ബാങ്കിൽ കിടക്കുന്ന ദിർഹം വെറുതെയിരിക്കേണ്ട! കൂടുതൽ ലാഭം നേടാൻ ഈ ‘മാജിക്’ വഴിയറിയാം!

gulfnews 2024 11 16 u7zrpoun UAE oney dirham20 16ef4d4ca21 original ratio 1

ജീവിതത്തിലെ ചെലവുകൾ വർധിക്കുമ്പോൾ കൂടുതൽ പണം സമ്പാദിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഇത് പലപ്പോഴും സാധിക്കുന്നില്ല. പലരുടെയും ബാങ്ക് അക്കൗണ്ടുകളിൽ ആയിരക്കണക്കിന് ദിർഹം ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. എന്നാൽ അതിനു ചെറിയ പലിശ മാത്രമാണ് ലഭിക്കുന്നത്. ജീവിതച്ചെലവുകൾ ദിനംപ്രതി വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഈ പണം കാര്യമായ വരുമാനമൊന്നും നേടുന്നില്ല. പണം മാറ്റിവയ്ക്കുന്നത് ഉത്തരവാദിത്തമുള്ള സാമ്പത്തിക ശീലമായി തോന്നിയിരുന്ന ഒരു കാലമുണ്ടായിരുന്നെങ്കിലും, ഇങ്ങനെ വെറുതെ കിടക്കുന്ന പണം നമ്മൾ അറിയാതെ വലിയ നഷ്ടമുണ്ടാക്കുന്നുണ്ടോ? സാമ്പത്തിക വിദഗ്ധർ ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നത് ഇതാണ്. ഇവിടെയാണ് ഇൻവെസ്റ്റ്നേഷൻ (Investnation) പോലുള്ള പ്ലാറ്റ്‌ഫോമുകൾ ശ്രദ്ധ നേടുന്നത്.

എല്ലാവർക്കും നിക്ഷേപ നേട്ടം സ്വന്തമാക്കാം
പരിചയസമ്പന്നരായ നിക്ഷേപകരേക്കാൾ സാധാരണക്കാരായ ആളുകളെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത ഇൻവെസ്റ്റ്നേഷനിൽ 500 ദിർഹം മുതൽ നിക്ഷേപം ആരംഭിക്കാം. പ്രതിവർഷം 7% വരെ വരുമാനം ലഭിക്കാനുള്ള അവസരവും പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു. അതേസമയം, പണം പിൻവലിക്കുന്നതിന് ലോക്ക്-ഇൻ കാലയളവുകളോ, പിഴകളോ ഇല്ലാതിനാൽ ആവശ്യസമയത്ത് നിങ്ങളുടെ പണം തിരികെ എടുക്കാമെന്നതും ശ്രദ്ധേയമാണ്. അതിവേഗ ലാഭം തേടുന്നതല്ല ഇതിന്റെ ആകർഷണം. പണം വെറുതെ കിടക്കാതെ വളരാനുള്ള അവസരം ഒരുക്കുക എന്നതാണ്.

APPLY NOW FOR THE LATEST VACANCIES

സമ്പാദ്യം ഉണ്ട് …. പക്ഷെ പ്രയോജനമുണ്ടോ?
വർഷങ്ങളായി സാമ്പത്തിക ചർച്ചകളുടെ കേന്ദ്രബിന്ദു ചെലവുകൾ കുറയ്ക്കുക, കൂടുതൽ സമ്പാദിക്കുക, ആഗ്രഹങ്ങൾ മാറ്റിവയ്ക്കുക എന്നിവയായിരുന്നു. ഈ തത്വങ്ങൾക്ക് ഇപ്പോഴും പ്രാധാന്യമുണ്ടെങ്കിലും, ഇന്നത്തെ സാഹചര്യത്തിൽ മറ്റൊരു വെല്ലുവിളി കൂടി ഉയർന്നിട്ടുണ്ട്: വെറുതെ കിടക്കുന്ന പണത്തിന് വർധിച്ചുവരുന്ന ജീവിതച്ചെലവിനൊപ്പം മുന്നേറാൻ പലപ്പോഴും കഴിയുന്നില്ല.

