
തിരുവനന്തപുരം: സർക്കാരിന്റെ ‘മിഷൻ സമുദ്ര”യിൽ ഉൾപ്പെടുത്തി കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ സർവീസ് തുടങ്ങുന്നത് വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്ക് പ്രതിരോധമാവും. സാധാരണക്കാരായ പ്രവാസികൾക്കാണ് ഇത് അനുഗ്രഹമാവുക.
ശരാശരി 10,000 രൂപയാണ് ടിക്കറ്റ് നിരക്ക്. 200കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. കിടക്കകളും ഭക്ഷണവും വിനോദപരിപാടികളുമുണ്ടാവും. 72മുതൽ 90മണിക്കൂർ വരെയാണ് (3-4ദിവസം) യാത്രാസമയം. ഒരു ട്രിപ്പിൽ 1200പേർക്ക് യാത്രചെയ്യാം. മാസത്തിൽ രണ്ടുസർവീസാണ് പരിഗണനയിൽ. ആഘോഷ സീസണുകളിൽ ഒരുലക്ഷത്തിനടുത്താണ് ഗൾഫിലേക്കുള്ള വിമാനനിരക്ക്. നിലവിൽ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽസർവീസുണ്ട്.
സ്വകാര്യസംരംഭകരായിരിക്കും കപ്പൽസർവീസ് നടത്തുകയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ സൂചിപ്പിച്ചിരുന്നു. ഇതിനായി താത്പര്യപത്രം ക്ഷണിക്കും. മാരിടൈംബോർഡ്, നോർക്ക, പ്രവാസി സംഘടനകൾ എന്നിവ പദ്ധതിനടത്തിപ്പിന് കൈകോർക്കും. പ്രവാസി സംഘടനകളുടെയടക്കം സഹായത്തോടെ കപ്പലുകളിൽ നിറയെ യാത്രക്കാരെ ഉറപ്പാക്കും. ടിക്കറ്റ് റിസർവേഷന് നോർക്ക പോർട്ടലുണ്ടാക്കും. കുറഞ്ഞ നിരക്ക് ക്വാട്ട്ചെയ്യുന്ന ഓപ്പറേറ്റർമാരെയാവും തിരഞ്ഞെടുക്കുക.
APPLY NOW FOR THE LATEST VACANCIES
മുൻപ് ബേപ്പൂരിൽ നിന്ന് സർവീസിന് ശ്രമിച്ചെങ്കിലും അവിടെ വലിയകപ്പലുകൾ അടുപ്പിക്കാനുള്ള ആഴമില്ലാത്തതിനാലാണ് കൊച്ചിയിൽ നിന്നാക്കിയത്. ഇതരസംസ്ഥാനങ്ങളിലെ യാത്രക്കാരെയും പ്രതീക്ഷിക്കുന്നു. ചെറുകിട വ്യാപാരികൾക്ക് ഉത്പന്നങ്ങളും കൊണ്ടുപോവാം.
സുരക്ഷാനുമതി വേണം
ഗൾഫ് സർവീസിന് കേന്ദ്രത്തിന്റെയും ഷിപ്പിംഗ് ഡയറക്ടർജനറലിന്റെയും സുരക്ഷാ-സാങ്കേതിക അനുമതികൾ വേണം. കൊച്ചിയിൽ നിന്ന് ലണ്ടൻ, മാലദ്വീപ്, കൊളംബോ എന്നിവിടങ്ങളിലേക്കടക്കം ക്രൂസ് സർവീസുകളുണ്ട്. ഗൾഫിൽ നിന്ന് കുറഞ്ഞനിരക്കിൽ 175 സീറ്റുള്ള വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ എൽ.ഡി.എഫ് സർക്കാർ പദ്ധതിയിട്ടെങ്കിലും കേന്ദ്രാനുമതി ലഭിച്ചിരുന്നില്ല. കുറഞ്ഞ നിരക്കിൽ കപ്പൽസർവീസ് വരുന്നതോടെ, നിരക്ക് കുറയ്ക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരാവും.
ടൂറിസത്തിന് ഗുണം
- ഗൾഫിൽ നിന്നടക്കം വിനോദസഞ്ചാരികളെ ആകർഷിക്കാനാവും. മെഡിക്കൽ ടൂറിസത്തിനടക്കം ഗുണപ്രദമാവും
- കുറഞ്ഞനിരക്കിൽ സർവീസ് നടത്തുന്നതിന് കമ്പനികൾക്ക് സർക്കാർ വി.ജി.എഫ് ധനസഹായം നൽകേണ്ടിവരും
- സീറ്റ് കാലിയായിക്കിടന്നാലും പണം നൽകണം. ഇതിനായി കോർപസ് ഫണ്ടും രൂപീകരിക്കേണ്ടിവരും
കൊച്ചിയിൽ നിന്ന് ദുബായിലേക്കും, ഗോവയിലേക്കും യാത്രാക്കപ്പൽ സർവീസുകൾ തുടങ്ങും. കൊച്ചിയിൽ ക്രൂസ് ടെർമിനലും വരും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികളെ അറിഞ്ഞോ???എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി കാർ വാടകയ്ക്ക്; എങ്ങനെ ബുക്ക് ചെയ്യാം? അറിയാം

Etihad Rail rent cars അബുദാബി: എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി അബുദാബി, ഫുജൈറ സ്റ്റേഷനുകളിൽ നിന്ന് ദിവസേന 80 മുതൽ 200 ദിർഹം വരെ നിരക്കിൽ കാറുകൾ വാടകയ്ക്ക് എടുക്കാം. സുരക്ഷാ നിക്ഷേപം ആവശ്യമില്ല, ഇന്ധനച്ചെലവും നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ പാക്കേജിലും 60 കിലോമീറ്റർ വരെ ഡ്രൈവിങ് അനുവദിക്കും. യാത്രക്കാർക്ക് ട്രെയിനിൽ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം തുടർയാത്രയ്ക്കായി വാഹനം ലഭ്യമാക്കുന്ന Rail to Road സേവനമാണ് ആരംഭിച്ചിരിക്കുന്നത്. Thrifty Car Rental-ന്റെ Flexy ഉൽപ്പന്നത്തിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നത്. “യാത്രക്കാർക്ക് സുരക്ഷാ നിക്ഷേപം നൽകേണ്ട ബുദ്ധിമുട്ടോ കാർ തിരികെ നൽകുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയോ ഉണ്ടാകില്ല,” Thrifty Car Rental ജനറൽ മാനേജർ അമിത് കുമാർ പറഞ്ഞു.
എല്ലാ വാടക പാക്കേജുകളിലും മുൻകൂട്ടി അടച്ച ഇന്ധനച്ചെലവും 60 കിലോമീറ്റർ ഡ്രൈവിങ്ങും ഉൾപ്പെടും. അധിക ദൂരം സഞ്ചരിക്കുന്നതിന് പ്രത്യേകം നിരക്ക് നൽകി കൂടുതൽ കിലോമീറ്റർ വാങ്ങാം. എത്തിഹാദ് റെയിൽ യാത്രക്കാർക്കായി നിലവിൽ പ്രത്യേക ആമുഖ ഓഫറും ലഭ്യമാണ്. എന്നാൽ ഓഫറിന്റെ വിശദാംശങ്ങൾ Thrifty വ്യക്തമാക്കിയിട്ടില്ല. കാർ വാടക 24 മണിക്കൂർ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ട്രെയിൻ എത്തുന്ന സമയത്തോടോ പുറപ്പെടുന്ന സമയത്തോടോ നേരിട്ട് ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ യാത്രാ സമയത്തിൽ മാറ്റമുണ്ടായാലും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യത്തോടെ വാഹനം ഉപയോഗിക്കാം
മൂന്ന് വാടക വിഭാഗങ്ങൾ
ആദ്യ ഘട്ടത്തിൽ മൂന്ന് വിഭാഗങ്ങളിലാണ് വാഹനങ്ങൾ ലഭ്യമാക്കുന്നത്.
Essential: Toyota Yaris, Baleno, Hyundai Accent തുടങ്ങിയ ഹാച്ച്ബാക്കുകളും ചെറിയ സെഡാനുകളും.
Comfort: വലിയ സെഡാനുകളും കോംപാക്ട് എസ്യുവികളും. Mazda CX-3, Hyundai Creta, Mazda 6 തുടങ്ങിയ മോഡലുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു
1 Comment