
അൽ ഐൻ (യു.എ.ഇ) : പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ആവേശത്തോടെ കാത്തിരുന്ന എട്ടു വയസ്സുകാരൻ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. അൽ ഐനിലെ പാർക്കിന് സമീപം വെച്ചുണ്ടായ അപകടത്തിൽ അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് ആണ് മരിച്ചത്. മകന്റെ വേർപാടിൽ നടുങ്ങിനിൽക്കുന്ന കുടുംബത്തിനും സഹപാഠികൾക്കും നാടിനും ഈ ദാരുണ സംഭവം വലിയ വിങ്ങലായി മാറി.
APPLY NOW FOR THE LATEST VACANCIES
പുതിയ സ്കൂൾ വർഷത്തിന് മുന്നോടിയായി സ്കൂൾ ബാഗും പഠന സാമഗ്രികളും ക്രമീകരിച്ചുവെച്ച ശേഷമാണ് വലീദ് കളിക്കാനായി പുറത്തിറങ്ങിയത്. വൈകുന്നേരം സ്പോർട്സ് യൂനിഫോം വാങ്ങാൻ പോകാനിരിക്കെയാണ് വിധി ദുരന്തത്തിന്‍റെ രൂപത്തിലെത്തിയത്. വീടിന് സമീപമുള്ള പാർക്കിൽ ജ്യേഷ്ഠനും കൂട്ടുകാർക്കുമൊപ്പം കളിക്കുന്നതിനിടയിലായിരുന്നു അപകടം.
കൂട്ടത്തിലൊരു കുട്ടി സമീപത്തെ വീടിന് പുറത്തുള്ള വാട്ടർ കൂളറിൽനിന്ന് വെള്ളം കുടിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. ഇത് തമാശയാണെന്ന് കരുതി സഹായിക്കാൻ ഓടിയെത്തിയ വലീദ് കൂളറിൽ തൊട്ടതോടെയാണ് ശക്തമായ ഷോക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഒമ്പത് വയസ്സുകാരനായ ജ്യേഷ്ഠൻ അഹമ്മദിനു മറ്റേ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ നേരിയ ഷോക്ക് അനുഭവപ്പെടുകയും ഉടൻ കൈ വലിക്കുകയും ചെയ്തു. എന്നാൽ നിമിഷങ്ങൾക്കകം വലീദ് കൂളറിലേക്ക് വീഴുകയായിരുന്നു.
ഭയന്നോടിയ ജ്യേഷ്ഠൻ വീട്ടിലെത്തി വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കൾ ഓടിയെത്തുമ്പോൾ ബോധരഹിതനായി കിടക്കുകയായിരുന്ന കുട്ടിയെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്നേഹസമ്പന്നമായ പെരുമാറ്റം കൊണ്ട് അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയങ്കരനായിരുന്ന വലീദിന്‍റെ വേർപാടിൽ സ്കൂൾ അധികൃതരും കുട്ടികളും വലിയ ദുഃഖത്തിലാണ്. അപകടാവസ്ഥയിലുള്ളതും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതുമായ വൈദ്യുതോപകരണങ്ങൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും അധികൃതരും നാട്ടുകാരും ആശങ്ക പങ്കുവെക്കുന്നുണ്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായ് ഇനി ക്യാഷ് ലെസ് സിറ്റി!!ദുബായ് പേ’യിൽ ഇനി ‘ജയ് വാൻ’ കാർഡും;പുതിയ സൗകര്യം ഇങ്ങനെ
UAE August 27, 2026

Jaywan cards Dubai Pay ദുബായ്: യുഎഇയുടെ സ്വന്തം പേയ്‌മെന്റ് നെറ്റ്‌വർക്കായ ‘ജയ് വാൻ’ ഇനി ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ദുബായ് പേ’യിലും ലഭ്യമാകും. ദുബായ് ഫിനാൻസും ഡിജിറ്റൽ ദുബായും ചേർന്നാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയത്.
APPLY NOW FOR THE LATEST VACANCIES
നഗരത്തെ പൂർണ്ണമായും കാഷ്‌ലെസ് ആക്കി മാറ്റുക എന്ന ദുബായിയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ‘ദുബായ് പേ’യിലെ ജയ് വാൻ വഴിയുള്ള ആദ്യ സർക്കാർ ഇടപാട് ദുബായ് കെയർസിനുള്ള സംഭാവന നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. യുഎഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സാണ് ജയ് വാൻ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇനി മുതൽ എടിഎമ്മുകൾ, ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കാർഡ് ഉപയോഗിക്കാം. സർക്കാർ സേവനങ്ങളുടെ ഫീസുകൾ ഒരൊറ്റ ക്ലിക്കിലൂടെ അടയ്ക്കാം. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾ ഉറപ്പാക്കാം. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ പണമിടപാടുകളുടെ 90 ശതമാനവും ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് മാറ്റുകയാണ് ദുബായിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് ദുബായ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. ഇടപാടുകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയൊരു മാറ്റമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്.