
അബുദാബി: അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്കും കാൽനടയാത്രക്കാർക്ക് വഴിനൽകാത്ത ഡ്രൈവർമാർക്കും എതിരെ മുന്നറിയിപ്പുമായി അബുദബി പൊലിസ്. നിയുക്ത ക്രോസിംഗുകൾ, കാൽനടപ്പാലങ്ങൾ, അണ്ടർപാസുകൾ എന്നിവയല്ലാതെ ഹൈവേകളിലൂടെയും മറ്റ് അപകടകരമായ സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.
APPLY NOW FOR THE LATEST VACANCIES
സുരക്ഷിതമല്ലാത്ത രീതിയിൽ റോഡ് മുറിച്ചുകടക്കുന്നതും, കാൽനടയാത്രക്കാർക്ക് ഡ്രൈവർമാർ വഴിമാറിക്കൊടുക്കാത്തതുമായ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ബോധവൽക്കരണ വീഡിയോയും പൊലിസ് പങ്കുവെച്ചിട്ടുണ്ട്.
നിയമലംഘനങ്ങളും ശിക്ഷകളും
അശ്രദ്ധമായ റോഡ് മുറിച്ചുകടക്കൽ: നിയുക്തമല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാൽ 400 ദിർഹം പിഴ ലഭിക്കും.
അപകടങ്ങൾ ഉണ്ടാക്കിയാൽ: നിയമവിരുദ്ധമായി റോഡ് മുറിച്ചുകടന്ന് അപകടത്തിന് കാരണമായാൽ തടവുശിക്ഷയും 5,000 മുതൽ 10,000 ദിർഹം വരെ പിഴയും നേരിടേണ്ടിവരും.
ഹൈവേകളിലെ ലംഘനം: മണിക്കൂറിൽ 80 കിലോമീറ്ററോ അതിൽ കൂടുതലോ വേഗപരിധിയുള്ള റോഡുകളിൽ വെച്ച് നിയമലംഘനം നടത്തിയാൽ കുറഞ്ഞത് മൂന്ന് മാസം തടവും 10,000 ദിർഹം വരെ പിഴയും ലഭിക്കാം.
റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ശ്രദ്ധ തിരിക്കുന്ന മറ്റ് കാര്യങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കണമെന്ന് പൊലിസ് ഓർമ്മിപ്പിച്ചു. അതേസമയം, കാൽനട ക്രോസിംഗുകൾക്ക് സമീപം എത്തുമ്പോൾ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാനും ഡ്രൈവർമാരോട് പൊലിസ് ആവശ്യപ്പെട്ടു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികളെ അറിഞ്ഞോ???എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി കാർ വാടകയ്ക്ക്; എങ്ങനെ ബുക്ക് ചെയ്യാം? അറിയാം

Etihad Rail rent cars അബുദാബി: എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി അബുദാബി, ഫുജൈറ സ്റ്റേഷനുകളിൽ നിന്ന് ദിവസേന 80 മുതൽ 200 ദിർഹം വരെ നിരക്കിൽ കാറുകൾ വാടകയ്ക്ക് എടുക്കാം. സുരക്ഷാ നിക്ഷേപം ആവശ്യമില്ല, ഇന്ധനച്ചെലവും നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ പാക്കേജിലും 60 കിലോമീറ്റർ വരെ ഡ്രൈവിങ് അനുവദിക്കും. യാത്രക്കാർക്ക് ട്രെയിനിൽ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം തുടർയാത്രയ്ക്കായി വാഹനം ലഭ്യമാക്കുന്ന Rail to Road സേവനമാണ് ആരംഭിച്ചിരിക്കുന്നത്. Thrifty Car Rental-ന്റെ Flexy ഉൽപ്പന്നത്തിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നത്. “യാത്രക്കാർക്ക് സുരക്ഷാ നിക്ഷേപം നൽകേണ്ട ബുദ്ധിമുട്ടോ കാർ തിരികെ നൽകുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയോ ഉണ്ടാകില്ല,” Thrifty Car Rental ജനറൽ മാനേജർ അമിത് കുമാർ പറഞ്ഞു.
എല്ലാ വാടക പാക്കേജുകളിലും മുൻകൂട്ടി അടച്ച ഇന്ധനച്ചെലവും 60 കിലോമീറ്റർ ഡ്രൈവിങ്ങും ഉൾപ്പെടും. അധിക ദൂരം സഞ്ചരിക്കുന്നതിന് പ്രത്യേകം നിരക്ക് നൽകി കൂടുതൽ കിലോമീറ്റർ വാങ്ങാം. എത്തിഹാദ് റെയിൽ യാത്രക്കാർക്കായി നിലവിൽ പ്രത്യേക ആമുഖ ഓഫറും ലഭ്യമാണ്. എന്നാൽ ഓഫറിന്റെ വിശദാംശങ്ങൾ Thrifty വ്യക്തമാക്കിയിട്ടില്ല. കാർ വാടക 24 മണിക്കൂർ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ട്രെയിൻ എത്തുന്ന സമയത്തോടോ പുറപ്പെടുന്ന സമയത്തോടോ നേരിട്ട് ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ യാത്രാ സമയത്തിൽ മാറ്റമുണ്ടായാലും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യത്തോടെ വാഹനം ഉപയോഗിക്കാം
മൂന്ന് വാടക വിഭാഗങ്ങൾ
ആദ്യ ഘട്ടത്തിൽ മൂന്ന് വിഭാഗങ്ങളിലാണ് വാഹനങ്ങൾ ലഭ്യമാക്കുന്നത്
Essential: Toyota Yaris, Baleno, Hyundai Accent തുടങ്ങിയ ഹാച്ച്ബാക്കുകളും ചെറിയ സെഡാനുകളും.