പ്രവാസികളെ അറിഞ്ഞോ നിങ്ങൾ??? ഇനി മുതൽ ദുബൈയിൽ യൂബർ ആപ്പ് വഴി ഡ്രൈവറില്ലാ ടാക്‌സി ബുക്ക് ചെയ്യാം

559818

ദുബൈ: ആഗസ്റ്റ് 20 മുതൽ ദുബൈയിൽ ഡ്രൈവറില്ലാ ടാക്‌സി ബുക്ക് ചെയ്യാം. ബൈദുവിന്റെ അപ്പോളോ ഗോ ടാക്‌സി ബുക്ക് ചെയ്യാൻ യൂബർ ആപ്പിലാണ് സൗകര്യമൊരുക്കുന്നത്. ദുബൈ ആർടിഎയാണ് ഇക്കാര്യം അറിയിച്ചത്. യൂബർ എക്‌സ്, യൂബർ കംഫേർട്ട് ബുക്ക് ചെയ്യുന്നവർക്കാണ് അപ്പോളോ ഗോ വാഹനങ്ങർ ലഭിക്കാനിടയുള്ളത്. യൂബർ ആപ്പിൽ ‘ഓട്ടോണമസ്’ ഓപ്ഷൻ നേരിട്ട് നൽകാനും കഴിയും. തുടക്കത്തിൽ ഉമ്മു സുഖീമിലെയും ജുമൈറയിലെയും തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പൂർണ സേവനം ലഭിക്കുക. ഭാവിയിൽ കൂടുതൽ ഇടങ്ങളിൽ കൊണ്ടുവരും.

APPLY NOW FOR THE LATEST VACANCIES

പൂർണമായും ഡ്രൈവറില്ലാ സേവനത്തിന് രൂപകൽപ്പന ചെയ്ത ഇലക്ട്രിക് റോബോടാക്‌സിയായ അപ്പോളോ ഗോയുടെ ആറാം തലമുറ RT6 ആണ് സേവനത്തിന് ഉപയോഗിക്കുക. മൂന്ന് യാത്രക്കാർക്ക് വരെ സഞ്ചരിക്കാം.

ചുറ്റുപാടിനെക്കുറിച്ചുള്ള സമഗ്ര ധാരണക്കും തത്സമയ ഓൺബോർഡ് ഡാറ്റ പ്രോസസ്സിംഗിനുമായി 30-ലധികം സെൻസറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇതുവരെ, ദുബൈ ടാക്‌സി കമ്പനിയുമായി സഹകരിച്ച് അപ്പോളോ ഗോ ആപ്പ് വഴിയായിരുന്നു സേവനം നൽകിയിരുന്നത്. ഓപ്പറേറ്ററായി പ്രവർത്തിക്കുന്ന ന്യൂ ഹൊറൈസൺ ലക്ഷ്വറി ട്രാൻസ്പോർട്ടുമായി സഹകരിച്ചാണ് യൂബർ സേവനം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രവാസികളെ അറിഞ്ഞോ???എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി കാർ വാടകയ്ക്ക്; എങ്ങനെ ബുക്ക് ചെയ്യാം? അറിയാം

ETHIHAD 1

Etihad Rail rent cars അബുദാബി: എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി അബുദാബി, ഫുജൈറ സ്റ്റേഷനുകളിൽ നിന്ന് ദിവസേന 80 മുതൽ 200 ദിർഹം വരെ നിരക്കിൽ കാറുകൾ വാടകയ്ക്ക് എടുക്കാം. സുരക്ഷാ നിക്ഷേപം ആവശ്യമില്ല, ഇന്ധനച്ചെലവും നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ പാക്കേജിലും 60 കിലോമീറ്റർ വരെ ഡ്രൈവിങ് അനുവദിക്കും. യാത്രക്കാർക്ക് ട്രെയിനിൽ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം തുടർയാത്രയ്ക്കായി വാഹനം ലഭ്യമാക്കുന്ന Rail to Road സേവനമാണ് ആരംഭിച്ചിരിക്കുന്നത്. Thrifty Car Rental-ന്റെ Flexy ഉൽപ്പന്നത്തിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നത്. “യാത്രക്കാർക്ക് സുരക്ഷാ നിക്ഷേപം നൽകേണ്ട ബുദ്ധിമുട്ടോ കാർ തിരികെ നൽകുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയോ ഉണ്ടാകില്ല,” Thrifty Car Rental ജനറൽ മാനേജർ അമിത് കുമാർ പറഞ്ഞു.

എല്ലാ വാടക പാക്കേജുകളിലും മുൻകൂട്ടി അടച്ച ഇന്ധനച്ചെലവും 60 കിലോമീറ്റർ ഡ്രൈവിങ്ങും ഉൾപ്പെടും. അധിക ദൂരം സഞ്ചരിക്കുന്നതിന് പ്രത്യേകം നിരക്ക് നൽകി കൂടുതൽ കിലോമീറ്റർ വാങ്ങാം. എത്തിഹാദ് റെയിൽ യാത്രക്കാർക്കായി നിലവിൽ പ്രത്യേക ആമുഖ ഓഫറും ലഭ്യമാണ്. എന്നാൽ ഓഫറിന്റെ വിശദാംശങ്ങൾ Thrifty വ്യക്തമാക്കിയിട്ടില്ല. കാർ വാടക 24 മണിക്കൂർ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ട്രെയിൻ എത്തുന്ന സമയത്തോടോ പുറപ്പെടുന്ന സമയത്തോടോ നേരിട്ട് ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ യാത്രാ സമയത്തിൽ മാറ്റമുണ്ടായാലും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യത്തോടെ വാഹനം ഉപയോഗിക്കാം

മൂന്ന് വാടക വിഭാഗങ്ങൾ

ആദ്യ ഘട്ടത്തിൽ മൂന്ന് വിഭാഗങ്ങളിലാണ് വാഹനങ്ങൾ ലഭ്യമാക്കുന്നത്.

Essential: Toyota Yaris, Baleno, Hyundai Accent തുടങ്ങിയ ഹാച്ച്ബാക്കുകളും ചെറിയ സെഡാനുകളും.

Comfort: വലിയ സെഡാനുകളും കോംപാക്ട് എസ്‌യുവികളും. Mazda CX-3, Hyundai Creta, Mazda 6 തുടങ്ങിയ മോഡലുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *