
ദുബായ്∙ ദുബായിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയുടെ യോഗ്യതകളും അപേക്ഷാ നടപടികളും വ്യക്തമാക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ്. ആവശ്യമായ രേഖകളും അപേക്ഷാ രീതികളും വിശദീകരിക്കുന്ന അവബോധ വിഡിയോ ജിഡിആർഎഫ്എ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവച്ചു.
അഞ്ച് വർഷം കാലാവധിയുള്ള ഈ വീസ ഉപയോഗിച്ച് വിദേശികൾക്ക് എത്ര തവണ വേണമെങ്കിലും യുഎഇയിലേക്ക് പ്രവേശിക്കാം. ഓരോ പ്രവേശനത്തിലും പരമാവധി 90 ദിവസം വരെ രാജ്യത്ത് തങ്ങാൻ സാധിക്കും. ആവശ്യമെങ്കിൽ നിബന്ധനകൾക്ക് വിധേയമായി 90 ദിവസത്തേക്ക് കൂടി താമസം നീട്ടിയെടുക്കാവുന്നതാണ്. എന്നാൽ ഒരു വർഷത്തിനുള്ളിലെ ആകെ താമസദൈർഘ്യം 180 ദിവസത്തിൽ കവിയരുത്.
∙ യോഗ്യതകളും ആവശ്യമായ രേഖകളുംഈ വീസയ്ക്ക് അപേക്ഷിക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ ജിഡിആർഎഫ്എ മുന്നോട്ടുവയ്ക്കുന്നു.പാസ്‌പോർട്ട്: അപേക്ഷിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം.
സാമ്പത്തിക ഭദ്രത: കഴിഞ്ഞ ആറ് മാസത്തെ കാലയളവിൽ അക്കൗണ്ടിൽ കുറഞ്ഞത് 4,000 യുഎസ് ഡോളറോ (ഏകദേശം 14,692 യുഎഇ ദിർഹം) തത്തുല്യമായ തുകയോ ബാങ്ക് ബാലൻസായി ഉണ്ടെന്ന് തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ് നിർബന്ധമാണ്.
മറ്റു രേഖകൾ: വ്യക്തിഗത ഫോട്ടോ, യുഎഇയിൽ കവറേജുള്ള സാധുവായ ആരോഗ്യ ഇൻഷുറൻസ്, യുഎഇയിൽ നിന്നുള്ള മടക്കയാത്രാ ടിക്കറ്റ് അല്ലെങ്കിൽ തുടർയാത്രാ ടിക്കറ്റ്, താമസിക്കുന്ന സ്ഥലത്തിന്റെ (ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ വിലാസം) വിവരങ്ങൾ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ജിഡിആർഎഫ്എ ദുബായിയുടെ ഡിജിറ്റൽ സേവന സംവിധാനത്തിലൂടെ വളരെ എളുപ്പത്തിൽ ഓൺലൈനായി അപേക്ഷിക്കാം:
∙ ജിഡിആർഎഫ്എ സ്മാർട്ട് സർവീസ് സംവിധാനത്തിൽ യുഎഇ പാസ് അല്ലെങ്കിൽ യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
∙ സേവനങ്ങളുടെ പട്ടികയിൽ നിന്ന് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ തിരഞ്ഞെടുക്കുക.
∙ അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് നിശ്ചിത ഫീസ് അടയ്ക്കുക.
∙ ഓൺലൈൻ വഴി അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ആമർ സെന്ററുകൾ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഡിജിറ്റൽ ചാനലുകൾ വഴി 24 മണിക്കൂറും സേവനം ലഭ്യമാണ്. അപേക്ഷ സമർപ്പിച്ച് 48 മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയായി ഇ-വീസ ഇമെയിൽ വഴി ലഭിക്കും. ഓരോ തവണയും ദുബായിലേക്ക് വരുമ്പോൾ പുതിയ ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുന്ന പ്രയാസം ഒഴിവാക്കാൻ ഈ സംവിധാനം സഹായിക്കും. കൂടുതൽ വിവരങ്ങൾ ജിഡിആർഎഫ്എയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായ് ഇനി ക്യാഷ് ലെസ് സിറ്റി!!ദുബായ് പേ’യിൽ ഇനി ‘ജയ് വാൻ’ കാർഡും;പുതിയ സൗകര്യം ഇങ്ങനെ
UAE August 27, 2026

Jaywan cards Dubai Pay ദുബായ്: യുഎഇയുടെ സ്വന്തം പേയ്‌മെന്റ് നെറ്റ്‌വർക്കായ ‘ജയ് വാൻ’ ഇനി ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ദുബായ് പേ’യിലും ലഭ്യമാകും. ദുബായ് ഫിനാൻസും ഡിജിറ്റൽ ദുബായും ചേർന്നാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയത്.
APPLY NOW FOR THE LATEST VACANCIES
നഗരത്തെ പൂർണ്ണമായും കാഷ്‌ലെസ് ആക്കി മാറ്റുക എന്ന ദുബായിയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ‘ദുബായ് പേ’യിലെ ജയ് വാൻ വഴിയുള്ള ആദ്യ സർക്കാർ ഇടപാട് ദുബായ് കെയർസിനുള്ള സംഭാവന നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. യുഎഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സാണ് ജയ് വാൻ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇനി മുതൽ എടിഎമ്മുകൾ, ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കാർഡ് ഉപയോഗിക്കാം. സർക്കാർ സേവനങ്ങളുടെ ഫീസുകൾ ഒരൊറ്റ ക്ലിക്കിലൂടെ അടയ്ക്കാം. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾ ഉറപ്പാക്കാം. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ പണമിടപാടുകളുടെ 90 ശതമാനവും ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് മാറ്റുകയാണ് ദുബായിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് ദുബായ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. ഇടപാടുകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയൊരു മാറ്റമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്