ഇതിന്റെ ഫലമായി ആളുകളുടെ സാമ്പത്തിക ശീലങ്ങളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ‘എത്രത്തോളം പണം സമ്പാദിക്കാം?’ എന്നതിന് പകരം ‘എന്റെ സമ്പാദ്യം എങ്ങനെ വളർത്താം?’ എന്നാണ് ആളുകൾ ഇപ്പോൾ കൂടുതൽ ചോദിക്കുന്നത്. ഈ മാറിവരുന്ന ചിന്താഗതിയുടെ ഭാഗമാണ് ഇൻവെസ്റ്റ്നേഷൻ.

ഡിജിറ്റൽ അധിഷ്ഠിതമായ സമീപനത്തിലൂടെ നിക്ഷേപവുമായി ബന്ധപ്പെട്ട പരമ്പരാഗത സങ്കീർണതകളിൽ പലതും ഒഴിവാക്കുകയാണ് പ്ലാറ്റ്‌ഫോം ചെയ്യുന്നത്. വിപണിയെ നിരന്തരം നിരീക്ഷിക്കുകയോ സങ്കീർണമായ സാമ്പത്തിക പ്രക്രിയകളിലൂടെ കടന്നുപോകുകയോ ചെയ്യാതെ, സമ്പാദ്യത്തിന് വളർച്ച ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് ലളിതമായ അനുഭവമാണ് ഇത് നൽകുന്നത്. അതുകൊണ്ടാണ് പുതിയ തലമുറയ്ക്കിടയിൽ ഈ പ്ലാറ്റ്‌ഫോം സ്വീകാര്യത നേടുന്നത്. തങ്ങളുടെ പണം വെറുതെ കിടക്കുന്നത് കണ്ട് ഇനിയും സംതൃപ്തരാകാത്തവരാണ് തലമുറ പുതിയ കാലത്തെ സമ്പാദ്യ ശീലങ്ങളിലേക്ക് ചുവട് വച്ച് തുടങ്ങിയിരിക്കുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ് ഇനി ക്യാഷ് ലെസ് സിറ്റി!!ദുബായ് പേ’യിൽ ഇനി ‘ജയ് വാൻ’ കാർഡും;പുതിയ സൗകര്യം ഇങ്ങനെ

UAE August 27, 2026

Stock Jaywan Card

Jaywan cards Dubai Pay ദുബായ്: യുഎഇയുടെ സ്വന്തം പേയ്‌മെന്റ് നെറ്റ്‌വർക്കായ ‘ജയ് വാൻ’ ഇനി ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ദുബായ് പേ’യിലും ലഭ്യമാകും. ദുബായ് ഫിനാൻസും ഡിജിറ്റൽ ദുബായും ചേർന്നാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയത്.

APPLY NOW FOR THE LATEST VACANCIES

നഗരത്തെ പൂർണ്ണമായും കാഷ്‌ലെസ് ആക്കി മാറ്റുക എന്ന ദുബായിയുടെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ‘ദുബായ് പേ’യിലെ ജയ് വാൻ വഴിയുള്ള ആദ്യ സർക്കാർ ഇടപാട് ദുബായ് കെയർസിനുള്ള സംഭാവന നൽകിക്കൊണ്ടാണ് നിർവ്വഹിച്ചത്. യുഎഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറിയായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സാണ് ജയ് വാൻ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇനി മുതൽ എടിഎമ്മുകൾ, ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കാർഡ് ഉപയോഗിക്കാം. സർക്കാർ സേവനങ്ങളുടെ ഫീസുകൾ ഒരൊറ്റ ക്ലിക്കിലൂടെ അടയ്ക്കാം. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾ ഉറപ്പാക്കാം. 2026 അവസാനത്തോടെ സർക്കാർ-സ്വകാര്യ മേഖലകളിലെ പണമിടപാടുകളുടെ 90 ശതമാനവും ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് മാറ്റുകയാണ് ദുബായിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം നൽകുന്നതിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് ദുബായ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു. ഇടപാടുകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വലിയൊരു മാറ്റമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *