മൃതദേഹം തിരിച്ചറിയാൻ പൊതുജന സഹായം തേടി ദുബായ് പൊലീസ്

557953

ദുബായ്∙ മരിച്ചയാളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പൊലീസ്. ഇത് സംബന്ധിച്ച് പൊലീസ് പുറത്തുവിട്ട ചിത്രത്തിലെ ആളെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

പോർട്ട്സ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് തിരിച്ചറിയൽ രേഖകളൊന്നുമില്ലാത്ത നിലയിൽ ആഫ്രിക്കൻ വംശജന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമാകുന്നതിനായി മൃതദേഹം ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ഫൊറൻസിക്സ് ആൻഡ് ക്രിമിനോളജിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളെ കാണാനില്ലെന്ന് കാട്ടി ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

APPLY NOW FOR THE LATEST VACANCIES

ചിത്രത്തിലുള്ളയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവരോ തിരിച്ചറിയുന്നവരോ ദുബായ് പൊലീസ് കോൾ സെന്ററിന്റെ 901 എന്ന നമ്പറിലോ, ദുബായിക്ക് പുറത്തുള്ളവരാണെങ്കിൽ +971 4 901 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോർട്ട്സ് പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രവാസികളെ അറിഞ്ഞോ???എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി കാർ വാടകയ്ക്ക്; എങ്ങനെ ബുക്ക് ചെയ്യാം? അറിയാം

ETHIHAD 1

Etihad Rail rent cars അബുദാബി: എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി അബുദാബി, ഫുജൈറ സ്റ്റേഷനുകളിൽ നിന്ന് ദിവസേന 80 മുതൽ 200 ദിർഹം വരെ നിരക്കിൽ കാറുകൾ വാടകയ്ക്ക് എടുക്കാം. സുരക്ഷാ നിക്ഷേപം ആവശ്യമില്ല, ഇന്ധനച്ചെലവും നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ പാക്കേജിലും 60 കിലോമീറ്റർ വരെ ഡ്രൈവിങ് അനുവദിക്കും. യാത്രക്കാർക്ക് ട്രെയിനിൽ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം തുടർയാത്രയ്ക്കായി വാഹനം ലഭ്യമാക്കുന്ന Rail to Road സേവനമാണ് ആരംഭിച്ചിരിക്കുന്നത്. Thrifty Car Rental-ന്റെ Flexy ഉൽപ്പന്നത്തിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നത്. “യാത്രക്കാർക്ക് സുരക്ഷാ നിക്ഷേപം നൽകേണ്ട ബുദ്ധിമുട്ടോ കാർ തിരികെ നൽകുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയോ ഉണ്ടാകില്ല,” Thrifty Car Rental ജനറൽ മാനേജർ അമിത് കുമാർ പറഞ്ഞു.

എല്ലാ വാടക പാക്കേജുകളിലും മുൻകൂട്ടി അടച്ച ഇന്ധനച്ചെലവും 60 കിലോമീറ്റർ ഡ്രൈവിങ്ങും ഉൾപ്പെടും. അധിക ദൂരം സഞ്ചരിക്കുന്നതിന് പ്രത്യേകം നിരക്ക് നൽകി കൂടുതൽ കിലോമീറ്റർ വാങ്ങാം. എത്തിഹാദ് റെയിൽ യാത്രക്കാർക്കായി നിലവിൽ പ്രത്യേക ആമുഖ ഓഫറും ലഭ്യമാണ്. എന്നാൽ ഓഫറിന്റെ വിശദാംശങ്ങൾ Thrifty വ്യക്തമാക്കിയിട്ടില്ല. കാർ വാടക 24 മണിക്കൂർ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ട്രെയിൻ എത്തുന്ന സമയത്തോടോ പുറപ്പെടുന്ന സമയത്തോടോ നേരിട്ട് ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ യാത്രാ സമയത്തിൽ മാറ്റമുണ്ടായാലും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യത്തോടെ വാഹനം ഉപയോഗിക്കാം

മൂന്ന് വാടക വിഭാഗങ്ങൾ

ആദ്യ ഘട്ടത്തിൽ മൂന്ന് വിഭാഗങ്ങളിലാണ് വാഹനങ്ങൾ ലഭ്യമാക്കുന്നത്.

Essential: Toyota Yaris, Baleno, Hyundai Accent തുടങ്ങിയ ഹാച്ച്ബാക്കുകളും ചെറിയ സെഡാനുകളും.

Comfort: വലിയ സെഡാനുകളും കോംപാക്ട് എസ്‌യുവികളും. Mazda CX-3, Hyundai Creta, Mazda 6 തുടങ്ങിയ മോഡലുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *