാത്രാ തീയതിയില്‍ ഇളവുള്ളവര്‍ക്ക് സെപ്റ്റംബര്‍ മധ്യത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഗണ്യമായ സാമ്പത്തിക ലാഭത്തിന് സഹായകരമാകും.

കുറഞ്ഞ നിരക്കിന് ചെറിയ സമയം മാത്രം?

കുറഞ്ഞ വിമാനനിരക്ക് ദീര്‍ഘകാലം തുടരണമെന്നില്ലെന്ന് ട്രാവല്‍ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒക്ടോബര്‍ മുതല്‍ ദുബൈയിലെ പരിപാടികളുടെയും ഇവന്റുകളുടെയും സീസണ്‍ സജീവമാകുന്നതോടെ യുഎഇയിലേക്കുള്ള യാത്രാ ആവശ്യം വീണ്ടും വര്‍ധിക്കും.

ഒക്ടോബര്‍ അവസാനത്തോടെ ശൈത്യകാല ടൂറിസം സീസണ്‍ ആരംഭിക്കുന്നതും വിമാനനിരക്കുകള്‍ വീണ്ടും ഉയരാന്‍ കാരണമായേക്കും. അതിനാല്‍ സെപ്റ്റംബര്‍ മധ്യത്തിലെ കുറഞ്ഞ നിരക്കുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണെന്നാണ് ട്രാവല്‍ ഏജന്‍സികളുടെ നിര്‍ദേശം.

കുടുംബസമേതം യാത്ര ചെയ്യുന്നവര്‍ക്ക് തീയതി രണ്ടാഴ്ചത്തേക്ക് മാറ്റുന്നത് ആയിരക്കണക്കിന് ദിര്‍ഹത്തിന്റെ മൊത്തം ലാഭത്തിന് വഴിയൊരുക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ് ഇനി ക്യാഷ് ലെസ് സിറ്റി!!ദുബായ് പേ’യിൽ ഇനി ‘ജയ് വാൻ’ കാർഡും;പുതിയ സൗകര്യം ഇങ്ങനെ

UAE August 27, 2026

Stock Jaywan Card

Jaywan cards Dubai Pay ദുബായ്: യുഎഇയുടെ സ്വന്തം പേയ്‌മെന്റ് നെറ്റ്‌വർക്കായ ‘ജയ് വാൻ’ ഇനി ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ദുബായ് പേ’യിലും ലഭ്യമാകും. ദുബായ് ഫിനാൻസും ഡിജിറ്റൽ ദുബായും ചേർന്നാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയത്.

APPLY NOW FOR THE LATEST VACANCIES

നഗരത്തെ പൂർണ്ണമായും കാഷ്‌ലെസ് ആക്കി മാറ്റുക എന്ന ദുബായിയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ‘ദുബായ് പേ’യിലെ ജയ് വാൻ വഴിയുള്ള ആദ്യ സർക്കാർ ഇടപാട് ദുബായ് കെയർസിനുള്ള സംഭാവന നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. യുഎഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സാണ് ജയ് വാൻ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇനി മുതൽ എടിഎമ്മുകൾ, ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കാർഡ് ഉപയോഗിക്കാം. സർക്കാർ സേവനങ്ങളുടെ ഫീസുകൾ ഒരൊറ്റ ക്ലിക്കിലൂടെ അടയ്ക്കാം. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾ ഉറപ്പാക്കാം. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ പണമിടപാടുകളുടെ 90 ശതമാനവും ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് മാറ്റുകയാണ് ദുബായിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് ദുബായ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. ഇടപാടുകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയൊരു മാറ്റമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *