പ്രവാസികളുടെ ശ്രദ്ധയ്ക്ക്; സെപ്തംബർ ഒന്നുമുതൽ പുതിയ നിയമം, വിമാനയാത്ര ഇനി കൂടുതൽ എളുപ്പമാകും

airport neww

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സെപ്തംബർ ഒന്നുമുതൽ എമിഗ്രേഷൻ നടപടികളിൽ സുപ്രധാന മാറ്റം. ഇനി മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പേപ്പർ ബോർഡിംഗ് പാസ് (ഫിസിക്കൽ ബോർഡിംഗ് പാസ്)​ നിർബന്ധമല്ലെന്ന് എമിഗ്രേഷൻ ബ്യൂറോ അറിയിച്ചു. ഫിസിക്കൽ ബോർഡിംഗ് പാസ് നിർബന്ധമായി ഹാജരാക്കുകയോ അതിൽ സ്റ്റാമ്പ് പതിപ്പിക്കുകയോ ചെയ്യുന്ന രീതി ഇനിമുതൽ ഉണ്ടാകില്ല. പകരം യാത്രക്കാർക്ക് മൊബൈൽ ഫോണിലോ മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിലോ ഉള്ള ഇ-ബോർഡിംഗ് പാസ് കാണിച്ച് എമിഗ്രേഷൻ ക്ളിയറൻസ് നേടാം.

APPLY NOW FOR THE LATEST VACANCIES


രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പുതിയ സംവിധാനം സെപ്തംബർ ഒന്നുമുതൽ നിലവിൽ വരും. ബ്യൂറോ ഓഫ് എമിഗ്രേഷൻ ഇതിനുള്ള നിർദേശം അന്താരാഷ്ട്ര വിമാനത്താവള ഏജൻസികൾക്കും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനും നൽകിയിട്ടുണ്ട്. നിലവിൽ എമിഗ്രേഷൻ ക്ലിയറൻസിനായി യാത്രക്കാർ ഫിസിക്കൽ ബോർഡിംഗ് പാസ് ഹാജരാക്കുകയും ഉദ്യോഗസ്ഥർ അതിൽ സ്റ്റാമ്പ് പതിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്.
ഈ നടപടി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും തെറ്റായ രീതിയിലുള്ള സ്റ്റാമ്പിംഗ് കാരണം ബോർഡിംഗ് പാസിലെ വിവരങ്ങൾ വായിക്കുന്നതിൽ പിഴവുകൾ സംഭവിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നതിനെ തുടർന്നാണ് പുതിയ മാറ്റം. അതേസമയം, ഫിസിക്കൽ ബോർഡിംഗ് പാസ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തുടർന്നും എമിഗ്രേഷൻ കൗണ്ടറിൽ ഹാജരാക്കാൻ സാധിക്കും. എന്നാൽ ഇവയിൽ ഇനി മുതൽ സ്റ്റാമ്പ് പതിക്കുന്ന രീതി ഒഴിവാക്കും. പുതിയ മാറ്റത്തെക്കുറിച്ച് ജീവനക്കാരെ ബോധവത്ക്കരിക്കുന്നതിനായി വിമാനത്താവള-വ്യോമയാന മേഖലയിലെ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം

ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.

APPLY NOW FOR THE LATEST VACANCIES

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്

Related Posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *