പൊതുജന ശ്രദ്ധയ്ക്ക്! യുഎഇയില്‍ പാര്‍ക്കുകള്‍ താല്‍ക്കാലികമായി അടച്ചു, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

563544

യുഎഇയില്‍ അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പാര്‍ക്കുകളും മറ്റ് പൊതുസ്ഥലങ്ങളും താല്‍ക്കാലികമായി അടച്ചു. അബുദബി സിറ്റി മുനിസിപ്പാലിറ്റിയാണ് മുഴുവന്‍ പാര്‍ക്കുകളും വിനോദസഞ്ചാര സ്ഥലങ്ങളും ബീച്ചുകളും പൂര്‍ണമായും അടച്ചെന്ന് അറിയിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇവിടങ്ങളിലെ എല്ലാ പരിപാടികളും നിര്‍ത്തിവെച്ചതായി അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു. മേഖലയില്‍ പലയിടങ്ങളിലും ശക്തമായ മഴയും മറ്റ് കാലാവസ്ഥാ വ്യതിയാനവും തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ തീരുമാനം എടുത്തതെന്ന് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു. കൂടാതെ അല്‍ ഐന്‍ മുനിസിപ്പാലിറ്റിയും താല്‍ക്കാലികമായി പാര്‍ക്കുകള്‍ അടച്ചിരിക്കുയാണ്.

APPLY NOW FOR THE LATEST VACANCIES

യുഎഇയിലെ റോഡുകള്‍ മുങ്ങിയിരിക്കുന്നതും വാഹനങ്ങളും യാത്രക്കാരും ദുരിതത്തിലാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അബുദബി മുനിസിപ്പാലിറ്റിയും അല്‍ ഐന്‍ മുനിസിപ്പാലിറ്റിയും മുന്‍കരുതലുകള്‍ അറിയിച്ചത്. ശക്തമായ മഴയില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും അറിയിച്ചു. കൂടാതെ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ വേഗത കുറച്ച് യാത്രചെയ്യണമെന്നും ഫ്‌ലാഷ് ലൈറ്റുകള്‍, വൈപ്പര്‍ എന്നിവ വേണ്ടരീതിയില്‍ ഉപയോഗിക്കണെന്നും അബുദാബി പൊലീസ് നിര്‍ദേശിച്ചു. സ്വീഹാന്‍ നാഹെല്‍, അല്‍ ഖസ്‌ന റമ, ഉമ്മുല്‍ ഓഷ് അല്‍ റസീന്‍, അല്‍ ഫയ അല്‍ ഖാതിം റോഡ് മറ്റ് അനുബന്ധ സ്ഥലങ്ങളില്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കണമെന്നും അബുദാബി പൊലീസ് നിര്‍ദേശിച്ചു. കൂടാതെ അല്‍ അര്യന്‍ പാലത്തിനും അബുദാബിക്കും ഇടയിലുള്ള ഷെയ്ഖ് ഖലീഫ ബിന്‍ സായദ് ഇന്റര്‍നാഷണല്‍ റോഡില്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 100 കിലോമീറ്ററായി കുറക്കാനും പൊലീസ് അറിയിച്ചു. കൂടാതെ വാഹനം ഓടിക്കുമ്പോള്‍ മറ്റ് വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്നും കൃത്യമായ റോഡ് നിയമങ്ങള്‍ പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

യുഎഇയില്‍ വാരാന്ത്യം മഴയുള്ളതായിരിക്കുമെന്നും ഇന്ന് കിഴക്കന്‍ പ്രദേശങ്ങളിലും തെക്കന്‍ പ്രദേശങ്ങളിലും കാര്‍മേഘങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നും അത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. യുഎഇ ആസ്ഥാനമായിട്ടുള്ള സ്റ്റോം സെന്റര്‍ യുഎഇയിലെ പല മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന വീഡിയോകളും പുറത്തുവിട്ടിട്ടുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം

ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.

APPLY NOW FOR THE LATEST VACANCIES

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *