
യുഎഇ
അബുദാബി: കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎഇയിലെ താമസക്കാർ അതികഠിനമായ വേനൽക്കാലത്തിലൂടെയാണ് കടന്നുപോകുന്നത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ പുറത്തിറങ്ങാനാകാതെ വലയുകയാണ്. ഇപ്പോഴിതാ കടുത്ത വേനൽച്ചൂടിന് ഉടൻ ആശ്വാസം ലഭിക്കുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. രാജ്യത്ത് മഴ പെയ്യുമെന്നും താപനില കുറയുമെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.
APPLY NOW FOR THE LATEST VACANCIES
മാറുന്ന കാലാവസ്ഥയിലേക്ക് രാജ്യം പ്രവേശിക്കുകയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. വടക്ക് – പടിഞ്ഞാറൻ കാറ്റും തെക്ക് – പടിഞ്ഞാറൻ കാറ്റും കാരണമാണ് താപനില കുറയുന്നത്. അന്തരീക്ഷം പൊടി നിറഞ്ഞതായിരിക്കും. എന്നാൽ, ഇന്ന്മു തൽ സ്ഥിതിഗതികൾ മാറുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ ഒരു അഭിമുഖത്തിൽ പറഞ്ഞു. പൊടിക്കാറ്റ് ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുന്നതിന് കാരണമായേക്കും.
താപനില കുറയും
നാളെ മുതൽ താപനിലയിൽ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കുറവുണ്ടായേക്കാം. മൂടൽമഞ്ഞിനും സാദ്ധ്യതയുണ്ട്. വേനൽക്കാലത്തിന്റെ അവസാനത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് പെട്ടെന്ന് താപനില കുറയുന്നതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ക്രമേണയാകും ചൂട് കുറയുക. സെപ്തംബർ മാസത്തിന്റെ തുടക്കത്തോടെ നല്ല രീതിയിൽ ചൂട് കുറയും. സെപ്തംബർ 23ഓടെ യുഎഇയിലെ ഇക്കൊല്ലത്തെ വേനൽക്കാലം പൂർണമായും അവസാനിക്കും.
മഴയ്ക്ക് സാദ്ധ്യത
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് മഴ പെയ്യുക. വെള്ളിയും ശനിയും രാജ്യത്തിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ മഴ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും സാദ്ധ്യതയുണ്ട്. മഴ പെയ്താലും വേനൽക്കാലം അവസാനിക്കുന്നതുവരെ ചൂട് പൂർണമായും മാറില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ശീതകാലം എത്തുന്നതുവരെ രാജ്യം അസ്ഥിരമായ കാലാവസ്ഥയിലൂടെയാകും മുന്നോട്ടുപോവുക.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികളെ അറിഞ്ഞോ???എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി കാർ വാടകയ്ക്ക്; എങ്ങനെ ബുക്ക് ചെയ്യാം? അറിയാം

Etihad Rail rent cars അബുദാബി: എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി അബുദാബി, ഫുജൈറ സ്റ്റേഷനുകളിൽ നിന്ന് ദിവസേന 80 മുതൽ 200 ദിർഹം വരെ നിരക്കിൽ കാറുകൾ വാടകയ്ക്ക് എടുക്കാം. സുരക്ഷാ നിക്ഷേപം ആവശ്യമില്ല, ഇന്ധനച്ചെലവും നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ പാക്കേജിലും 60 കിലോമീറ്റർ വരെ ഡ്രൈവിങ് അനുവദിക്കും. യാത്രക്കാർക്ക് ട്രെയിനിൽ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം തുടർയാത്രയ്ക്കായി വാഹനം ലഭ്യമാക്കുന്ന Rail to Road സേവനമാണ് ആരംഭിച്ചിരിക്കുന്നത്. Thrifty Car Rental-ന്റെ Flexy ഉൽപ്പന്നത്തിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നത്. “യാത്രക്കാർക്ക് സുരക്ഷാ നിക്ഷേപം നൽകേണ്ട ബുദ്ധിമുട്ടോ കാർ തിരികെ നൽകുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയോ ഉണ്ടാകില്ല,” Thrifty Car Rental ജനറൽ മാനേജർ അമിത് കുമാർ പറഞ്ഞു.
എല്ലാ വാടക പാക്കേജുകളിലും മുൻകൂട്ടി അടച്ച ഇന്ധനച്ചെലവും 60 കിലോമീറ്റർ ഡ്രൈവിങ്ങും ഉൾപ്പെടും. അധിക ദൂരം സഞ്ചരിക്കുന്നതിന് പ്രത്യേകം നിരക്ക് നൽകി കൂടുതൽ കിലോമീറ്റർ വാങ്ങാം. എത്തിഹാദ് റെയിൽ യാത്രക്കാർക്കായി നിലവിൽ പ്രത്യേക ആമുഖ ഓഫറും ലഭ്യമാണ്. എന്നാൽ ഓഫറിന്റെ വിശദാംശങ്ങൾ Thrifty വ്യക്തമാക്കിയിട്ടില്ല. കാർ വാടക 24 മണിക്കൂർ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ട്രെയിൻ എത്തുന്ന സമയത്തോടോ പുറപ്പെടുന്ന സമയത്തോടോ നേരിട്ട് ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ യാത്രാ സമയത്തിൽ മാറ്റമുണ്ടായാലും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യത്തോടെ വാഹനം ഉപയോഗിക്കാം
മൂന്ന് വാടക വിഭാഗങ്ങൾ
ആദ്യ ഘട്ടത്തിൽ മൂന്ന് വിഭാഗങ്ങളിലാണ് വാഹനങ്ങൾ ലഭ്യമാക്കുന്നത്.
Essential: Toyota Yaris, Baleno, Hyundai Accent തുടങ്ങിയ ഹാച്ച്ബാക്കുകളും ചെറിയ സെഡാനുകളും.
Comfort: വലിയ സെഡാനുകളും കോംപാക്ട് എസ്യുവികളും. Mazda CX-3, Hyundai Creta, Mazda 6 തുടങ്ങിയ മോഡലുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.