
സഊദി തലസ്ഥാന നഗരിയായ റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം. അപകടത്തിൽ 16 ബംഗ്ലാദേശ് തൊഴിലാളികൾ കൊല്ലപ്പെട്ടതായി ബംഗ്ലാദേശിലെ ഉദ്യോഗസ്ഥർ അറിയിച്ചു. സഊദി തലസ്ഥാനത്തെ സനാഇയ വ്യവസായ മേഖലയിൽ ഞായറാഴ്ചയാണ് വൻ തീപിടുത്തം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് വരെ ഇത് സംബന്ധിച്ച് സഊദി ഔഗിക റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല.
APPLY NOW FOR THE LATEST VACANCIES
തീ പിടുത്തം ഉണ്ടാകാനും മരണങ്ങൾ കൂടാനും ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനടി ലഭ്യമല്ലെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. റിയാദിലെ ബംഗ്ലാദേശ് എംബസിയിലെ ഉദ്യോഗസ്ഥർ ആവശ്യമായ നടപടിക്രമങ്ങളിൽ സഊദി അധികൃതരുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും എംബസി പ്രവർത്തിക്കുന്നു. തുടർ നടപടികൾക്കായി ബംഗ്ലാദേശിലെ പ്രവാസികളുടെ ക്ഷേമ, വിദേശ തൊഴിൽ മന്ത്രി ആരിഫുൽ ഹഖ് ചൗധരി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ദുഃഖിതരായ കുടുംബങ്ങൾക്ക് ആവശ്യമായ സർക്കാർ സഹായവും നഷ്ടപരിഹാരവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രി ആരിഫുൽ ഹഖ് ചൗധരിയുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ബംഗ്ലാദേശി കുടിയേറ്റ തൊഴിലാളികൾക്കുള്ള ഏറ്റവും വലിയ വിദേശ രാജ്യമാണ് സഊദി അറേബ്യ, ഏകദേശം 3.5 ദശലക്ഷം ബംഗ്ലാദേശികൾ സഊദി യിൽ താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ബംഗ്ലാദേശിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ഇവരുടെ സംഭാവന പ്രധാനമാണ്. കഴിഞ്ഞ വർഷം സഊദി അറേബ്യയിലെ ബംഗ്ലാദേശി തൊഴിലാളികൾ 2.7 ബില്യൺ ഡോളറിലധികം നാട്ടിലേക്ക് അയച്ചതായാണ് കണക്കുകൾ
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മിഠായിയെന്ന് കരുതി വാങ്ങരുത്! A4 പേപ്പറിലും ലഹരി;യുഎഇയിൽ ലഹരിക്കടത്തിന്റെ പുതിയ തന്ത്രം; ജാഗ്രതാ മുന്നറിയിപ്പ്
അബുദബി: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘങ്ങൾ പുതിയ വിതരണരീതികൾ പരീക്ഷിക്കുന്നതായി യുഎഇ നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. മിട്ടായികൾ, A4 പേപ്പറുകൾ, അപരിചിതമായ ഡെലിവറി പാക്കറ്റുകൾ എന്നിവയിലൊളിപ്പിച്ച് ലഹരിവസ്തുക്കൾ എത്തിക്കുന്ന പുതിയ തന്ത്രങ്ങളാണ് സുരക്ഷാ ഏജൻസികൾ അടുത്തിടെ കണ്ടെത്തിയത്.
രാജ്യത്തെ കുടുംബങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവാക്കളെ ഇത്തരം കെണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായാണ് അതോറിറ്റി ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലഹരി കടത്ത് തടയാൻ അതിർത്തികളിൽ ഫെഡറൽ, ലോക്കൽ കസ്റ്റംസ് വിഭാഗങ്ങളുമായി ചേർന്ന് പരിശോധനകൾ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.
ലഹരിവസ്തുക്കൾ A4 പേപ്പറിന്റെ ഷീറ്റുകളിൽ ലയിപ്പിച്ചോ മുക്കിവച്ചോ കടത്തുന്നതാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയ ഒരു രീതി. ഇത് കടത്തുമ്പോഴും വിതരണം ചെയ്യുമ്പോഴും സാധാരണ പരിശോധനകളിൽ തിരിച്ചറിയാൻ ഏറെ പ്രയാസകരമാണ്.
മിട്ടായികൾക്കുള്ളിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചു കടത്തുന്നതാണ് രണ്ടാമത്തെ രീതി. അപരിചിതമായ നമ്പറുകളിൽ നിന്ന് ഡെലിവറി കമ്പനികൾ വഴി അയക്കുന്ന അപ്രതീക്ഷിത പാക്കേജുകളോ സമ്മാനങ്ങളോ ഉപയോഗിച്ചാണ് മൂന്നാമത്തെ രീതിയിൽ ലഹരി എത്തിക്കുന്നത്.
ഇത്തരം സമ്മാനങ്ങളോ പാക്കറ്റുകളോ അപരിചിതരിൽ നിന്ന് സ്വീകരിക്കരുതെന്നും അജ്ഞാത വ്യക്തികളുമായി ബന്ധപ്പെടരുതെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇലക്ട്രോണിക് സിഗരറ്റുകളും വാപ്പിംഗും ലഹരി കടത്താനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ കുടുംബങ്ങളാണ് പ്രതിരോധത്തിന്റെ ആദ്യ നിരയെന്ന് നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി ചൂണ്ടിക്കാട്ടി.