
ദുബായ്∙ ഗൾഫ് ഓഫ് ഏദനിൽ ഉപരോധ പട്ടികയിലുള്ള എണ്ണക്കപ്പൽ ആറംഗ സായുധ സംഘം പിടിച്ചെടുത്തു. വിദേശ കപ്പലായ ‘സീമുൾ’ (സിബു 1) എന്ന കപ്പലാണ് കടൽക്കൊള്ളക്കാർ തങ്ങളുടെ നിയന്ത്രണത്തിലാക്കി സോമാലിയൻ തീരത്തേക്ക് തിരിച്ചുവിട്ടത്. കപ്പലിലുണ്ടായിരുന്ന 16 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
APPLY NOW FOR THE LATEST VACANCIES
യമനിലെ അൽ മുകല്ലയ്ക്ക് കിഴക്ക് 136 നോട്ടിക്കൽ മൈൽ അകലെയാണ് സായുധ സംഘം കപ്പലിൽ അതിക്രമിച്ചു കയറിയത്. കപ്പലിൽ നിന്ന് അപായസന്ദേശം ലഭിച്ചതായി രാജ്യാന്തര സമുദ്ര സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. 16 ഇന്ത്യക്കാരെക്കൂടാതെ ഒരു സിറിയൻ, ഒരു സുഡാനീസ്, ഒരു ഇറാഖി പൗരനും മറ്റൊരു ജീവനക്കാരനുമാണ് കപ്പലിലുള്ളത്. ഇറാന്റെ എണ്ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ അമേരിക്ക ഉപരോധമേർപ്പെടുത്തിയ കപ്പലുകളിലൊന്നാണിത്.
ഏതാനും ദിവസങ്ങൾക്കിടെ സമാനമായ രീതിയിൽ നടക്കുന്ന രണ്ടാമത്തെ തട്ടിക്കൊണ്ടുപോകൽ സംഭവമാണിത്. കഴിഞ്ഞ തിങ്കളാഴ്ച സോമാലിയൻ തീരത്തിന് സമീപത്തുനിന്ന് ‘ലുതുഫ്’ എന്ന മറ്റൊരു ചരക്കുകപ്പലും കടൽക്കൊള്ളക്കാർ തട്ടിയെടുത്തിരുന്നു. ആറ് ഇന്ത്യക്കാരുൾപ്പെടെ പത്ത് ജീവനക്കാരാണ് ഈ കപ്പലിലുള്ളത്. സെർബിയൻ സുരക്ഷാ ജീവനക്കാരും കപ്പലിലുണ്ടായിരുന്നു.
ടാൻസാനിയയിലെ ദാർ എസ് സലാമിലേക്ക് പോവുകയായിരുന്ന കപ്പൽ ആക്രമിച്ച ശേഷം കടൽക്കൊള്ളക്കാർ സോമാലിയയിലെ പുന്റ്ലാന്റ് തീരത്തേക്ക് മാറ്റുകയായിരുന്നു. 2011-ൽ രാജ്യാന്തര നാവികസേനയുടെ ഇടപെടലുകളിലൂടെ കുറഞ്ഞുവന്ന കടൽക്കൊള്ളക്കാരുടെ ഭീഷണി ഈ ഏപ്രിൽ മാസത്തിനുശേഷം വീണ്ടും വർധിച്ചുവരികയാണ്. തട്ടിക്കൊണ്ടുപോയ എല്ലാ പൗരന്മാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം
ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.
APPLY NOW FOR THE LATEST VACANCIES
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്