സൗദി അരാംകോ പ്ലാന്റിലും വിമാനത്താവളത്തിലും ഹൂതി ആക്രമണം

562713

ജിദ്ദ/ ദുബായ്∙ സൗദി അരാംകോ പ്ലാന്റ്, നജ്റാൻ മേഖലയിലെ വിമാനത്താവളം എന്നിവ ആക്രമിച്ചതായി ഇറാന്റെ പിന്തുണയുളള ഹൂതി വിമതർ അവകാശപ്പെട്ടു. നജ്റാൻ വിമാനത്താവളത്തിലെ സൈനിക കേന്ദ്രത്തിനു നേരെയാണു ഡ്രോണാക്രമണം നടത്തിയത്. നജ്റാനിലെ തന്നെ അരാംകോ പ്ലാന്റാണ് ആക്രമിക്കപ്പെട്ടത്. ആക്രമണം സൗദി സ്ഥിരീകരിച്ചിട്ടില്ല.

അസംസ്കൃത എണ്ണ ഉൽപാദന ക്വോട്ട വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് സൗദിയിലേക്കു പ്രതിനിധിസംഘത്തെ അയച്ചു. പ്രതിദിനം 80 ലക്ഷം മുതൽ ഒരു കോടി ബാരൽ വരെ ക്രൂഡ് ഓയിൽ ഉൽപാദിപ്പിക്കാൻ കഴിയുന്ന തരത്തിൽ ക്വോട്ട വർധിപ്പിക്കണമെന്നാണ് ആവശ്യം.

APPLY NOW FOR THE LATEST VACANCIES

നിലവിൽ 40 ലക്ഷം ബാരലാണ് ഇറാഖിന് അനുവദിക്കപ്പെട്ട ക്വോട്ട. 6 വർഷത്തിനുള്ളിൽ ഒരു കോടി ബാരൽ എണ്ണ ഉൽപാദിപ്പിക്കുകയാണ് ഇറാഖിന്റെ ലക്ഷ്യം. എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിൽ അംഗമായതിനാൽ ക്വോട്ട വർധിപ്പിക്കാൻ അനുമതി വേണം.

ഇതിനിടെ, ലോകം മുഴുവൻ ഇറാന്റെ വിജയം അംഗീകരിച്ചെന്നും യുദ്ധത്തിൽനിന്നു പിൻമാറാൻ യുഎസിന് ഇതാണ് അനുയോജ്യസമയമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ ആത്മാഭിമാനം ഉയർത്തുന്നതിനൊപ്പം കരുത്തും തെളിയിക്കാൻ സാധിച്ചു. ഇറാനിലെ സ്കൂളുകളും ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ച അമേരിക്കയെ ലോകം വെറുപ്പോടെയാണു കാണുന്നതെന്നും ഡോക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പെസഷ്കിയാൻ പറഞ്ഞു.


ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം

ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.

APPLY NOW FOR THE LATEST VACANCIES

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *